റ​​​​​ഷ്യയുടെ 83 മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ളില്‍; നടുങ്ങി യുക്രെയ്ന്‍

കീ​​​​​​വ്: നീ​​​​​​ണ്ട ഇ​​​​​​ട​​​​​​വേ​​​​​​ള​​​​​​യ്ക്കു​​​​​​ശേ​​​​​​ഷം യു​​​​​​ക്രെ​​​​​​യ്നി​​​​​​ല്‍ ആ​​​​​​ക്ര​​​​​​മ​​​​​​ണം ക​​​​​​ടു​​​​​​പ്പി​​​​​​ച്ച്‌ റ​​​​​​ഷ്യ.ഇ​​​​​​ന്ന​​​​​​ലെ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ കീ​​​​​​വ് ഉ​​​​​​ള്‍​​​​​​പ്പെ​​​​​​ടെ യു​​​​​​ക്രെ​​​​​​യ്ന്‍ ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ന​​​​​​ട​​​​​​ന്ന സ്ഫോ​​​​​​ട​​​​​​ന പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യി​​​​​​ല്‍ പ​​​​​​ത്തു​​​​​​പേ​​​​​​ര്‍ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. അ​​​​​​റു​​​​​​പ​​​​​​തി​​​​​​ലേ​​​​​​റെ​​​​​​പ്പേ​​​​​​ര്‍​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു.

ജ​​​​​​ന​​​​​​വാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​യും റോ​​​​​​ഡു​​​​​​ക​​​​​​ളും കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​ളി​​​​​​ക്ക​​​​​​ള​​​​​​ങ്ങ​​​​​​ളു​​​​​​മു​​​​​​ള്‍​​​​​​പ്പെ​​​​​​ടെ ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു​​​​​​വെ​​​​​​ന്ന് യു​​​​ക്രെ​​​​യ്ന്‍ വ്യോ​​​​​​മ​​​​​​സേ​​​​​​ന പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​ന്ന​​​​​​ലെ പു​​​​​​ല​​​​​​ര്‍​​​​​​ച്ചെ തു​​​​​​ട​​​​​​ങ്ങി​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ല്‍ 83 മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ളാ​​​​​​ണ് റ​​​​​​ഷ്യ വ​​​​​​ര്‍​​​​​​ഷി​​​​​​ച്ച​​​​​​ത്. ആ​​​​​​ളു​​​​​​ക​​​​​​ളെ റ​​​​​​ഷ്യ​​​​​​ന്‍​​​​​​സേ​​​​​​ന വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്നു​​​​​​വെ​​​​​​ന്നും യു​​​​ക്രെ​​​​യ്ന്‍ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

ജൂ​​​​​​ണ്‍ 26നു​​​​​​ശേ​​​​​​ഷം യു​​​​​​ക്രെ​​​​​​യ്നി​​​​​​ല്‍ റ​​​​​​ഷ്യ​​​​​​ന​​​​​​ട​​​​​​ത്തു​​​​​​ന്ന ഏ​​​​​​റ്റ​​​​​​വും ശ​​​​​​ക്ത​​​​​​മാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മാ​​​​​​ണി​​​​​​ത്. ക്രി​​​​​​മി​​​​​​യ​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന പാ​​​​​​ലം യു​​​​​​ക്രെ​​​​​​യ്ന്‍ സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ല്‍ ത​​​​​​ക​​​​​​ര്‍​​​​​​ത്തു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ചാ​​​​​​ണ് റ​​​​​​ഷ്യ​​​​​​യു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണം. റ​​​​​​ഷ്യ​​​​​​ന്‍ പ​​​​​​ട്ടാ​​​​​​ള​​​​​​ത്തി​​​​​​ന് ഏ​​​​​​റെ ത​​​​​​ന്ത്ര​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യ പാ​​​​​​ലം ത​​​​​​ക​​​​​​ര്‍​​​​​​ത്ത​​​​​​ത് ഭീ​​​​​​ക​​​​​​ര​​​​​​പ്ര​​​​​​വ​​​​​​ര്‍​​​​​​ത്ത​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്നു റ​​​​​​ഷ്യ​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വ്ളാ​​​​​​ഡ്മി​​​​​​ര്‍ പു​​​​​​ടി​​​​​​ന്‍ കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​രു​​​​ന്നു.

റ​​​​​​ഷ്യ​​​​​​ന്‍ ഭീ​​​​​​ക​​​​​​ര​​​​​​ത​​​​​​യോ​​​​​​ടു സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ല്‍ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​മെ​​​​​​ന്നു പു​​​​​​തി​​​​​​യ സം​​​​​​ഭ​​​​​​വ​​​​​​വി​​​​​​കാ​​​​​​സ​​​​​​ങ്ങ​​​​​​ളോ​​​​​​ട് യു​​​​​​ക്രെ​​​​​​യ്ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് വോ​​​​​​​ളോ​​​​​​​ഡി​​​​​​​മി​​​​​​​ര്‍ സെ​​​​​​​ല​​​​​​​ന്‍​​​​​​​സ്കി പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു.

പ്രാ​​​​​​ദേ​​​​​​ശി​​​​​​ക സ​​​​​​മ​​​​​​യം ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ എ​​​​​​ട്ട​​​​​​ര​​​​​​യോ​​​​​​ടെ റ​​​​​​ഷ്യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​നു തു​​​​​​ട​​​​​​ക്കമി​​​​​​ടു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഉ​​​​​​ച്ച​​​​​​വ​​​​​​രെ അ​​​​​​ഞ്ചു​​​​​​ത​​​​​​വ​​​​​​ണ കീ​​​​വി​​​​ല്‍ സ്ഫോ​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി. ഇ​​​​​​തേ​​​​​​ത്തു​​​​​​ട​​​​​​ര്‍​​​​​​ന്ന് സു​​​​​​ര​​​​​​ക്ഷി​​​​​​ത കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ തു​​​​​​ട​​​​​​രാ​​​​​​ന്‍ ജ​​​​​​ന​​​​​​ങ്ങ​​​​​​ള്‍​​​​​​ക്ക് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍ മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പു ന​​​​​​ല്‍​​​​​​കി. മി​​​​​​ക്ക​​​​​​ന​​​​​​ഗ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​യും സ്ഫോ​​​​​​ട​​​​​​ന​​​​​​ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ പ്ര​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്.

കീ​​​​​​വി​​​​​​ലെ ഷെ​​​​​​വ്ചെ​​​​​​ന്‍​​​​​​കോ​​​​​​യി​​​​​​ല്‍ സ​​​​​​ര്‍​​​​​​ക്കാ​​​​​​ര്‍ ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ള്‍ പ്ര​​​​​​വ​​​​​​ര്‍​​​​​​ത്തി​​​​​​ക്കു​​​​​​ന്ന മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ല്‍ ഉ​​​​​​ള്‍​​​​​​പ്പെ​​​​​​ടെ​​​​​​യാ​​​​​​ണ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ം ന​​​​​​ട​​​​​​ന്ന​​​​​​തെ​​​​​​ന്ന് കീ​​​​​​വ് മേ​​​​​​യ​​​​​​ര്‍ അ​​​​​​റി​​​​​​യി​​​​​​ച്ചു. നി​​​​​​ര​​​​​​വ​​​​​​ധി ഓ​​​​​​ഫീ​​​​​​സ് കെ​​​​​​ട്ടി​​​​​​ട​​​​​​ങ്ങ​​​​​​ള്‍​​​​​​ക്ക് കേ​​​​ടു​​​​​​പ​​​​റ്റി. ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ല്‍ ചോ​​​​​​ര​​​​​​യൊ​​​​​​ലി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ല്‍ ആ​​​​​​ളു​​​​​​ക​​​​​​ള്‍ നി​​​​​​ര​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ആ​​​​​​ളു​​​​​​ക​​​​​​ള്‍​​​​​​ക്ക് പ്ര​​​​​​ഥ​​​​​​മ​​​​​​ശു​​​​​​ശ്രൂ​​​​​​ഷ​​​​​​യു​​​​​​ള്‍​​​​​​പ്പെ​​​​​​ടെ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും റി​​​​​​പ്പോ​​​​​​ര്‍​​​​​​ട്ടു​​​​​​ക​​​​​​ള്‍ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്നു.

ജ​​​​ര്‍​​​​മ​​​​ന്‍ എം​​​​ബ​​​​സിയിലും മി​​​​സൈ​​​​ല്‍ പ​​​​തി​​​​ച്ചു

കീ​​​​വി​​​​ലെ ജ​​​​ര്‍​​​​മ​​​​ന്‍ എം​​​​ബ​​​​സി ഓ​​​​ഫീ​​​​സി​​​​ലും മി​​​​സൈ​​​​ല്‍ പ​​​​തി​​​​ച്ചു. വീ​​​​സാ വി​​​​ഭാ​​​​ഗം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ഓ​​​​ഫീ​​​​സ് ത​​​​ക​​​​ര്‍​​​​ന്ന​​​​താ​​​​യി ജ​​​​ര്‍​​​​മ​​​​ന്‍ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു. ഏ​​​​റെ നാ​​​​ളാ​​​​യി ഈ ​​​​വി​​​​ഭാ​​​​ഗം പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ആ​​​​ക്ര​​​​മ​​​​ണ​​​​സ​​​​മ​​​​യ​​​​ത്ത് ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ ഓ​​​​ഫീ​​​​സി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും ജ​​​​ര്‍​​​​മ​​​​നി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

റ​​​​ഷ്യ​​​​ന്‍ പ​​​​ട്ടാ​​​​ള​​​​ത്തി​​​​ന്‍റെ നീ​​​​ക്ക​​​​ത്തി​​​​ന് ഏ​​​​റ്റ​​​​വും ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന പാ​​​​ലം ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ല്‍ ത​​​​ക​​​​ര്‍​​​​ന്ന​​​​ത്. സം​​​​ഭ​​​​വം യു​​​​​​ക്രെ​​​​​​യ്ന്‍ ജ​​​​​​ന​​​​​​ത വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി ആ​​​​​​ഘോ​​​​​​ഷി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും പ്ര​​​​സി​​​​​​ഡ​​​​​​ന്‍റ് സെ​​​​​​ല​​​​​​ന്‍​​​​​​സ്കി ഉ​​​​​​ള്‍​​​​​​പ്പെ​​​​​​ടെ പ്ര​​​​​​മു​​​​​​ഖ​​​​​​ര്‍ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണു ക​​​​ടു​​​​ത്ത ഭാ​​​​ഷ​​​​യി​​​​ല്‍ പു​​​​ടി​​​​ന്‍ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്‍​​​​കു​​​​ക​​​​യും പി​​​​ന്നാ​​​​ലെ ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത്.

റ​​​​ഷ്യ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഫ്ര​​​​​​ഞ്ച് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഇ​​​​​​മ്മാ​​​​​​നു​​​​​​വ​​​​​​ല്‍ മാ​​​​​​ക്രോ​​​​​​ണ്‍ ഉ​​​​​​ള്‍​​​​​​പ്പെ​​​​​​ടെ നേ​​​​​​താ​​​​​​ക്ക​​​​​​ള്‍ യു​​​​​​ക്രെ​​​​​​യ്ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സെ​​​​​​ല​​​​​​ന്‍​​​​​​സ്കി​​​​​​യു​​​​​​മാ​​​​​​യി ആ​​​​​​ശ​​​​​​യ​​​​​​വി​​​​​​നി​​​​​​മ​​​​​​യം ന​​​​​​ട​​​​​​ത്തി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ശ​​​​​​ക്ത​​​​​​മാ​​​​​​യി അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ച നേ​​​​​​താ​​​​​​ക്ക​​​​​​ള്‍ യു​​​​​​ക്രെ​​​​​​യ്നു​​​​​​ള്ള ​​​​​​പി​​​​​​ന്തു​​​​​​ണ ആ​​​​​​വ​​​​​​ര്‍​​​​​​ത്തി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ജ​​​​​​ന​​​​​​വാ​​​​​​സ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ മാ​​​​​​ക്രോ​​​​​​ണ്‍ ക​​​​​​ടു​​​​​​ത്ത ആ​​​​​​ശ​​​​​​ങ്ക രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ഓ​​​​​​ഫീ​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു.

സെ​​​​​​ല​​​​​​ന്‍​​​​​​സ്കി​​​​​​യു​​​​​​മാ​​​​​​യി ആ​​​​​​ശ​​​​​​യ​​​​​​വി​​​​​​നി​​​​​​മ​​​​​​യം ന​​​​​​ട​​​​​​ത്തി​​​​​​യ ജ​​​​​​ര്‍​​​​​​മ​​​​​​ന്‍ ചാ​​​​​​ന്‍​​​​​​സ​​​​​​ല​​​​​​ര്‍ ഒ​​​​​​ലാ​​​​​​ഫ് ഷോ​​​​​​ള്‍​​​​​​സ് ജി 7 ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പി​​​​​​ന്തു​​​​​​ണ ഉ​​​​​​റ​​​​​​പ്പു ന​​​​​​ല്‍​​​​​​കി.മി​​​​​​സൈ​​​​​​ല്‍ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ യു​​​​​​ദ്ധ​​​​​​ക്കു​​​​​​റ്റ​​​​​​മെ​​​​​​ന്നു വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ച പോ​​​​​​ളി​​​​​​ഷ് വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി സി​​​​​​ബി​​​​​​ഗ്‌​​​​​​ന്യു റൗ ​​​​​​റ​​​​​​ഷ്യ​​​​​​ക്ക് ഈ ​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​ല്‍ ജ​​​​​​യി​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ലെ​​​​​​ന്നും വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

ഇന്ത്യക്കാര്‍ക്കു ജാഗ്രതാ നിര്‍ദേശം

കീ​വ്: യു​ക്രെ​യ്ന്‍ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​ക്കാ​ര്‍​ക്കാ​യി മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കീ​വി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി. യു​ക്രെ​യ്നി​ലേ​ക്കും യു​ക്രെ​യ്നി​ന​ക​ത്തും അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. യു​ക്രെ​യ്നി​ലു​ള്ള ഇ​ന്ത്യ​ക്കാ​ര്‍ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്നും എം​ബ​സി നി​ര്‍​ദേ​ശി​ച്ചു. യു​ക്രെ​യ്ന്‍-​റ​ഷ്യ യു​ദ്ധ​ത്തി​ല്‍ മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം ആ​ക്ര​മ​ണം ശ​ക്ത​മാ​യ സാ​ഹ​ര്യ​ത്തി​ലാ​ണ് എം​ബ​സി​യു​ടെ നി​ര്‍​ദേ​ശം.

prp

Leave a Reply

*