ഗജനിക്ക് രണ്ടാം ഭാഗം ? ; സൂര്യ ,മുരുഗദോസ് കോമ്ബോ വീണ്ടും ; ആരാധകരെ ആവേശത്തിലാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെ

സിനിമാ പ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ഗജനി. ലോകമെമ്ബാടുമുള്ള ജനങ്ങളുടെ ഇഷ്ടതാരമായ സൂര്യയുടെ ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവിന് ഈ ചിത്രം കാരണമായിട്ടുണ്ട്.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് മലയാളി താരം അസിനാണ്. ഇപ്പോഴിതാ ആരാധകരില്‍ ആകാംഷ നിറച്ച്‌ ചിത്രവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ഗജനിയുടെ രണ്ടാം ഭാഗം വരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ നടനുമായി ചര്‍ച്ച നടത്തി എന്നും. ഉടന്‍ തീരുമാനം ഉണ്ടാവും എന്നുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഗജനിയുടെ രണ്ടാം ഭാഗം യാഥാര്‍ഥ്യമായാല്‍ ഇത് മൂന്നാം തവണയാണ് സൂര്യ മുരുഗദോസ് കോമ്ബോ ഒന്നിക്കുന്നത്.

സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായാണ് 2005 ല്‍ പുറത്തിറങ്ങിയ ഗജനിയില്‍ സൂര്യ എത്തിയത്. അസിന് പുറമെ മലയാളിയായ നയന്‍താരയും ചിത്രത്തില്‍ നായികയായി എത്തിയിരുന്നു. രണ്ടാം ഭാഗം ഒരുങ്ങുമ്ബോള്‍ നായികയായി നയന്‍താര തന്നെ എത്തുമോ എന്ന സംശയമാണ് ആരാധകര്‍ മുന്നോട്ട് വയ്‌ക്കുന്നത്.

ഗജനിക്ക് പുറമെ സൂര്യ മുരുഗദോസ് കോമ്ബോ ഒന്നിച്ച്‌ മറ്റൊരു ചിത്രം ഏഴാം അറിവാണ്. ശ്രുതി ഹസനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. തമിഴ് സിനിമയില്‍ വ്യത്യസ്ത പ്രമേയവുമായി എത്തിയ ഈ ചിത്രത്തെയും ആരാധകര്‍ നിറഞ്ഞ കൈയ്യോടെയാണ് സ്വീകരിച്ചത്. ഇന്ത്യയെ തകര്‍ക്കാന്‍ ചൈന രൂപപ്പെടുത്തുന്ന പദ്ധതിയും അതിനെ തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തിന് പുറമെ ഇതിലെ ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

prp

Leave a Reply

*