പാലക്കാട്: ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്. ‘സന്ദീപ് വാര്യര്‍ ഞാന്‍ കൂടെയുണ്ടാകും’എന്നാണ് രാമസിംഹന്റെ കുറിപ്പ്. ‘നിങ്ങള്‍ പുറത്താക്കൂ ഞങ്ങള്‍ അകത്തു തന്നെയുണ്ട്. നിങ്ങള്‍ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി’- എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും സംവിധായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് […]
Category: Featured
വിവാഹ വാഗ്ദ്ധാനം നല്‍കി നഴ്സിനെ പീഡിപ്പിച്ചു, ശബരിമല ഡ്യൂട്ടിയിലും വില്ലനായി; കൊടുംകുറ്റവാളിയായ ‘മാങ്ങാ കള്ളന്‍’ പൊലീസിനെ ഇനിയും പിടികൂടാനാവാതെ പൊലീസ്
വിശപ്പകറ്റാന്‍ ഭക്ഷണം മോഷ്ടിച്ച ആദിവാസി യുവാവിനെ സദാചാര പൊലീസുകാര്‍ തല്ലിക്കൊന്ന കേരളത്തില്‍ പൊലീസ് സേനയ്ക്ക് മാനക്കേടുണ്ടാക്കിയ മാങ്ങാ കള്ളനായ പൊലീസുകാരനെ പത്തുദിവസമായിട്ടും പിടിക്കാന്‍ മഷിയിട്ടു നോക്കിയിട്ടും കഴിയുന്നില്ല. ഏതു പ്രതിയെയും രാക്കുരാമാനം പൊക്കാന്‍ കഴിവുള്ള പൊലീസുകാരുള്ള നാട്ടില്‍ കള്ളന്‍ പൊലീസ് ഒളിവില്‍ വിലസുന്നത് ചില ഏമാന്‍മാരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്ബോള്‍ പൊടിപോലും കണ്ടു പിടിക്കാനില്ലെന്നാണ് വല്യ ഏമാന്‍മാരുടെ ഭാഷ്യം. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ മാങ്ങാകള്ളന്‍ ഉടന്‍ പൊങ്ങും അതുവരെ അണ്ടര്‍ഗ്രൗണ്ടില്‍ വിലസുകയാണ്. ‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ […]
അര്‍ച്ചനയുടെ ഹണിട്രാപ്പ്: എഴുപതോളം ഉന്നതരുടെ ഫോട്ടോകള്‍: ബാങ്ക് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ആര്‍ബിഐക്ക് കത്ത്
ഒഡീഷ ഹണി ട്രാപ്പ് കേസ് (odisha honey trap case) പ്രതി അര്‍ച്ചന നാഗിന്റെ (archana nag) ഇമെയിലില്‍ നിന്ന് പൊലീസ് 64ഓളം ഫോട്ടോകള്‍ കണ്ടെത്തി.സംസ്ഥാനത്തെ ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് (photos) പൊലീസ് (police) കണ്ടെത്തിയത്. ഹണി ട്രാപ്പിലൂടെയും ബ്ലാക്ക് മെയില്‍ ചെയ്തും നിരവധി പ്രമുഖരില്‍ നിന്ന് പണം തട്ടിയെടുത്തു എന്ന കുറ്റത്തിന് വ്യാഴാഴ്ച വൈകുന്നേരമാണ് അര്‍ച്ചന നാഗിനെ ഭുവനേശ്വറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പൊലീസ് കണ്ടെത്തിയ ഫോട്ടോകളില്‍ അര്‍ച്ചനയ്‌ക്കൊപ്പം റെയില്‍വേയിലെ ഉന്നത […]
റഷ്യ എഴുപത്തിയഞ്ചോളം മിസൈല്‍ ആക്രമണം നടത്തിയെന്ന് യുക്രെയിന്‍; കീവില്‍ സ്‌ഫോടന പരമ്ബര, രാജ്യത്തെ തുടച്ചുനീക്കാന്‍ ശ്രമമെന്ന് സെലന്‍സ്‌കി
കീവ്: ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തത് യുക്രെയിനാണെന്ന മോസ്‌കോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ വന്‍ സ്‌ഫോടന പരമ്ബര. യുക്രെയിന്റേത് ഭീകരപ്രവര്‍ത്തനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാടിമിര്‍ പുട്ടിന്‍ ആരോപിച്ചിരുന്നു. ഇന്ന് രാവിലെ കീവില്‍ റഷ്യ 75 മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി സര്‍ക്കാര്‍ പ്രതിനിധികള്‍ വെളിപ്പെടുത്തി. രാജ്യം ഭീകരപ്രവര്‍ത്തകരെ നേരിടുകയാണെന്നും ഡസന്‍ കണക്കിന് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. രാജ്യത്ത ഊര്‍ജ സംവിധാനവും ജനങ്ങളുമാണ് അവരുടെ ലക്ഷ്യമെന്നും ജനങ്ങള്‍ […]
വെറും 36 റണ്‍സില്‍ തായ്‌ലന്‍ഡ് ഓള്‍ ഔട്ട്! ആറോവറില്‍ കളി ജയിച്ച് ഇന്ത്യന്‍ വനിതകള്‍
ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ തായ്‌ലന്‍ഡിനെ വെറും 37 റണ്‍സില്‍ പുറത്താക്കി ഇന്ത്യന്‍ വനിതകള്‍. വിജയ ലക്ഷ്യമായ 38 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ അടിച്ചെടുത്തു. ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സാടിച്ചാണ് ഇന്ത്യ വിജയം തൊട്ടത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണര്‍ ഷെഫാലി വര്‍മയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. താരം എട്ട് റണ്‍സുമായി മടങ്ങി. സഭിനേനി മേഘ്‌ന (20), പൂജ വസ്ത്രാകര്‍ (12) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളിലാതെ […]
ചിട്ടി തട്ടിപ്പ്: ഉടമയെ നിക്ഷേപകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു
കൊട്ടാരക്കര: നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാതെ മുങ്ങി നടന്ന ചിട്ടി ഫണ്ട് ഉടമയെ നിക്ഷേപകര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.32 ലധികം ബ്രാഞ്ചുകള്‍ ഉള്ള കേച്ചേരി ചിട്ടി ഫണ്ട് ഉടമ വേണുഗോപാലിനെയാണ് താമരക്കുടിയിലെ ഒരു വീട്ടില്‍ നിന്നും പിടികൂടി കൊട്ടാരക്കര പോലീസില്‍ ഏല്പിച്ചത്. റൂറല്‍ എസ് പി നേരിട്ടത്തി ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ പ്രതിഷേധിച്ചതോടെ കൊട്ടാരക്കര സി ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി ചിട്ടി ഫണ്ട് ഉടമയും റീജിയണല്‍ മാനേജരും ഉള്‍പ്പടെ നാല് പേരെ […]
തീക്കട്ടയില്‍ ഉറുമ്ബരിക്കുന്നു; സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസിനെതിരെ നടപടി; യാത്രക്കാര്‍ പെരുവഴിയില്‍
തൃശൂര്‍: സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. കണ്ണൂര്‍ – അടിമാലി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ഫിറ്റ്‌നസാണ് കുന്നംകുളത്ത് വെച്ച് നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ റദാക്കിയത്. ട്രിപ്പ് അവസാനിപ്പിച്ചതോടെ യാത്രക്കാര്‍ കുന്നംകുളത്ത് ഇറങ്ങേണ്ടി വന്നു. നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവേര്‍ണര്‍ ഇല്ലാതെ സര്‍വീസ് നടത്തിയത്. അതേസമയം ഓപ്പറേഷന്‍ ഫോക്കസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആയിരത്തിലിധികം ബസുകള്‍ക്കെതിരെയാണ് ദിനംപ്രതി നടപടിയെടുക്കുന്നത്. ഇന്നലെ മാത്രം […]
വയനാട്ടില്‍ കനത്ത മഴ; താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, രസിപ്പുഴ കരകവിഞ്ഞു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കനത്തമഴ തുടരുന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നടവയല്‍ നെയ്ക്കുപ്പ കോളനിയിലും പേരൂര്‍ കോളനിയിലും വെള്ളം കയറിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ രസിപ്പുഴ കരകവിഞ്ഞു. ഇന്ന് വയനാട്ടില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വയനാട് കൂടാതെ ഇടുക്കിയും കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോരമേഖലകളില്‍ ശക്തമായമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
‘ശിവശങ്കര്‍ താലിചാര്‍ത്തി; തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം കിട്ടാന്‍ ഉപയോഗിച്ചു’- ‘ചതിയുടെ പത്മവ്യൂഹ’മെന്ന ആത്മകഥയില്‍ സ്വപ്ന സുരേഷ്
തിരുവനന്തപുരം: ശിവശങ്കറിന്‍റെ ആത്മകഥയ്ക്ക് മറുപടിയായി ഒട്ടേറെ വിവാദ വെളിപ്പെടുത്തലുകളുമായി സ്വപ്നസുരേഷിന്‍റെ ആത്മകഥ പുറത്തിറങ്ങുന്നു. തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ പേര് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ്. ശിവശങ്കര്‍ തന്നെ താലിചാര്‍ത്തിയതായും തന്‍റെ ശബ്ദസന്ദേശം തുടര്‍ഭരണം ലഭിക്കാന്‍ ഉപയോഗിച്ചെന്നും ആത്മകഥയില്‍ ആരോപണമുണ്ട്. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ച് തന്‍റെ കഴുത്തില്‍ ശിവശങ്കര്‍ താലികെട്ടിയെന്നും ജീവിതത്തില്‍ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പുനല്‍കിയതായും സ്വപ്ന സുരേഷ് ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനോ സര്‍ക്കാരിന്‍റെ പങ്കില്ല എന്ന ശബ്ദസന്ദേശം താന്‍ നല്‍കിയത് തുടര്‍ഭരണം […]
കോവളത്തേക്ക് ഒരേ കാറില്‍ സഞ്ചരിക്കുമ്ബോള്‍ മര്‍ദ്ദിച്ചു: കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി അദ്ധ്യാപിക
തിരുവനന്തപുരം: പെരുമ്ബാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി കോവളത്തുവച്ച് മര്‍ദ്ദിച്ചെന്ന പരാതിയുമായി അദ്ധ്യാപിക. വ്യക്തിപരമായി സൗഹൃദമുള്ള എം എല്‍ എയുമായി ഒരേവാഹനത്തില്‍ സഞ്ചരിക്കുമ്ബോള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നത്. കോവളം സി ഐയാണ് പരാതിയെക്കുറിച്ച് അന്വേഷിക്കുന്നത്. എന്നാല്‍ അദ്ധ്യാപിക ഇതുവരെ വിശദമായ മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയുടെ വിശദമായ മൊഴി ലഭിക്കുന്ന മുറയ്ക്ക് മുന്നോട്ടുപോകുമെന്നും പൊലീസും പറയുന്നു. എന്നാല്‍ അദ്ധ്യാപികയുടെ പരാതിയെ എല്‍ദോസ് കുന്നപ്പിള്ളി […]










