റഷ്യയുമായി സംഘര്‍ഷം തുടരുന്ന യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടന പരമ്ബര. ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം യുക്രെയ്ന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തുവെന്ന് റഷ്യ ആരോപിക്കുകയും യുക്രൈന്‍റേത് ഭീകരപ്രവര്‍ത്തനമാണെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പ്രസ്താവിക്കുകയും ചെയ്തതിന് പിന്നാലെയാണ് കീവിലെ സ്‌ഫോടന പരമ്ബര. കീവിലെ ഷെവ്‌ചെന്‍കിവിസ്‌കി ജില്ലയില്‍ പലതവണ സ്‌ഫോടനം നടന്നതായി കീവ് മേയര്‍ ട്വീറ്റ് ചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകാമെന്നും പരിക്കേറ്റവരുടേയും ജീവഹാനി സംഭവിച്ചവരുടേയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും യുക്രെയ്‌നിയന്‍ എമര്‍ജന്‍സി […]
Category: Featured
ഉത്തരേന്ത്യയില്‍ മഴ തുടരുന്നു; വിവിധയിടങ്ങളില്‍ പ്രളയ ഭീഷണി
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് ലക്‌നൗ, ആഗ്ര, ഗൗതം ബുദ്ധ് നഗര്‍, കാണ്‍പൂര്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ 8 ജില്ലകളിലും ഉത്തരാഖണ്ഡിലെ ചമ്ബാവത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.(heavy rain at several parts of north india ) മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചമ്ബാവത്ത് ജില്ലയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടനില കടന്ന് രപ്തി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രളയ ഭീഷണിയിലാണ് ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ഗ്രാമങ്ങള്‍. അതേസമയം ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് നേരിയ […]
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. നാലു വയസ്സായ പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 10 പേര്‍ പരുക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലാണ്. ലാഹോറി ഗേറ്റിന് സമീപമാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഫയര്‍ഫോഴ്സിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്. രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയാണ് ഇരു നില കെട്ടിടം തകരാന്‍ ഇടയായത് എന്നാണ് പ്രാഥമിക നിഗമനം.
പലനിറം വേണ്ട; വെള്ളയും നീലയും മാത്രം, ടൂറിസ്റ്റ് ബസുകള്‍ നിയമം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി
കൊച്ചി: വടക്കഞ്ചേരി അപകടകാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്ക് സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മീഷണറുടെ തീരുമാനം. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. ജനുവരി ഒന്നുമുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കും. നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയില്‍ നിരത്തിലിറക്കും. ഇതിന് തടയിടാന്‍ ബസുകളുടെ ഫിറ്റ്‌സന് റദ്ദാക്കും. ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ് […]
കാസര്‍ഗോഡ് കുമ്ബള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു
കാസര്‍ഗോഡ്: കുമ്ബള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് മുതലയുടെ മരണം സംഭവിച്ചത്.കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഭക്തര്‍ക്ക് അത്ഭുതമായിരുന്നു . 75 വയസിലേറെ പ്രായമുണ്ട്. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. പൂര്‍ണമായും സസ്യാഹാരിയാണ് ബബിയ. രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് […]
ഉക്രയ്‌നില്‍ മിസൈല്‍വര്‍ഷം ; സപൊറിഷ്യയില്‍ 12 മരണം
കീവ് തെക്കന്‍ ഉക്രയ്നിലെ സപൊറിഷ്യയില്‍ മിസൈല്‍ ആക്രമണത്തില്‍ 12 മരണം. വിവിധ മേഖലകളിലെ ആക്രമണങ്ങളില്‍ 68 പേര്‍ക്ക് പരിക്കുണ്ട്. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെര്‍ച്ച് കടല്‍പ്പാലത്തിലെ സ്ഫോടനത്തിനു പിന്നാലെയാണ് ശക്തമായ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ നിരവധി പാര്പ്പിടസമുച്ചയങ്ങളും വീടുകളും തകര്‍ന്നു. പരിക്കേറ്റ് അമ്ബതിലധികംപേര്‍ ചികിത്സയിലാണ്. വ്യവസായനഗരമായ സപൊറിഷ്യയില്‍ ഏഴ് മിസൈല്‍ പതിച്ചു. അഞ്ചുനില കെട്ടിടം നിലംപൊത്തി. മരണനിരക്ക് ഉയര്‍ന്നേക്കും. നേരത്തെ സപൊറിഷ്യയില്‍ വാഹനവ്യൂഹത്തിനുനേരെ നടന്ന ഷെല്ലാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് ഉക്രയ്ന്‍ ആരോപിച്ചു. […]
അതിര്‍ത്തി വഴി നുഴഞ്ഞുകടന്ന് രക്ഷപ്പെടാന്‍ ശ്രമം; പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു
ജീസാന്‍: നിയമവിരുദ്ധമായി സൗദി അറേബ്യയില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നവരില്‍ ഇന്ത്യക്കാരും ഏറെ. യമനുമായി അതിര്‍ത്തി പങ്കിടുന്ന ജീസാനിലെ ഫിഫ ദായിര്‍ മലഞ്ചെരുവുകളിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് അതിര്‍ത്തിരക്ഷ സേനയുടെ പിടിയില്‍ അകപ്പെടുന്നവരില്‍ അധികവും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പലവിധ നിയമപ്രശ്നങ്ങളില്‍ കുടുങ്ങിയവരാണ് രക്ഷപ്പെടാനുള്ള പഴുത് തേടി ഇവിടെയെത്തുന്നത്. സ്പോണ്‍സറുമായി പ്രശ്നമുള്ളവര്‍, വാഹനാപകട കേസില്‍ കുടുങ്ങിയവര്‍, സാമ്ബത്തിക പ്രശ്നം നേരിടുന്നവര്‍, ഹുറൂബ് കേസില്‍ പെട്ടവര്‍, സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്ത് നിയമലംഘകരായി മാറിയവര്‍, മറ്റു പലവിധ നിയമപ്രശ്നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരാണ് […]
നിയമലംഘനങ്ങളുമായി ‘ എക്‌സ്‌പ്ലോഡില്‍’ കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര ; തൂക്കിയെടുത്ത് എംവിഡി; പെര്‍മിറ്റ് റദ്ദാക്കി പിഴ ചുമത്തി
കൊച്ചി:കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി.എടത്തല എംഇഎസ് കോളേജില്‍ നിന്ന് പുറപ്പെട്ട ‘ എക്‌സ്‌പ്ലോഡ്’ എന്ന ബസാണ് വാഴക്കുളത്ത് വച്ച് പിടികൂടിയത്. ആലുവ ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ടൂറിസ്റ്റ് ബസ് പിടിച്ചടുത്തത്. കൊടൈക്കനാലിലേക്കായിരുന്നു യാത്ര.വിനോദ യാത്ര പോകുന്നതിന് മുന്‍പ് വാഹനങ്ങളുടെ വിവരങ്ങള്‍ എംവിഡിയ്‌ക്ക് നല്‍കണമെന്ന് കോളേജിനെ അറിയിച്ചിരുന്നു. അങ്ങനെ നടത്തിയ അടിയന്തര പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ബസില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാലാണ് വിനോദയാത്ര മുടക്കി […]
വിഴിഞ്ഞം സമരംഅദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം ലത്തീന്‍ രൂപതയില്‍ നിന്നും ഈടാക്കുന്ന വിഷയം ചൂടുപിടിക്കുന്നു; സമ്മര്‍ദ്ദത്തിലായി സര്‍ക്കാര്‍
തിരുവനന്തപുരം : 54 ദിവസമായി തുടരുന്ന വിഴിഞ്ഞം സമരംഅദാനി ഗ്രൂപ്പിനുണ്ടായ 100 കോടിയുടെ നഷ്ടം ലത്തീന്‍ കത്തോലിക്ക രൂപതയില്‍ നിന്നും ഈടാക്കണമെന്ന വിസിലിന്‍റെ (വിഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡ്) ആവശ്യത്തെ തുടര്‍ന്ന് വിഷയം ചൂടുപിടിക്കുന്നു. വിസില്‍ ഇങ്ങിനെ ഒരു ആവശ്യം ഉന്നയിച്ചതോടെ ഇടത് സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. വിസിലിന്‍റെ ഈ ആവശ്യം എരിതീയില്‍ എണ്ണയൊഴിക്കുന്നതാണെന്ന് സര്‍ക്കാര്‍ പറയുന്നു. സമരക്കാരെ പിണക്കാതെ ചര്‍ച്ചയിലൂടെ സമവായം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറയുന്നു. വെള്ളിയാഴ്ച സര്‍ക്കാരിന് […]
100 ശതമാനം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമം ഉദ്ഘാടനം ചെയ്ത് മോദി; മാസം ആയിരം രൂപ വൈദ്യുതിബില്ലടച്ച ഗ്രാമീണര്‍ക്ക് ഇനി വൈദ്യുതി ബില്ലില്ല
അഹമ്മദാബാദ്: 100 ശതമാനം സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മോദേര ഗ്രാമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി . പ്രതിമാസം ആയിരം രൂപ വരെ വൈദ്യുതിബില്ലടച്ചിരുന്ന ഗ്രാമീണര്‍ക്ക് ഇനി ഒരു നയാപൈസ അടയ്ക്കേണ്ടതില്ല. പദ്ധതിയില്‍ പൂര്‍ണ്ണമായും ഉള്‍പ്പെടാത്ത ചിലര്‍ക്ക് ചെറിയൊരു ബില്ല് അടയ്ക്കേണ്ടി വരുമെന്ന് മാത്രം. 100 ശതമാനവും സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയാണ് മോദിയുടെ സ്വപ്നം. ഗുജറാത്ത് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. 1300 ഒരു കിലോവാട്ട് സോളാര്‍ പാനലുകളാണ് ഇതിന് […]










