മസ്കത്ത്: ഒമാന്‍റെ ആദ്യ ഉപഗ്രഹമായ ‘അമാന്‍’ ബ്രിട്ടണിലെ ന്യൂക്വേയില്‍ വിക്ഷേപണത്തിന് തയാറായി. വിക്ഷേപണ വാഹനമായ ലോഞ്ചര്‍ വണ്‍ റോക്കറ്റുമായി സംയോജിപ്പിച്ച ഉപഗ്രഹം ഈ വര്‍ഷം അവസാനത്തോടെ ഭ്രമണപഥത്തിലെത്തും. ആദ്യ ഉപഗ്രഹ വിക്ഷേപണം ബഹിരാകാശ പദ്ധതിയുടെ പ്രഥമ കാല്‍വെപ്പായാണ് കണക്കാക്കപ്പെടുന്നത്. ഒമാന്‍ സാങ്കേതികവിദ്യ കമ്ബനിയായ ഇ.ടി.സി.ഒ, അമേരിക്കന്‍ കമ്ബനിയായ വെര്‍ജിന്‍ ഓര്‍ബിറ്റ് എന്നിവരാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നത്. സാറ്റ്റെവ് എന്ന പോളിഷ് കമ്ബനിയാണ് ഉപഗ്രഹം നിര്‍മിക്കുന്നത്. കോണ്‍വാളിലെ ന്യൂക്വേ എയര്‍പോര്‍ട്ടിലാണ് അമാന്‍ സംയോജിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഒമാന്‍റെ ഉപഗ്രഹ വിക്ഷേപണത്തിന് ആവശ്യമായ […]
Category: Featured
പാലക്കാട് മുന്‍ എംഎല്‍എ ഉള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
പാലക്കാട്: പാലക്കാട് നഗരത്തില്‍ തെരുവുനായ ആക്രമണം. നൂറണി തൊണ്ടികുളത്ത് 4 പേരെയാണ് തെരുവുനായ ആക്രമിച്ചത്.പാലക്കാട് മുന്‍ എംഎല്‍എയും മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കെ കെ ദിവാകരന്റെ കൈക്കും, കാലിനും നായ കടിച്ചു. രാവിലെ നടക്കാനിറങ്ങിയ സമയത്താണ് കെകെ ദിവാകരന് തെരുവുനായുടെ ആക്രമണത്തിന് ഇരയായത്. നായയുടെ അക്രമത്തില്‍ പരിക്കേറ്റ നാലുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
CPM പാര്‍ട്ടി കോണ്‍ഗ്രസിനെത്തുടര്‍ന്നുണ്ടായ മാലിന്യം നീക്കിയില്ല; 25,000 രൂപ പിഴ ഈടാക്കി കോര്‍പ്പറേഷന്‍
കണ്ണൂര്‍: ജവാഹര്‍ സ്റ്റേഡിയത്തില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനെത്തുടര്‍ന്നുണ്ടായ മാലിന്യം നീക്കാത്തതിനാല്‍ പിഴ ഈടാക്കി കോര്‍പ്പറേഷന്‍.കരുതല്‍ ധനമായി നല്‍കിയ 25,000 രൂപ കോര്‍പ്പറേഷന്‍ കണ്ടുകെട്ടിയത്. സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിനും റാലിക്കുമായാണ് ജവഹര്‍ സ്റ്റേഡിയം വിട്ടുനല്‍കിയത്. പരിപാടിക്കുശേഷം കോര്‍പ്പറേഷന്റെ 23 തൊഴിലാളികള്‍ രണ്ടുദിവസം വാഹനമുള്‍പ്പെടെ ഉപയോഗിച്ചാണ് സ്റ്റേഡിയം ശുചീകരിച്ചത്. ഇതിനായി കോര്‍പ്പറേഷന് 42,700 രൂപ ചെലവായി. വൃത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ ചെലവഴിച്ച തുക ഈടാക്കാനായിരുന്നു ആരോഗ്യവിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ കരുതല്‍ധനത്തിന് പുറമെയുള്ള 17,700 രൂപ എഴുതിതള്ളാന്‍ വെള്ളിയാഴ്ച […]
മുടി വെട്ടണമെന്ന് ക്ലാസ് ടീച്ചര്‍, മൊട്ടയടിച്ചെത്തി കുട്ടി; കാര്യം തിരക്കിയ പ്രിന്‍സിപ്പലിന് വിദ്യാര്‍ഥിയുടെ മര്‍ദനം
കൊച്ചി: സ്കൂള്‍ പ്രിന്‍സിപ്പലിന് പ്ലസ് ടു വിദ്യാര്‍ഥിയുടെ മര്‍ദനം. മൊട്ടയടിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ഥിയോട് കാര്യം തിരക്കിയപ്പോഴാണ് കുട്ടി പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ അധ്യാപകനെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പ് മുടി നന്നായി വെട്ടി സ്കൂളില്‍ വരണമെന്ന് ക്ലാസ് ടീച്ചര്‍ കുട്ടിയോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ തല മുണ്ഡനം ചെയ്താണ് കുട്ടി സ്കൂളിലെത്തിയത്. അധ്യാപിക പ്രിന്‍സിപ്പലിനെ കണ്ടുവരാന്‍ കുട്ടിയെ പറഞ്ഞയച്ചു. പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ വിദ്യാര്‍ഥി മര്‍ദിക്കുകയായിരുന്നു. അധ്യാപകന്റെ കഴുത്തിന് പിടിച്ച് ഞെക്കുകയും മുഖത്തടിക്കുകയും ചെയ്തു. ശേഷം ഇറങ്ങിയോടിയ […]
‘എനിക്ക് ഒരുപാട് ഇഷ്ടമാണ്’; ഒന്നാം റാങ്കിനായുള്ള പോരില്‍ സൂര്യകുമാര്‍ യാദവിനെ ചൂണ്ടി റിസ്വാന്‍
ന്യൂഡല്‍ഹി: ട്വന്റി20 റാങ്കിങ്ങിലെ ഒന്നാം റാങ്കിനുവേണ്ടി സൂര്യകുമാര്‍ യാദവിനൊപ്പമുള്ള പോരിനെ കുറിച്ച് പ്രതികരിച്ച് പാക് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍. സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് തനിക്ക് ഇഷ്ടപ്പെട്ടതാണെന്നാണ് മുഹമ്മദ് റിസ്വാന്‍ പ്രതികരിച്ചത്. സൂര്യകുമാര്‍ യാദവ് മികച്ച താരമാണ്. സൂര്യ ബാറ്റ് ചെയ്യുന്ന വിധം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഓപ്പണറായി കളിക്കുന്നതും മധ്യനിരയില്‍ കളിക്കുന്നതും വ്യത്യസ്തമാണ്. ഒന്നാം റാങ്കിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. ടീമിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമാണ് എന്റെ ശ്രമം. ഒന്നാം റാങ്കും മാന്‍ ഓഫ് ദി മാച്ചുമെല്ലാം […]
വിലയേറിയ ആ പഴങ്ങള്‍ ഇത്ര വിലക്കുറവില്‍ കിട്ടിയപ്പോള്‍ കാലടിക്കാര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല ഉടമയുടെ മനസിലിരിപ്പ്
കൊച്ചി: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ മയക്കുമരുന്ന് മുംബയിലേക്കു കടത്തിയ കേസില്‍ അന്വേഷണ പരിധിയിലുള്ള മലപ്പുറം വേങ്ങര ഇന്ത്യനൂരില് മന്‍സൂര്‍ തച്ചമ്ബറമ്ബില് കേരളത്തിലെ പ്രമുഖ പഴം വ്യാപാരികള്‍ക്കു വേണ്ടിയും പഴങ്ങള്‍ ഇറക്കിയെന്ന സൂചന ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അന്വേഷിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ കഴിയുന്ന മന്‍സൂര്‍ കൊച്ചിയിലും കോഴിക്കോട്ടുമുള്ള വ്യാപാരികള്‍ക്കായാണ് രണ്ട് വര്‍ഷത്തിനിടെ കണ്ടെയ്‌നറുകള്‍ ഇറക്കിയത്. ഇവ കൊച്ചി തുറമുഖത്തേക്ക് നേരിട്ടെത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. കാലടിയിലെ യമ്മിറ്റോ ഫുഡ്സ് ഇന്റര്‍നാഷണലിനു വേണ്ടി 313 ഷിപ്പ്മെന്റുകള്‍ എത്തിയിരുന്നു. ഇവ […]
മകളേ നിനക്കായ്..ബ്ലാസ്‌റ്റേഴ്‌സിനായി സീസണിലെ ആദ്യ ഗോള്‍ നേടിയ ലൂണ കണ്ണിരണിഞ്ഞത് മകളുടെ ഓര്‍മ്മയില്‍
കൊച്ചി: സ്‌റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ഐഎസ്‌എല്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോളിന്റെ ആഹ്ലാദം കണ്ണീര്‍ നനവോടെ. ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയ അഡ്രിയാന്‍ ലൂണയാണ് മകളുടെ ഓര്‍മ്മയില്‍ കണ്ണിരണിഞ്ഞത്. തന്റെ കയ്യിലെ മകളുടെ പച്ചകുത്തിയ രൂപത്തെ തൊട്ട് ആകാശത്തേയ്‌ക്ക് നോക്കിയാണ് ഗോള്‍ നേടിയ അഡ്രിയാന്‍ ലൂണ കണ്ണീരണിഞ്ഞത്. മകള്‍ ആറുവയസ്സുകാരി ജൂലിയേറ്റയുടെ വേര്‍പാടിന്റെ ഓര്‍മ്മ പിതാവായ ലൂണയെ പൊട്ടിക്കരയിച്ചു. ഏപ്രില്‍ മാസമാണ് അഡ്രിയാന്‍ ലൂണയുടെ രോഗബാധിതയായ മകള്‍ ജൂലിയേറ്റ മരണപ്പെട്ടത്. സിസ്റ്റിക് ഫൈബ്ലോസിസ് എന്ന […]
“മാതാപിതാക്കളോട് കയര്‍ക്കാം; മോദിയെയും ഷായെയും അധിക്ഷേപിക്കുന്നത് സഹിക്കില്ല’
പുനെ: മാതാപിതാക്കളോട് മോശമായി സംസാരിക്കുന്നതില്‍ തെറ്റില്ലെന്നും മോദിയെയും ഷായെയും കുറ്റപ്പെടുത്തുന്നത് ജനങ്ങള്‍ സഹിക്കില്ലെന്നുമുള്ള മഹാരാഷ്ട്ര ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു.വിവാദപ്രസ്താവനകളുടെ പ്രിയ തോഴനായ മഹാരാഷ്ട്ര ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലാണ് ഈ പരാമര്‍ശം നടത്തിയത്. പുനെയിലെ സ്വകാര്യ ചടങ്ങിനിടെയാണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രിയായ പാട്ടീല്‍ ഇക്കാര്യം പറഞ്ഞത്. കോലാപ്പൂര്‍ മേഖലയില്‍ മാതാപിതാക്കളെ അധിക്ഷേപിക്കുന്നത് സ്ഥിരം സംഭവമാണെന്നും ഇത് കുഴപ്പമില്ലെന്നും പറഞ്ഞ പാട്ടീല്‍, ആരെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചാല്‍ പ്രദേശത്തെ ജനങ്ങള്‍ […]
ഈ നാട്ടുകാരെ കിട്ടാന്‍ ആരും ഒന്ന് കൊതിക്കും, പേരമകനെയെും മരുമകളെയും തെരുവില്‍ നിറുത്തിയ അമ്മായിയമ്മയെ പാഠം പഠിപ്പിച്ച് കൊല്ലംകാര്‍
കൊല്ലം: ഭര്‍ത്തൃമാതാവ് വീട് അകത്തുനിന്ന് പൂട്ടിയതോടെ യുവതിയും അഞ്ചുവയസുള്ള മകനും ഒരു രാത്രിയടക്കം വീട്ടുമുറ്റത്ത് കഴിയേണ്ടി വന്നത് 21 മണിക്കൂര്‍. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ ബാലാവകാശ കമ്മിഷന്‍, വനിതാകമ്മിഷന്‍, ശിശുക്ഷേമ സമിതി അധികൃതര്‍ നടത്തിയ മദ്ധ്യസ്ഥ ചര്‍ച്ചയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ഭര്‍ത്തൃമാതാവ് വീട് തുറന്ന് നല്‍കിയത്. കൊട്ടിയം തഴുത്തല പി.കെ ജംഗ്ഷന്‍ ശ്രീലകത്തില്‍ പ്രതീഷ് ലാലിന്റെ ഭാര്യ ഡി.വി. അതുല്യയ്ക്കും മകനുമാണ് ദുരനുഭവം. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. അതുല്യയുടെ ഭര്‍ത്താവ് […]
IND vs SA | ‘യുവനിര കളിച്ച രീതിയില്‍ അഭിമാനം’: ഏകദിനത്തിലെ തോല്‍വിക്ക് ശേഷം ശിഖര്‍ ധവാന്‍
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീമിലെ യുവ താരങ്ങളായ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ കളിച്ച രീതിയില്‍ അഭിമാനമുണ്ടെന്ന് താല്‍ക്കാലിക ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍.മഴ കാരണം 40 ഓവറായി കുറച്ച മത്സരത്തില്‍ ഇന്ത്യ 9 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഓപ്പണര്‍മാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മധ്യനിരയും വാലറ്റവും ഇന്ത്യയ്ക്കായി പൊരുതിയത്. 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും ശുഭ്മാന്‍ ഗില്ലിനെയും വേഗത്തില്‍ നഷ്ടമായി. ധവാന്‍ 4 റണ്‍സും ഗില്‍ […]










