വിലയേറിയ ആ പഴങ്ങള്‍ ഇത്ര വിലക്കുറവില്‍ കിട്ടിയപ്പോള്‍ കാലടിക്കാര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല ഉടമയ‌ുടെ മനസിലിരിപ്പ്

കൊച്ചി: ഓറഞ്ച് ഇറക്കുമതി​യുടെ മറവില്‍ 1476 കോടി​യുടെ മയക്കുമരുന്ന് മുംബയിലേക്കു കടത്തി​യ കേസില്‍ അന്വേഷണ പരിധിയിലുള്ള മലപ്പുറം വേങ്ങര ഇന്ത്യനൂരി​ല്‍ മന്‍സൂര്‍ തച്ചമ്ബറമ്ബി​​ല്‍ കേരളത്തി​ലെ പ്രമുഖ പഴം വ്യാപാരികള്‍ക്കു വേണ്ടിയും​ പഴങ്ങള്‍ ഇറക്കിയെന്ന സൂചന ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലി​ജന്‍സ് (ഡി​.ആര്‍.ഐ) അന്വേഷിക്കുന്നു.

ദക്ഷി​ണാഫ്രി​ക്കയി​ല്‍ കഴി​യുന്ന മന്‍സൂര്‍ കൊച്ചി​യി​ലും കോഴി​ക്കോട്ടുമുള്ള വ്യാപാരി​കള്‍ക്കായാണ് രണ്ട് വര്‍ഷത്തി​നി​ടെ കണ്ടെയ്‌നറുകള്‍ ഇറക്കി​യത്. ഇവ കൊച്ചി​ തുറമുഖത്തേക്ക് നേരി​ട്ടെത്തി​യതാണോയെന്നും പരി​ശോധി​ക്കുന്നുണ്ട്.

കാലടിയിലെ യമ്മിറ്റോ ഫുഡ്സ് ഇന്റര്‍നാഷണലിനു വേണ്ടി​ 313 ഷി​പ്പ്മെന്റുകള്‍ എത്തി​യി​രുന്നു. ഇവ മുഴുവന്‍ മുംബയി​ലാണ് ഇറക്കി​യത്. ഇവയി​ല്‍ കുറെ കപ്പലില്‍ കൊച്ചി​യി​ലെത്തി​ക്കുകയായി​രുന്നു.

ജോഹന്നാസ് ബര്‍ഗില്‍ മോര്‍ഫ്രഷ് എക്സ്‌പോര്‍ട്ട്സ് എന്ന കമ്ബനിയുടെ ഉ‌ടമയാണ് മന്‍സൂര്‍. യമ്മിറ്റോ കമ്ബനിക്കായി മോര്‍ ഫ്രഷ് മുംബയില്‍ ഇറക്കി​യ ഓറഞ്ച് പെട്ടി​കളി​ല്‍ നി​ന്നാണ് 198 കി​ലോ അതീവ ശുദ്ധമായ ക്രി​സ്റ്റല്‍ മെത്താംഫെറ്റാമി​നും 9 കി​ലോ കൊക്കെയി​നും കഴി​ഞ്ഞയാഴ്ച പി​ടി ​കൂടി​യത്. യമ്മി​റ്റോയുടെ എം.ഡി​ വി​ജി​ന്‍ വര്‍ഗീസ് അറസ്റ്റി​ലുമായി​. മയക്കുമരുന്നു കടത്തി​ല്‍ പ്രധാന പങ്കു വഹി​ച്ചത് മന്‍സൂറാണെന്നാണ് ഡി​.ആര്‍.ഐ നി​ഗമനം.മന്‍സൂറി​നെ ഇന്ത്യയി​ലെത്തി​ക്കാനുള്ള ശ്രമത്തി​ലാണ് ഡി​.ആര്‍.ഐ. രണ്ടാഴ്ച മുമ്ബ് ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ തി​രി​ച്ചെത്തി​യ മന്‍സൂര്‍ ഡി​.ആര്‍.ഐ പി​ടി​ച്ചെടുത്ത കണ്ടെയ്‌നര്‍ അയച്ച സഹായി​ അമൃത് പട്ടേലി​നെതി​രെ ജോഹന്നാസ് ബര്‍ഗ് പൊലീസി​ന് പരാതി​ നല്‍കി​യി​ട്ടുണ്ട്.

യമ്മിറ്റോയുടെ കാലടി​യി​ലെ സംഭരണ കേന്ദ്രത്തി​ല്‍ സൂക്ഷി​ച്ചി​രുന്ന നൂറുകണക്കി​ന് പെട്ടി​കളി​ലെ വി​ദേശ ഫലവര്‍ഗങ്ങള്‍ പകുതി​യി​ലേറെയും ഉപയോഗശൂന്യമായതായി​രുന്നു. ഇവ സമീപത്തെ പന്നി​ഫാമി​ല്‍ തീറ്റയായും നല്‍കി​യി​ട്ടുണ്ട്. വി​ലയേറി​യ ഓറഞ്ചും ആപ്പി​ളും മറ്റും കുറഞ്ഞ വി​ലയ്ക്ക് കാലടി​യി​ലെ കടയി​ലും നി​രത്തുവക്കി​ലും വി​റ്റഴി​ച്ചി​രുന്നു. വാഴക്കുളത്തെ ശീതി​കരി​ച്ച ഗോഡൗണി​ല്‍ വാടകയ്ക്കെടുത്ത സ്ഥലത്ത് സൂക്ഷി​ച്ചി​ട്ടുള്ള പെട്ടി​കളി​ലെ പഴവര്‍ഗങ്ങള്‍ ഉപയോഗ യോഗ്യമാണ്. ഒന്നര മാസം മുമ്ബാണ് കാലടി​യി​ലെ പുതി​യ കെട്ടി​ടത്തി​ല്‍ ശീതീകരണ സംവി​ധാനമുള്ള ഗോഡൗണും ഓഫീസും വി​ജി​ന്‍ വര്‍ഗീസ് ആരംഭി​ച്ചത്. കഴിഞ്ഞ വര്‍ഷം വിജിനും സഹോദരന്‍ ജിബിനും ഡയറക്ടര്‍മാരായി കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മോര്‍ ഫ്രഷ് ഇന്ത്യ എന്ന കമ്ബനി ഇടപാടുകള്‍ നടത്തിയതായി വ്യക്തമായിട്ടില്ല.

prp

Leave a Reply

*