കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളുടെ ബസുകളിലും പരസ്യം പതിക്കാറുണ്ട്. പരസ്യയിനത്തില്‍ കെഎസ്‌ആര്‍ടിസിക്ക് വര്‍ഷം ഒരു കോടി 80 ലക്ഷം രൂപ ലഭിച്ചിരുന്നെന്നും മന്ത്രി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് വരുമാന നഷ്ടമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. (minister antony raju response on advertisement on ksrtc buses) ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് […]
Category: Featured
കൊല്ലത്ത് മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു; മകള്‍ അറസ്റ്റില്‍
കൊല്ലം കരിങ്ങന്നൂരില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. കേസില്‍ വീട്ടമ്മയുടെ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്ങന്നൂര്‍ ആലുംമൂട്ടില്‍ സ്വദേശിനി സൗമ്യയെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ( kollam woman murder daughter arrested ) വെളിനല്ലൂര്‍ കരിങ്ങന്നൂര്‍ ആലുംമൂട്ടില്‍ സ്വദേശിനിയായ സുജാതയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് […]
പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രം; ആണവായുധങ്ങളില്‍ ഒരുറപ്പുമില്ല: ജോ ബൈഡന്‍
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രങ്ങളില്‍ ഒന്നാണ് പാകിസ്ഥാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒരു ഉറപ്പും ഇല്ലാതെയാണ് അവരുടെ പക്കല്‍ ആണവായുധങ്ങള്‍ ഉള്ളതെന്ന് ബൈഡന്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലാണ് ബൈഡന്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്ന്, റഷ്യയുടെ യുക്രെയ്ന്‍ ആക്രമണം പരാമര്‍ശിച്ച് ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ ആക്രമണം ലോകരാജ്യങ്ങളില്‍ പ്രത്യാഘാതം ഉണ്ടാക്കും. യുഎസിന് മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിലും അതു മാറ്റമുണ്ടാക്കുമെന്ന് ബൈഡന്‍ പറഞ്ഞു. ബരാക് ഒബാമയുടെ കാലത്ത് ചൈനീസ് […]
സ്വര്‍ണ വില: ആറ് ദിവസം കൊണ്ട് ഇടിഞ്ഞത് 1320 രൂപ; ഇന്ന് രാവിലെ കുറഞ്ഞു, ഉച്ചക്ക് കൂടി
കൊച്ചി: സ്വര്‍ണവിലയില്‍ ആറ് ദിവസം കൊണ്ട് ഇടിഞ്ഞത് 1320 രൂപ. ഇന്ന് രാവിലെ ഒറ്റയടിക്ക് 440 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 200 രൂപ കൂടി. എങ്കിലും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണവില. രാവിലെ 9.20ന് പവന് 440 രൂപ കുറഞ്ഞ് 36,960 രൂപയായിരുന്നു. ഗ്രാമിന് 55 കുറഞ്ഞ് 4620 രൂപയുമായി. എന്നാല്‍, ഉച്ചക്ക് 12.30ന് പവന് 200 രൂപയും ഗ്രാമിന് 25രൂപയും കൂടി. ഇതോടെ, പവന് 37,160 രൂപയും ഗ്രാമിന് 4645 […]
Kothamangalam:കൂട്ടുകാരനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനെത്തി;എസ് എഫ് ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോതമംഗലം എസ് ഐ
(Kothamangalam)കോതമംഗലത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് എസ്‌ഐ. എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെയാണ് എസ്‌ഐ മാഹിന്‍ മര്‍ദ്ദിച്ചത്. കൂട്ടുകാരനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോളാണ് എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചത്. അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന്, മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി റോഷന്‍ പറഞ്ഞു. പൊലീസുകാര്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. ഇതിന്റെ കാരണം അന്വേഷിക്കാനാണ് സ്റ്റേഷനില്‍ ചെന്നത്. എന്നാല്‍ സ്റ്റേഷനു മുന്നില്‍ വെച്ച് പൊലീസുകാര്‍ തടഞ്ഞു.അസഭ്യം പറയുകയും ചെയ്തു. നീ എസ്‌എഫ്‌ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. […]
ആരോപണം അടിസ്ഥാനരഹിതം, ഇത് സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രം; പീഡനപരാതിയില്‍ വിശദീകരണവുമായി ഖാസിയുടെ ഓഫീസ്
കോഴിക്കോട്: കുടുംബ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പലതവണ പീഡനത്തിനിരയാക്കിയെന്ന ആരോപണം തള്ളി ഖാസിയുടെ ഓഫീസ്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഓഫീസ് പ്രതികരിച്ചു. യുവതിയുടെ കുടുംബ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയായിരുന്നു. ഇതിനിടെയാണ് വ്യാജ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും ഖാസിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ കോഴിക്കോട് വനിതാ സെല്‍ പൊലീസ് ഖാസിയ്ക്കെതിരെ കേസെടുത്തിരുന്നു. രണ്ട് വര്‍ഷം […]
500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ, അന്ന് പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍; വിശദീകരണവുമായി കെ കെ ശൈലജ
തിരുവനന്തപുരം: കൊവിഡ് കാലത്ത് പി പി ഇ കിറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത് അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കേസില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇടപാടുകള്‍ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഒരു അഴിമതിയും നടന്നിട്ടില്ലെന്നും ശൈലജ പ്രതികരിച്ചു. ‘500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. അന്‍പതിനായിരം കിറ്റിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും, 15,000 വാങ്ങിയപ്പോഴേക്ക് വില കുറഞ്ഞു. അതിനാല്‍ ബാക്കി കിറ്റുകള്‍ കുറഞ്ഞ […]
ഖേഴ്സണില്‍ നിന്ന് റഷ്യ ജനങ്ങളെ ഒഴിപ്പിക്കുന്നു
കീവ് : യുക്രെയിനില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഖേഴ്സണില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം. പ്രദേശത്ത് റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടത്തിന്റെ ഗവര്‍ണറാണ് റഷ്യന്‍ മേഖലകളിലേക്ക് ജനങ്ങള്‍ മാറണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതിനായി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഖേഴ്സണ്‍ സ്വദേശികളുടെ ആദ്യ ബാച്ചിനെ റഷ്യയിലെ റൊസ്റ്റോവ് മേഖലയിലാണ് എത്തിക്കുക. ഖേഴ്സണ് നേരെ യുക്രെയിന്‍ മിസൈല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായും ഗവര്‍ണര്‍ വ്ലാഡിമിര്‍ സാല്‍ഡോ പറയുന്നു. ജനങ്ങളെ ഒഴിപ്പിച്ച് യുക്രെയിനെതിരെ ഖേഴ്സണില്‍ നിന്ന് ശക്തമായ ആക്രമണം നടത്താനാണ് റഷ്യയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. […]
വാടകഗര്‍ഭധാരണം: ആശുപത്രി കണ്ടെത്തി; താരദമ്ബതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു
photo-mangalam ചെന്നൈ: നയന്‍താര-വിഘ്നേഷ് താരദമ്ബതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച ആശുപത്രി തമിഴ്നാട് ആരോഗ്യവകുപ്പ് കണ്ടെത്തി. വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പ് സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നും അതനുസരിച്ചാകും തുടര്‍നടപടികളെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ പറഞ്ഞു. ആശുപത്രി അധികൃതരില്‍ നിന്ന് ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമെങ്കില്‍ ദമ്ബതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വിവാഹിതരായി 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍ […]
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഉച്ചക്ക് ശേഷം, ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ മഴ ശക്തമായേക്കും. ( chances of heavy rain in coming days kerala ) […]










