ഒട്ടാവ: പഠനാവശ്യത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. ഇമിഗ്രേഷന്‍ റെഫ്യൂജീസ് സിറ്റിസെന്‍ഷിപ് കാനഡയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. 1. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനാവസരങ്ങള്‍ ലഭ്യമാക്കുക. 2. ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നല്‍കുന്ന സ്റ്റുഡന്‍റ് ഡയറക്‌ട് സ്ട്രീം കൂടുതല്‍ വിപുലീകരിക്കുക. 3. രാജ്യത്തെ തൊഴില്‍ക്ഷാമം കൈകാര്യം ചെയ്യുന്നതിനായി വിദേശികളായ വിദ്യാര്‍ഥികളെ സ്ഥിരതാമസത്തിന് പ്രോത്സാഹിപ്പിക്കുക. 4. വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ട്രാക്ക് ചെയ്യുന്നതിനായി ഇമിഗ്രേഷന്‍ അതോറിറ്റി ബാക്ക്‌ലോഗുകളുടെ പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിക്കും. 5. വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 […]
Category: Featured
ഇലന്തൂരിലേയ്ക്ക് എട്ടു വയസുകാരിയെ കൊണ്ടുവന്നത് വെള്ളച്ചാട്ടം കാണിക്കാമെന്ന വ്യാജേന; ‘നരബലി ഭവന സന്ദര്‍ശനം’, ഓട്ടം പൊടിപൊടിക്കുന്നുണ്ടെന്ന് ഓട്ടോ ഡ്രൈവര്‍
ഇലന്തൂര്‍: ഇരട്ടനരബലിയും അറസ്റ്റും തെളിവെടുപ്പുമായി ലോകമെങ്ങും അറിയപ്പെട്ട ഇലന്തൂരിലേക്ക് അസാധാരണമായ ജനപ്രവാഹം. ഞായറാഴ്ച പൊതുഅവധി ആയതിനാല്‍ പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്ന് നൂറുകണക്കിന് സന്ദര്‍ശകരെത്തി. നരബലി ഭവന സന്ദര്‍ശനത്തിന് ഓട്ടോറിക്ഷ സര്‍വീസുമായി യുവാവ്. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’. ഇലന്തൂര്‍ ജംഗ്ഷനിലെ ഓട്ടോറിക്ഷയിലെ അറിയിപ്പാണിത്. ഓട്ടോയുടെ മുന്നില്‍ പേപ്പറിലാണ് ഇങ്ങനെ എഴുതി ഒട്ടിച്ചിരിക്കുന്നത്. ഇലന്തൂരിലെ നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ വിവിധ ജില്ലകളില്‍ നിന്ന് ആളുകള്‍ ദിവസവും എത്തുന്നതായും അവരെ സ്ഥലത്ത് എത്തിക്കാന്‍ […]
സൈന്യം പരിശീലനം കടുപ്പിക്കും, അതിര്‍ത്തിയില്‍ യുദ്ധ തയ്യാറെടുപ്പ് പൂര്‍ണതോതിലാക്കും; പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി ജിന്‍പിങ്
ബെയ്ജിങ്: ചൈനീസ് സൈന്യം പരിശീലനം കടുപ്പിക്കുമെന്നും അതിര്‍ത്തിയില്‍ യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ണ തോതിലാക്കുമെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ്. ഏതു പോരിലും സൈന്യത്തന്റെ ജയം ഉറപ്പാക്കുമെന്ന്, പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ഷി പറഞ്ഞു. അറുപത്തിമൂന്നു പേജുള്ള റിപ്പോര്‍ട്ടില്‍ സൈന്യത്തിന്റെ നവീകരണത്തെക്കുറിച്ചു മാത്രം പ്രത്യേക വിഭാഗം ഷി ഉള്‍പ്പെടുത്തി. ചൈനീസ് സൈന്യത്തെ ലോകത്തെ ഏറ്റവും നിലവാരമുള്ള സേനയാക്കി മാറ്റുകയാണ് ലക്ഷ്യം. 2027ല്‍ നൂറാം വാര്‍ഷികത്തിലെത്തുന്ന സൈന്യത്തിന്റെ ശതാബ്ദി ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന്, ഓവറോള്‍ കമാന്‍ഡര്‍ കൂടിയായ ഷി പറഞ്ഞു. […]
‘എന്റെ വിവാഹ വാര്‍ത്തയെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്’ വീഡിയോയുമായി അമൃത സുരേഷ്
തന്റെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്ബ് വന്ന വ്യാജ വാര്‍ത്തകളുടെ വീഡിയോകളെ ‘ട്രോളി’ ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗായിക രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് ‘ഇത് കണ്ടോ?’ എന്ന് അമൃത ചോദിക്കുന്നുണ്ട്. ‘വീണ്ടും മറ്റൊരു ട്രോള്‍ വിശേഷങ്ങളിലേക്ക് എല്ലാവരെയും സാദരം സ്വാഗതം ചെയ്തുകൊള്ളുന്നു. എന്റെ വിവാഹ വാര്‍ത്തയെക്കുറിച്ച് സംസാരിക്കുമെന്ന് കഴിഞ്ഞ ഏപ്പിസോഡില്‍ പറഞ്ഞിരുന്നു. എന്റെ വിവാഹ വാര്‍ത്തയെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിരിക്കുന്നത്.’- എന്ന് പറഞ്ഞുകൊണ്ട് ‘അമൃത സുരേഷ് […]
പിപിഇ കിറ്റ് ഇടപാടുകള്‍ സുതാര്യമായിരുന്നു, മഹാമാരി ഘട്ടത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാനായുള്ള ഇടപെടല്‍; കെ.കെ ശൈലജ
പിപിഇ കിറ്റ് ഇടപാടുകള്‍ സുതാര്യമായിരുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മറുപടി നിരവധി തവണ നിയമസഭയ്ക്ക് അകത്തു പുറത്തും പറഞ്ഞതാണ്. ഗുരുതരമായ പകര്‍ച്ചവ്യാധിയുടെ ഘട്ടത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാനായുള്ള ഇടപെടലായിരുന്നു. ലോകായുക്തയോടും ഈ മറുപടി തന്നെ നല്‍കും. ലോകായുക്ത കേസെടുക്കുകയല്ല നോട്ടിസ് നല്‍കുകയാണ് ചെയ്തത്. തീരുമാനം സര്‍ക്കാര്‍ തീരുമാനം, സര്‍ക്കാര്‍ ഒരുമിച്ചെടുത്തതാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. അമിത വില നല്‍കിയാണ് കൊവിഡ് കാലത്ത് പിപിഇ കിറ്റ് അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയതെന്ന പരാതിയിലാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ […]
വീട്ടമ്മയെ കുത്തി വീഴ്ത്തിയ ഭര്‍ത്താവിനെ കമ്ബികൊണ്ട് തലയ്ക്കടിച്ച് കൊന്നു; രണ്ട് മരുമക്കള്‍ കസ്റ്റഡിയില്‍
കൊല്ലം: കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ചത് തലയ്ക്ക് ക്ഷതമേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.രണ്ടുമരുമക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാലുംമൂട് കാവനാട് സെന്റ് ജോസഫ് ഐലന്‍ഡ് രേഷ്മാഭവനില്‍ ജോസഫ് (50)ആണ് മരിച്ചത്. ഭാര്യ എലിസബത്തുമായി ജോസഫ് ഞായറാഴ്ച സന്ധ്യയോടെ വഴക്കിടുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് എലിസബത്തിന്റെ മുതുകില്‍ കുത്തുകയുമായിരുന്നു. സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കള്‍ ഇരുമ്ബുവടി കൊണ്ട് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ രക്ഷിച്ച് കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജോസഫ് ബോധരഹിതനായി വീണു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു. മൃതദേഹം ജില്ലാ […]
ഇന്നും വ്യാപക മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്കന്‍ […]
ഹാപ്പി 40, എല്ലാവരും അറിയട്ടെ പ്രായം; നസ്രിയയുടെ കുസൃതി, രാജുവിന് ആശംസകളുമായി സൂപ്പര്‍താരങ്ങളും
ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിലെ മുന്‍നിര താരം പൃഥ്വിരാജ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നസ്രിയ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. എന്റെ സഹോദരന് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍. സ്നേഹമയിയും ദയാലുവുമാണ് നിങ്ങള്‍. ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഹാപ്പി 40. എല്ലാവരും അറിയട്ടെ പ്രായം.- നസ്രിയ കുറിച്ചു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ മലയാള സിനിമയിലെ […]
ഇലന്തൂരിലേയ്ക്ക് എട്ടു വയസുകാരിയെ കൊണ്ടുവന്നത് വെള്ളച്ചാട്ടം കാണിക്കാമെന്ന വ്യാജേന; ‘നരബലി ഭവന സന്ദര്‍ശനം’, ഓട്ടം പൊടിപൊടിക്കുന്നുണ്ടെന്ന് ഓട്ടോ ഡ്രൈവര്‍
ഇലന്തൂര്‍: ഇരട്ടനരബലിയും അറസ്റ്റും തെളിവെടുപ്പുമായി ലോകമെങ്ങും അറിയപ്പെട്ട ഇലന്തൂരിലേക്ക് അസാധാരണമായ ജനപ്രവാഹം. ഞായറാഴ്ച പൊതുഅവധി ആയതിനാല്‍ പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്ന് നൂറുകണക്കിന് സന്ദര്‍ശകരെത്തി. നരബലി ഭവന സന്ദര്‍ശനത്തിന് ഓട്ടോറിക്ഷ സര്‍വീസുമായി യുവാവ്. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’. ഇലന്തൂര്‍ ജംഗ്ഷനിലെ ഓട്ടോറിക്ഷയിലെ അറിയിപ്പാണിത്. ഓട്ടോയുടെ മുന്നില്‍ പേപ്പറിലാണ് ഇങ്ങനെ എഴുതി ഒട്ടിച്ചിരിക്കുന്നത്. ഇലന്തൂരിലെ നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ വിവിധ ജില്ലകളില്‍ നിന്ന് ആളുകള്‍ ദിവസവും എത്തുന്നതായും അവരെ സ്ഥലത്ത് എത്തിക്കാന്‍ […]
ശരീരം നിറയെ രോമം; ചെകുത്താന്റെ രൂപം; കടല്‍ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു; അമ്ബരന്ന് നാട്ടുകാര്‍
ന്യൂയോര്‍ക്ക: അമേരിക്കയില്‍ കടല്‍ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു. ഒറിഗോണിലെ ഫ്‌ളോറന്‍സിന് സമീപമുള്ള തീരത്താണ് അജ്ഞാത ജീവി കരക്കടിഞ്ഞത്. ഈ ജീവി ഏതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിദഗ്ധര്‍ ആരംഭിച്ചു കഴിഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശവാസിയായ അഡോണി ടെഗ്നര്‍ ആണ് ഈ ജീവിയെ ആദ്യം കണ്ടത്. അതുവഴി ഇരുചക്രവാഹനം ഓടിച്ച് പോകുകയായിരുന്നു അഡോണി. അപ്പോഴാണ് ഭീമാകാരമായ എന്തോ ഒന്ന് കരയ്‌ക്ക് അടിഞ്ഞതായി കണ്ടത്. ഉടനെ പ്രദേശവാസികളെ ഇയാള്‍ വിവരം അറിയിക്കുകയായിരുന്നു. ജീവിയുടെ […]










