എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രേ അ​ച്ച​ട​ക്കന​ട​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈം​​​ഗീക പീ​​​ഡന പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന പെ​​​രു​​​ന്പാ​​​വൂ​​​ര്‍ എം​​​എ​​​ല്‍​​​എ എ​​​ല്‍​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി​​​ക്കെ​​​തി​​​രേ ക​​​ടു​​​ത്ത അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം.എ​​​ല്‍​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി​​​യു​​​ടെ സ്ത്രീ ​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടി​​​നെ പ​​​ര​​​സ്യ​​​മാ​​​യി ത​​​ള്ളു​​​ന്ന കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം എ​​​ല്‍​​​ദോ​​​സി​​​നെ പാ​​​ര്‍​​​ട്ടി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​കാം​​​ഗ​​​ത്വ​​​ത്തി​​​ല്‍നി​​​ന്നു സ​​​സ്പെ​​​ന്‍​​​ഡ് ചെ​​​യ്യു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്നേ​​​ക്കും. ക​​​ടു​​​ത്ത അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി എ​​​ല്‍​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി​​​യോ​​​ടു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. 20ന​​​കം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം കൂ​​​ടി കേ​​​ട്ട ശേ​​​ഷ​​​മാ​​​കും അ​​​ച്ച​​​ട​​​ക്ക […]

സ്വര്‍ണ വിലയില്‍ ഇടിവ്, ഈ മാസത്തെ താഴ്ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 440 രൂപ താഴ്ന്ന് 36,960 ആയി. ഗ്രാം വില 55 രൂപ കുറഞ്ഞ് 4620ല്‍ എത്തി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കാണിത്. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുത്തനെയുള്ള ഇടിവ്.

മലയാളികളില്‍ ഏറ്റവും സമ്ബന്നന്‍ എംഎ യൂസഫലി; ആസ്തി 43,200 കോടി

ദുബായ്: ഇന്ത്യയിലെ നൂറ് അതിസമ്ബന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഏറ്റവും സമ്ബന്നന്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പു ചെയര്‍മാനുമായ എംഎ യൂസഫലി. ഫോബ്‌സ് മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം 43,200 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 35ാം സ്ഥാനത്താണ് യൂസഫലി. 32,400 കോടി രൂപ ആസ്തിയുള്ള മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് 45ാം സ്ഥാനത്താണ്, ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവരുടെ ആസ്തി 2,8800 കോടി രൂപയാണ്, പട്ടികയില്‍ 54ാം സ്ഥാനമാണ്. ജോയ് ആലുക്കാസിന്റെ ആസ്തി 24,800 […]

ദുബായിലേത് സ്വകാര്യ സന്ദര്‍ശനം; എല്ലാം സ്വന്തം ചെലവില്‍; ഒപ്പം പേഴ്സണല്‍ സ്റ്റാഫിനെ കൂട്ടിയത് ഔദ്യോഗികമായി; വിശദീകരണവുമായി മുഖ്യമന്ത്രി

ന്യൂഡല്‍ഹി : കുടുംബത്തോടൊപ്പമുള്ള വിദേശ യാത്ര വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ദുബായ് യാത്ര സ്വകാര്യമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണം. അതേസമയം പേഴ്‌സണല്‍ സ്റ്റാഫിന്റേത് ഔദ്യോഗികമാണ്. സ്വന്തം ചെലവിലാണ് യാത്രയെന്നും വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ദുബായില്‍ താന്‍ നടത്തുന്നത് സ്വകാര്യ സന്ദര്‍ശനമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാള്‍ ഔദ്യോഗിക സന്ദര്‍ശനമാണ് നടത്തുന്നത്. ഇ-ഫയല്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുമുള്ള സൗകര്യം ചെയ്യുന്നതിനുമാണ് പേഴ്‌സണല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയത്. […]

കേരളത്തിനരികെ വന്ദേഭാരത് എക്‌സ്പ്രസ്; അഞ്ചാമത്തെ സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വേ മന്ത്രാലയം; നവംബര്‍ പത്തു മുതല്‍ ഓടിതുടങ്ങും

ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിവേഗ ട്രെയിനുകളുടെ ആദ്യ ബാച്ചിലെ വന്ദേഭാരത് എക്‌സ്പ്രസ് ദക്ഷിണ റെയില്‍വേയ്ക്ക്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ റെയില്‍വേ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നവംബര്‍ പത്തു മുതല്‍ ട്രെയില്‍ സര്‍വീസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരിക്കും ഉദ്ഘാടനം ചെയ്യുക. രണ്ടു ട്രെയിനുകളാണ് ഈ റൂട്ടില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ലാല്‍ബാഗ് എക്‌സ്പ്രസാണ് ഈ റൂട്ടില്‍ ഏറ്റവും വേഗത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍. ആറുമണിക്കൂര്‍ സമയമെടുത്താണ് ട്രെയിന്‍ ഓടി എത്തുന്നത്. എന്നാല്‍, വന്ദേഭാരത് എക്‌സ് പ്രസ് 3.30 മണിക്കൂറില്‍ ഓടിയെത്തുമെന്നാണ് […]

കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല; സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്‌ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് കെഎസ്‌ആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കെഎസ്‌ആര്‍ടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ ആര്‍ക്കും പ്രത്യേക ഇളവുകള്‍ ഒന്നും ഇല്ല. […]

‘നിനക്കും നിന്റെ കുടുംബത്തിനും യേശുക്രിസ്തു തക്കതായ മറുപടി നല്‍കും’: സാക്ഷിയ്ക്ക് കുന്നപ്പിള്ളിയുടെ ഭീഷണി

കൊച്ചി> ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്സ് ആപ്പിലൂടെ ഭീഷണിസന്ദേശം അയച്ച്‌ എല്ദോസ് കുന്നപ്പിള്ളി എംഎല്‌എ. കേസിലെ പ്രധാനസാക്ഷിയ്ക്കാണ് സന്ദേശമയച്ചത്.’ പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്ബോള് സ്വയം ചിന്തിക്കുക. ഞാന് അതിജീവിക്കും. കര്ത്താവെന്റെ കൂടെയുണ്ടാകും’ – സന്ദേശത്തില് പറയുന്നു ‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന് വിശ്വസിക്കുന്ന കര്ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്കും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്ബോള് സ്വയം ചിന്തിക്കുക. ഞാന് അതിജീവിക്കും. കര്ത്താവെന്റെ […]

ആ രാജ്യദ്രോഹിയെ നമുക്കിനി വേണ്ട; കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രതിഷേധവുമായി ചൈനയിലെ ജനങ്ങള്‍; ഷി ജിന്‍ പിംഗ് വീഴുമോ ?

ബെയ്ജിംഗ് : ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഏകാധിപതി ഷി ജിന്‍ പിംഗിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ചൈനയിലെ വഴിയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു പ്രധാന പാതയുടെ മേല്‍പ്പാലത്തിലാണ് രണ്ട് ബാനറുകള്‍ തൂക്കിയിട്ടിരിക്കുന്നത്. ചൈനീസ് ഭരണകൂടത്തിന്റെ സീറോ കൊറോണ നയത്തിനും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെയാണ് പ്രതിഷേധം. “കൊറോണ പരിശോധനയോട് നോ പറയുക, ഭക്ഷണത്തോടല്ല. ലോക്ഡൗണിനോട് നോ പറയുക, സ്വാതന്ത്ര്യത്തോടല്ല, കള്ളങ്ങളോട് നോ പറയുക അന്തസ്സിനോടല്ല, സംസ്‌കാരിക വിപ്ലവം ആവശ്യമില്ല, പരിഷ്‌കരണം മതി, […]

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി; യുവതി ഗുരുതരാവസ്ഥയില്‍

കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടും കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. യുവതിയുടെ ഒരു കൈ അറ്റുത്തൂങ്ങി. മറ്റേ കൈയുടെ വിരലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നാലെ പ്രദീപ് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രദീപ് മദ്യത്തിന് അടിമയാണെന്നും വീട്ടില്‍ വഴക്ക് പതിവാണെന്നും അയല്‍വാസികള്‍ പറയുന്നു. […]

സെലന്‍സ്കിയുമായി ഇടഞ്ഞു, പിന്നാലെ യുക്രെയ്നിലെ ഇന്‍റര്‍നെറ്റിന്‍റെ കാര്യം തീരുമാനമാക്കാന്‍ ഇലോണ്‍ മസ്ക്; ചെലവ് താങ്ങാനാകുന്നില്ലെന്ന്

റഷ്യ യുക്രെയ്ന്‍ അധിനിവേശത്തിന് തുടക്കമിട്ട സമയത്ത് ലോകകോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ ഒരു നടപടി വ്യാപക പ്രശംസ നേടിക്കൊടുത്തിരുന്നു. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യുക്രെയ്നില്‍ തന്‍റെ സ്പേസ് എക്സിന് കീഴിലെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഴി തടസമില്ലാത്ത ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നായിരുന്നു മസ്കിന്‍റെ പ്രഖ്യാപനം. ഗതാഗത-ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നുകൊണ്ടിരുന്ന യുക്രെയ്നില്‍ സ്റ്റാര്‍ലിങ്ക് വഴിയുള്ള ഇന്‍റര്‍നെറ്റ് സേവനം ഏറെ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍, യുക്രെയ്നില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതിന്‍റെ ചെലവ് ഇനിയും തങ്ങള്‍ക്ക് വഹിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മസ്ക്. ഇതുവരെ 80 ദശലക്ഷം ഡോളറിന്‍റെ ചെലവാണ് […]