photo-mangalam
ചെന്നൈ: നയന്‍താര-വിഘ്നേഷ് താരദമ്ബതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ച ആശുപത്രി തമിഴ്നാട് ആരോഗ്യവകുപ്പ് കണ്ടെത്തി.
വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പ് സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നും അതനുസരിച്ചാകും തുടര്‍നടപടികളെന്നും ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ പറഞ്ഞു. ആശുപത്രി അധികൃതരില്‍ നിന്ന് ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ആവശ്യമെങ്കില്‍ ദമ്ബതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വിവാഹിതരായി 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകള്‍ നിലനില്‍ക്കെ വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളില്‍ കുഞ്ഞ് ജനിച്ചതിനാലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

