ഒരു കുട്ടനാടന്‍ ബ്ലോഗിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

മമ്മൂട്ടി ബ്ലോഗറുടെ വേഷത്തിലെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാനത്തെ മാരിവില്‍ ചിറകില്‍ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരനാണ്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം, ലക്ഷ്മി റായ്, അനു സിത്താര, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലോഗറുടെ വേഷത്തിലാണ് സണ്ണി […]

ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവ് കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്‍റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവും ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോളാണ് അപകടം. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അമിത വേഗതയില്‍ വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡ് മീഡിയനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു […]

ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും ആളുകള്‍ മാറ്റണം: രസ്‌ന

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ലൈവില്‍ വന്ന നടി രസ്‌നയ്ക്ക് പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിട്ടിരുന്നു. വൃത്തികെട്ട രീതിയിലുള്ള കമന്‍റുകളാണ് വന്നത്. ഇതിന് രസ്‌ന തക്കതായ മറുപടി തന്നെ നല്‍കി. സ്ത്രീകള്‍ വസ്ത്രത്തിനും മറ്റു അവശ്യസാധനങ്ങള്‍ക്കും വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാമ്പിലേക്ക് ഉപയോഗിക്കണമെന്നാണ് രസ്ന വീഡിയോയിലൂടെ പറഞ്ഞത്.  പുതിയ വസ്ത്രങ്ങള്‍ മാത്രം ക്യാമ്പിലേക്ക് ശേഖരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തോന്നിയ കാര്യമാണ് വീഡിയോയിലൂടെ പങ്കുവച്ചതെന്ന് രസ്ന പറയുന്നു. അതിനിടെയാണ് ഒരാള്‍ ‘ഒന്നുപോടി’ എന്ന കമന്‍റ് ലൈവില്‍ […]

കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി; സീസണ്‍ 2 ട്രെയിലര്‍ പുറത്ത്

ബോളിവുഡ് നടി സണ്ണി ലിയോണിന്‍റെ ജീവിതകഥ പറയുന്ന വെബ് സീരീസ് കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ സീസണ്‍ 2 ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സണ്ണിയുടെ കുടുംബജീവിതവും പ്രണയവുമാണ് സീസണ്‍ 2ല്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്തു നിന്നും ബോളിവുഡിന്‍റെ ലോകത്തേക്കുള്ള കരണ്‍ജീത് കൗര്‍ വോഹ്ര എന്ന സണ്ണിയുടെ യാത്രയാണ് സീരീസിലൂടെ അനാവൃതമാവുന്നത്. കാനഡയില്‍ താമസമാക്കിയ ഒരു ഇടത്തരം സിഖ് കുടുംബത്തിലാണ് കരണ്‍ജീത് കൗര്‍ എന്ന സണ്ണി ലിയോണിന്‍റെ ജനനം. […]

‘അനിയത്തിയെപ്പോലെ കണ്ടവളാണ് അസുഖത്തെക്കുറിച്ച്‌ പറഞ്ഞ് കളിയാക്കിയത്’; പൊട്ടിക്കരഞ്ഞ് അനൂപ്

ടെലിവിഷന്‍ പ്രേക്ഷകരെല്ലാം ഇപ്പോള്‍ ബിഗ് ബോസിന് പിന്നാലെയാണ്. പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പരിപാടി മുന്നേറുകയാണ്. സക്രീനില്‍ കാണുന്ന പോലെയല്ല തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വമെന്ന് പലരും ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. പേളി മാണിയുടെ വഴക്കുകളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ സുപ്രധാന സംഭവങ്ങളിലൊന്ന്. അതേക്കുറിച്ച്‌ കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. ബഷീറാണ് പുതിയ ക്യാപ്റ്റനായി നിയമിതനായത്. എന്നാല്‍ ബഷീറിന്‍റെ നിയന്ത്രണത്തിലല്ല പല കാര്യങ്ങളും നടക്കുന്നതെന്ന് പേളി ആരോപിച്ചിരുന്നു. അദ്ദേഹത്തിനോട് നേരിട്ടാണ് […]

നയന്‍താര എല്ലാ സ്ത്രീകള്‍ക്കും പ്രോത്സാഹനം: മഞ്ജിമ

പല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന താരമാണ് നയന്‍താര. നടി മഞ്ജിമയുടെ ഇതുതന്നെയാണ് പറയുന്നത്. നയന്‍താര എല്ലാ സ്ത്രീകള്‍ക്കും പ്രോത്സാഹനമാണെന്ന് മഞ്ജിമ പറയുന്നു. നയന്‍താരയുടെ പുതിയ ചിത്രമായ കോലമാവ് കോകിലയെ പ്രശംസിച്ചാണ് മഞ്ജിമ എത്തിയിരിക്കുന്നത്. നെല്‍സണ്‍ നിങ്ങളെയോര്‍ത്ത് ഒരുപാട് സന്തോഷം തോന്നുന്നു. ഗംഭീരമായൊരു സിനിമയാണ് ഞങ്ങള്‍ക്ക് നല്‍കിയത്. ഈ സിനിമ കണ്ട് ഞാന്‍ ചിരിക്കുകയും കരയുകയും ചെയ്തു. സിനിമ ഉടനീളം ഇഷ്ടപ്പെട്ടു.ഈ സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നുവെന്നും മഞ്ജിമ പറയുന്നു. നിങ്ങളില്‍ നിന്ന് കൂടുതല്‍ മികച്ച […]

ലാലേട്ടാ, മമ്മൂക്കാ… സമയം കിട്ടുമ്പോള്‍ പ്രളയബാധിതരുടെ വീട്ടിലൊന്നു വരണം; വൈറലായൊരു പോസ്റ്റ്‌

പ്രളയദുരന്തത്തിന്‍റെ പശ്‌ചാത്തലത്തില്‍ മലയാളത്തിന്‍റെ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ ഡോ.സുള്‍ഫി നൂഹ്. പ്രളയദുരന്തത്തില്‍ സര്‍വ്വവും നഷ്‌ടപ്പെട്ട് മാനസികമായി തളര്‍ന്നവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ ഐ.എം.എ ആവിഷ്‌കരിക്കുന്ന പദ്ധതികളോട് ഇരുതാരങ്ങളും സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് കത്തിലുള്ളത്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് നൂഹ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ‘ലാലേട്ടനും മമ്മൂക്കയ്ക്കും  ഒരു തുറന്ന കത്ത് പ്രിയ ലാലേട്ടാ ,മമ്മുക്ക, സുഖമാണെന്നു കരുതുന്നു . കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന […]

സാര്‍ വിളിച്ചില്ലെങ്കിലും ഞാന്‍ നടിയാകും’; ലാല്‍ ജോസിന് അനുശ്രീയുടെ മറുപടി

മലയാളി പ്രേക്ഷകർക്കെല്ലാം ഏറെ പ്രിയങ്കരിയായ നായികയാണ് അനു ശ്രീ ലാല്‍ജോസിന്‍റെ ഡയമണ്ട് നെക്‌ളേസ്‌ എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുശ്രീ. പ്രത്യേകിച്ചും സാധാരണക്കാർക്കിടയിൽ അനുശ്രീക്ക് എന്നും ഒരു പ്രത്യേക സ്ഥാനം തന്നെ ആണുള്ളത്. തന്‍റെ പുതിയ സിനിമയിലേക്ക് നായികയെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാല്‍ ജോസ് കണ്ടെത്തുന്നത്.  ‘റിയാലിറ്റി ഷോ വിജയിച്ചാലും നിന്നെ ഞാന്‍ നായികയാക്കില്ലെങ്കില്‍ നീ എന്ത് ചെയ്യും’ എന്ന ലാല്‍ ജോസിന്‍റെ തമാശ ചോദ്യത്തിന് മറുപടിയായി […]

കായംകുളം കൊച്ചുണ്ണി ഓണത്തിനില്ല; മറ്റ് റിലീസുകളും മാറ്റി

കൊച്ചി: ഓണത്തിനു റിലീസ് നിശ്ചയിച്ചിരുന്ന സിനിമകള്‍ മാറ്റി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണിത് ബിഗ്‌ ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു പ്രധാന ചിത്രങ്ങള്‍ റിലീസ് നിശ്ചയിച്ചിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ നായകന്‍ നിവിന്‍ പോളിയാണ്. അതിഥി വേഷത്തില്‍ മോഹന്‍ലാലും ഉണ്ട്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ്,അമല്‍ നീരദിന്‍റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, […]

വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന സീതാകതിയുടെ റിലീസ് തീയതി പുറത്തുവിട്ടു

വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന ‘സീതാകതി’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും. ഇരട്ടവേഷങ്ങളില്‍ ഒന്നില്‍ വിജയ് സേതുപതി ഒരു വൃദ്ധന്റെ വേഷത്തില്‍ ആണ് അഭിനയിക്കുന്നത്. വിജയ് സേതുപതി തന്നെ നായകനായ ‘നടുവിലെ കൊഞ്ചം പാകത്തെ കാണോം’ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ ആണ് ബാലാജി. അയ്യ, വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ […]