പ്രളയക്കെടുതിയില്‍ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റക്കെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ. കേരളത്തിലെ യുവത്വം ആണ് ഇതിനു മുന്നിട്ട് ഇറങ്ങിയത്. ക്യാമ്പുകളില്‍ വോളന്റീയര്‍മാരായും സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനും ഒറ്റക്കെട്ടായി അവര്‍ നിന്നു. കേരളത്തിലെ യുവാക്കളെ പ്രശംസിച്ച് നടന്‍ ജയസൂര്യ രംഗത്തെത്തിയിരിക്കുകയാണ്. ‘കേരളത്തിലെ പിള്ളേര്‍ക്ക് ഫെയ്‌സ്ബുക്കില്‍ പൊങ്കാല ഇടാന്‍ മാത്രം അല്ല, ചത്ത് പണിയെടുക്കാനും അറിയാം.’ എന്ന് ജയസൂര്യ പറഞ്ഞു. സഹായങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ആലപ്പുഴ, ചെങ്ങന്നൂര്‍ […]
Category: Film News
ബിഗ് ബോസില്‍ കൂട്ടയടി; ഷിയാസിനെ മണ്ടനെന്ന് വിളിച്ച് രഞ്ജിനിയും അനൂപും
പുറത്താക്കപ്പെട്ട ഹിമ വീണ്ടും ബിഗ്‌ബോസ് ഹൗസിലെത്തി. ഹിമയെ സ്വാഗതം ചെയ്തു കൊണ്ടാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത്. പിന്നീട് ഷിയാസിന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രഞ്ജിനി രംഗത്തെത്തി. ഷിയാസിന്‍റെത് മണ്ടന്‍ തിരുമാനം ആണെന്ന് രഞ്ജിനി പറഞ്ഞു. ചിക്കന്‍ കറിയുണ്ടാക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. രഞ്ജിനിയുടെ പ്രതികരണത്തിനെതിരെ ഷിയാസ് പൊട്ടിത്തെറിച്ചു. ഷോ ഓഫ് കാണിക്കാതെ സ്‌ട്രെയിറ്റ് ആയിട്ട് കളിക്കണമെന്ന് ഷിയാസ് പൊട്ടിത്തെറിച്ചു. താന്‍ ഭയങ്കര ബുദ്ധിമതിയാണെന്നാണ് രഞ്ജിനിയുടെ വിചാരമെന്നും ഷിയാസ് പറഞ്ഞു. ഇതിനിടെ ഷിയാസിന് അരികിലെത്തിയ രഞ്ജിനി തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു […]
“ഞാനും അതുപോലെയാണ്.ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്”: നയന്‍താര
തന്‍റെ സിനിമകളെ പ്രൊമോട്ട് ചെയ്യാന്‍ ചാനലുകള്‍ കേറിയിറങ്ങുന്ന നടിയല്ല നയന്‍താര. എന്നാല്‍ ഇപ്പോള്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോകോ സിനിമയ്ക്ക് വേണ്ടി നയന്‍താരയും ശിവകാര്‍ത്തികേയനും അനിരുദ്ധും വിജയ് ടിവിയില്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് സ്വന്തം അനുഭവങ്ങളും നയന്‍താര ആരാധകര്‍ക്കായി തുറന്നുപറഞ്ഞു. ”ഓരോ ദിവസവും ലോകം നിങ്ങളെ കാണുന്നത് ഓരോ തരത്തിലാണ്. ഇന്ന് ഒരു ദിശയില്‍ നോക്കി കാണുന്നുണ്ടെങ്കില്‍, മറ്റൊരു ദിനം അതിന് വിപരീതമായിരിക്കും. ഇന്ന് നിങ്ങളെ ചിലര്‍ക്ക് ഇഷ്ടമായിരിക്കും. നാളെ അവര്‍ക്ക് നിങ്ങളോട് വെറുപ്പായിരിക്കും. […]
മമ്മൂട്ടി തന്നെ ഒാണവും കൊണ്ടുപോവും! കുട്ടനാടന്‍ ബ്ലോഗ് ട്രെയിലറിന് ട്രോള്‍ മഴ
തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ഒരു കുട്ടനാടന്‍ ബ്ലോഗ് പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പതിവിന് വിപരീതമായി മമ്മൂട്ടി നാടന്‍ കഥാപാത്രമായെത്തുകയാണ് ഈ സിനിമയില്‍. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ കുട്ടനാടിന്‍റെ വശ്യമനോഹാരിതയാണ് മറ്റൊരു സവിശേഷത. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിങ്ങിന് മുന്നോടിയായുള്ള അവസാനഘട്ട വര്‍ക്കിലേക്ക് കടന്നിരിക്കുകയാണ്. യുവതാരങ്ങള്‍ മാത്രമല്ല ഇത്തവണത്തെ ഓണത്തിന് മാറ്റുരയ്ക്കാന്‍ മെഗാസ്റ്റാറുമുണ്ടാവും. കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയേട്ടനായാണ് മമ്മൂട്ടി എത്തുന്നത്. സഹോദരിയായി അനു സിത്താരയും സുഹൃത്തായി ഷം ന കാസിമും കാമുകിയായി […]
അവാര്‍ഡ് നിശയില്‍ ലാലേട്ടനെ കണ്ടഭാവം പോലും നടിക്കാതെ നടന്നുനീങ്ങി യുവസംവിധായകന്‍; – VIDEO VIRAL
ഒട്ടേറെ വിവാദങ്ങള്‍ക്കിടയിലാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് നടന്നത്. അവാര്‍ഡ് വേദിയിലും പല പ്രതിഷേധങ്ങളും നടന്നിരുന്നു. നടന്‍ അലന്‍സിയറിന്‍റെ തോക്കു ചൂണ്ടല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍, താന്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. എന്നാല്‍, ഇതിനേക്കാള്‍ വലിയ അധിക്ഷേപം ഉണ്ടായത് യുവസംവിധായകനില്‍ നിന്നാണ്. എളിമയോടെ ഗൗരവമില്ലാതെ മോഹന്‍ലാല്‍ ഓരോ അവാര്‍ഡ് ജേതാക്കളെയും ആശംസിച്ചു, സ്വീകരിച്ചു. എന്നാല്‍, യുവ സംവിധായകന്‍ ദീപേഷിന്‍റെ പ്രകടനം ആരും സഹിക്കില്ല. മോഹന്‍ലാല്‍ ഫാന്‍ മാത്രമല്ല ഒരു മലയാളിക്കും […]
കമല്‍ഹാസനൊപ്പം അഭിനയിച്ചതില്‍ അഭിമാനമാണ്; പക്ഷേ ഒരു പ്രശ്‌നമുണ്ട്: ആന്‍ഡ്രിയ
കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗം തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ ആന്‍ഡ്രിയയും എത്തുന്നുണ്ട്. കമല്‍ ഹാസനൊപ്പം അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണെങ്കിലും അതിലൊരു പ്രശ്‌നമുണ്ടെന്നാണ് ആന്‍ഡ്രിയ പറയുന്നത്. ‘അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത ശേഷം അടുത്ത ചിത്രത്തിന്റെ സെറ്റില്‍ ചെല്ലുമ്പോള്‍ അല്ലെങ്കില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഈ പ്രഫഷണലിസം കിട്ടാതെ വരും. അത് നമ്മളെ നിരാശരാക്കി കളയും. പെര്‍ഫെക്ഷനു വേണ്ടി താന്‍ ചെയ്യുന്ന വര്‍ക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രത്യേകതകളിലൊന്നാണ്. കാരണം ഇതുവരെയുണ്ടായിട്ടുള്ളതില്‍ നിന്ന് മികച്ചതായ, […]
ദുരിതബാധിതര്‍ക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും
തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും രംഗത്ത്. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് 25 ലക്ഷം രൂപ മമ്മൂട്ടി കൈമാറി. രണ്ട് ദിവസത്തിന് മുന്‍പ് കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മമ്മൂട്ടി എത്തിയിരുന്നു. എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ മമ്മൂട്ടി പറഞ്ഞപോലെ തന്നെ വാക്ക് പാലിച്ചിരിക്കുകയാണ്. നടന്‍ മോഹന്‍ലാലും 25 ലക്ഷം രൂപ നല്‍കിയിരുന്നു. ജയസൂര്യയും ദുരിത ക്യാമ്പിലേക്ക് അരി സംഭാവന ചെയ്തിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം […]
മോഹന്‍ലാലിന് നേരെ തോക്കുചൂണ്ടിയ സംഭവം; അലന്‍സിയറോട് വിശദീകരണം തേടി അമ്മ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണ ചടങ്ങിനിടെ നടന്‍ മോഹന്‍ലാല്‍ പ്രസംഗിച്ചപ്പോള്‍ തോക്കുചൂണ്ടുന്ന ആംഗ്യം കാണിച്ച സംഭവത്തില്‍ നടന്‍ അലന്‍സിയര്‍ മറുപടി പറയണമെന്ന് അമ്മ. സംഭവം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലന്‍സിയര്‍ക്ക് കത്തയച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സംഭവം. മുഖ്യാതിഥിയായ മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് വന്ന് അലന്‍സിയര്‍ തോക്കുചൂണ്ടുന്നതായി ആംഗ്യം കാട്ടിയത്. എന്ത് ഉദ്ദേശത്തോടെയാണ് അലന്‍സിയര്‍ ഇത്തരമൊരു ആംഗ്യം കാണിച്ചതെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവം […]
‘സല്‍മാന്‍ഖാന്‍റെ സഹായത്താല്‍ ജീവിതം തിരിച്ചുപിടിച്ചു’; നന്ദിയറിയിച്ച് പൂജ ദഡ്വാള്‍
മുംബൈ: ക്ഷയരോഗം ബാധിച്ച് ശയ്യാവലംബിയായി മരണത്തെ മുഖാമുഖം കണ്ട ബോളിവുഡ് നടി പൂജ ദഡ്വാള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത് ബോളിവുഡ്ഡിലെ പ്രിയപ്പെട്ട നടന്‍ സല്‍മാന്‍ഖാനാണ്. വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാന്‍റെ നായികയായിരുന്നു പൂജ. അസുഖത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന സമയത്ത് പൂജ സഹായം ആവശ്യപ്പെട്ട് സല്‍മാന് വീഡിയോ സന്ദേശം അയച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സല്‍മാന്‍റെ സഹായം പൂജയെ തേടിയെത്തുകയും ചെയ്തു. ഇപ്പോള്‍ സല്‍മാനോട് നന്ദി പറഞ്ഞ് പൂജ രംഗത്തെത്തിയിരിക്കുന്നു. വീട്ടുകാരും കൂട്ടുകാരും ഉപേക്ഷിച്ച് മരണാസന്നനിലയിലായിരുന്ന […]
‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം’: ഇന്ദ്രന്‍സ്
പുരസ്‌കാര നിറവിലും വിനയത്തോടെ ഇന്ദ്രന്‍സ് ‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്‍റെ ഡയലോഗ് നിറഞ്ഞ ചിരിയോടെയും കൈയടിയോടെയുമാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പു പിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്ദ്രന്‍സിന്‍റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ ഗംഭീരമായ കൈയടിയാണ് ഉയര്‍ന്നത്. ഇതിനിടയിലായിരുന്നു ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങിയത്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത […]










