ദിലീപ് കുറ്റാരോപിതന്‍ മാത്രമെന്ന് മുകേഷ്, എതിര്‍ത്ത് പത്മപ്രിയ; രഹസ്യവോട്ടെടുപ്പ് നടത്തും

കൊച്ചി: ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തും. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരുമായി ‘അമ്മ’ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനുള്ള തീരുമാനം മരവിപ്പിച്ചുവെന്ന് കഴിഞ്ഞ വാര്‍ഷിക ജനറല്‍ബോഡിയുടെ റിപ്പോര്‍ട്ടിലും പറയുന്നു. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു മുകേഷിന്‍റെ വാദം. ഇതിനെ […]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്; മോഹന്‍ലാല്‍ മുഖ്യാതിഥി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് സമ്മാനിക്കും. വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത്. ജൂറി അംഗമായ ഡയറക്ടര്‍ ബിജുവും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങളും ചില സാംസ്കാരിക പ്രവര്‍ത്തകരും മുഖ്യാതിഥി വേണ്ടെന്ന നിലപാടെടുത്തെങ്കിലും സര്‍ക്കാര്‍ അത് തള്ളുകയായിരുന്നു. എതിര്‍പ്പുകള്‍ മോഹന്‍ലാലിനോടുള്ള വ്യക്തി വിരോധം കൊണ്ടാണ് എന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്കാദമി ജനറല്‍ […]

ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌കരിച്ചാലും പ്രശ്‌നമല്ല: മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ആര് ബഹിഷ്‌കരിച്ചാലും സര്‍ക്കാരിന് പ്രശ്‌നമല്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഡോ. ബിജു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. കലാകാരന്‍മാര്‍ വികാരപരമായി പെരുമാറുന്നവരാണ്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എന്നും തങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ അവരുടെ സ്വതന്ത്രമായ നിലപാടിന് കൂച്ചുവിലങ്ങിടില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്ന കാര്‍ട്ടൂണിനുള്ള […]

ഡബ്ല്യൂസിസി- അമ്മ ചര്‍ച്ച ചൊവ്വാഴ്ച

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്‍ച്ച നടത്തും. വൈകുന്നേരം നാലിനെ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ചര്‍ച്ച നടക്കുക. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി പ്രതിനിധികള്‍ നേരത്തെ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ പ്രതിഷേധിച്ച്‌ ചില നടിമാര്‍ അമ്മയില്‍ നിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു.വിഷയത്തില്‍ അമ്മയ്ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് അവര്‍ ചര്‍ച്ചയ്ക്കായി ഡബ്ല്യൂസിസി […]

ട്രോളന്‍മാരുടെ സൂപ്പര്‍സ്റ്റാര്‍ ദശമൂലം ദാമു ഹീറോ ആകുന്നു! സിനിമ ഉടനെന്ന് ഷാഫി

മലയാള സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് ചെയ്ത കോമഡി കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ സുരാജ് സൂപ്പര്‍ താരങ്ങളുടെ സിനിമയിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്, നായകനൊപ്പം തന്നെ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടായിരുന്നു സുരാജ് എത്തിയിരുന്നത്. സുരാജ് ചെയ്ത മിക്ക കോമഡി കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നവയാണ്. സുരാജിന്‍റെ കരിയറില്‍ ലഭിച്ച മികച്ച ഹാസ്യ കഥാപാത്രങ്ങളിലൊന്നായിരുന്നു ദശമൂലം ദാമു. ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി മാറിയ […]

വ്യത്യസ്ത കഥാപാത്രവുമായി ടോവിനോ; ‘തീവണ്ടി’ ഓണത്തിനെത്തും

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന തീവണ്ടി എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്ക്. നേരത്തേ രണ്ട് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗൗതം ശങ്കറാണ് ഛായാഗ്രാഹകന്‍. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ഒരു ചെറുപ്പക്കാരനായാണ് ടോവിനോ അഭിനയിക്കുന്നത്. പിഎസ് സി […]

ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ്

തിരുവനന്തപുരം: പ്രമുഖ വസ്ത്ര സ്ഥാപനത്തിനായി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പരസ്യത്തില്‍ അഭിനയിച്ച നടന്‍ മോഹന്‍ലാലിനെതിര നിയമനടപടി സ്വീകരിച്ചു തുടങ്ങിയതായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാദ്ധ്യക്ഷ ശോഭന ജോര്‍ജ് പറ‍ഞ്ഞു. ഇതിന്‍റെ ആദ്യപടിയായി പരസ്യത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചതായും അവര്‍ വെളിപ്പെടുത്തി. പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്ക ഉപയോഗിക്കുന്ന രംഗം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നന്നതാണ്. മോഹന്‍ലാല്‍ അഭിനയിച്ച വസ്ത്ര സ്ഥാപനത്തിന്‍റെ എല്ലാ ഉല്‍പന്നങ്ങളും പവര്‍ ലൂമില്‍ നെയ്യുന്നതാണ്. എന്നാല്‍, പരസ്യത്തില്‍ ചര്‍ക്ക കാണിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കും. ഇന്ത്യയില്‍ കൈത്തറി […]

സണ്ണി എത്തുന്നു, ജയറാമിനും ധര്‍മജനുമൊപ്പം അഭിനയിക്കാന്‍

ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് ഉടന്‍ എത്തുമെന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ ഒമര്‍ ലുലു. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തിലെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ജയറാമാണ് ചിത്രത്തിലെ നായകന്‍. ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. നേരത്തെ മിയാ ഖലീഫ ഒമര്‍ ലുലു ചിത്രത്തിലെത്തുന്ന എന്ന […]

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചതിന് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന് ജോയ് മാത്യു

സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചതിന് ഒന്നു രണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടു. 25 കൊല്ലം മുമ്പുള്ള അമ്മയുടെ ബൈലോയില്‍ കാലോചിത മാറ്റം വരുത്തണമെന്നും ജോയ് മാത്യു പറയുന്നു. നേരിട്ടല്ല പല നീക്കങ്ങളും ഉള്ളിലൂടെ നടക്കുന്നു. പ്രതികരിക്കുന്നതില്‍ പലര്‍ക്കും നീരസമുണ്ട്. അതെനിക്ക് മനസ്സിലായിട്ടുണ്ട്. ഒരു പടം ബുക്ക് ചെയ്തിട്ട് പിന്നീട് വിളിയൊന്നും ഉണ്ടായില്ല. പിന്നീട് കാരണം മനസ്സിലാക്കിയെന്നും ജോയ് മാത്യു പറയുന്നു. ഒരു സംഘടനയില്‍ പ്രശ്‌നം ഉണ്ടായാല്‍ സംഘടനയില്‍ ഇരുന്നുകൊണ്ടുതന്നെ […]

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ഡോ. ബിജു

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് കാണിച്ച് ജൂറി അംഗം ഡോക്ടർ ബിജു ചലച്ചിത്ര അക്കാഡമി ചെയർമാനും സെക്രട്ടറിക്കും കത്ത് നൽകി. മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. നടിയെ അക്രമിച്ചകേസിൽ കുറ്റാരോപിതനായ നടനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്‍റ് മോഹൻലാലിനെ ക്ഷണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഡോക്ടർ ബിജു കത്തിൽ വിശദീകരിക്കുന്നു. സൂപ്പർ താരങ്ങളെ വെച്ച് അവാർഡ് നിശയായി കൊണ്ടാടേണ്ടതല്ല സംസ്ഥാന ചലച്ചിത്ര അവാർഡുകളെന്നും ബിജു പറഞ്ഞു.