ട്രോളന്‍മാരുടെ സൂപ്പര്‍സ്റ്റാര്‍ ദശമൂലം ദാമു ഹീറോ ആകുന്നു! സിനിമ ഉടനെന്ന് ഷാഫി

മലയാള സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് ചെയ്ത കോമഡി കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ സുരാജ് സൂപ്പര്‍ താരങ്ങളുടെ സിനിമയിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്, നായകനൊപ്പം തന്നെ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടായിരുന്നു സുരാജ് എത്തിയിരുന്നത്.

സുരാജ് ചെയ്ത മിക്ക കോമഡി കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നവയാണ്. സുരാജിന്‍റെ കരിയറില്‍ ലഭിച്ച മികച്ച ഹാസ്യ കഥാപാത്രങ്ങളിലൊന്നായിരുന്നു ദശമൂലം ദാമു. ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി മാറിയ ദശമൂലം ദാമു ട്രോളന്‍മാരും നെഞ്ചോടു ചേര്‍ത്തവയാണ്. എല്ലാവരുടെയും ഇഷ്ടകഥാപാത്രമായ ദാമുവിനെ വെച്ച്‌ ഒരു സിനിമയെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഷാഫി.

സുരാജിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഭയങ്കര സന്തോഷത്തിലാണ്. പക്ഷേ എനിക്ക് ഇപ്പോള്‍ ഒരുപാട് കമിറ്റ്മെന്‍റ്സ് ഉണ്ട്. അതുകൊണ്ട് എങ്ങനെ ചെയ്യും എപ്പോള്‍ ചെയ്യുമെന്നതിനെക്കുറിച്ച്‌ ചെറിയ സംശയമുണ്ട്. ഷാഫി പറയുന്നു. തിരക്കുകള്‍ ഒരുപാട് ഉണ്ടെങ്കിലും ക്ലാഷ് വരാത്ത രീതിയില്‍ സാഹചര്യം ഒത്തുവന്നാല്‍ ദാമുവിനെ നായകനാക്കി സിനിമ ചെയ്യും. ഷാഫി പറഞ്ഞു.

ഷാഫിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചട്ടമ്ബിനാട്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയായിരുന്നു സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. ചിത്രത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്ന സുരാജിന്റെ ദശമൂലം ദാമു.

prp

Related posts

Leave a Reply

*