ട്രോളന്‍മാരുടെ സൂപ്പര്‍സ്റ്റാര്‍ ദശമൂലം ദാമു ഹീറോ ആകുന്നു! സിനിമ ഉടനെന്ന് ഷാഫി

മലയാള സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് ചെയ്ത കോമഡി കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ സുരാജ് സൂപ്പര്‍ താരങ്ങളുടെ സിനിമയിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്, നായകനൊപ്പം തന്നെ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടായിരുന്നു സുരാജ് എത്തിയിരുന്നത്. സുരാജ് ചെയ്ത മിക്ക കോമഡി കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നവയാണ്. സുരാജിന്‍റെ കരിയറില്‍ ലഭിച്ച മികച്ച ഹാസ്യ കഥാപാത്രങ്ങളിലൊന്നായിരുന്നു ദശമൂലം ദാമു. ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി മാറിയ […]

ആഭാസത്തിലെ ‘ഓടിച്ചോടിച്ച്‌ നിര്‍ത്താതെ’ പാട്ടുമായി ഊരാളി ബാന്‍ഡ്

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഭാസം. ഒരു ബസും അതിലെ യാത്രക്കാരും യാത്രയില്‍ അവര്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടുളള ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. നടന്‍ നിവിന്‍ പോളിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുതിയ പാട്ട് പുറത്തുവിട്ടത്. ആഭാസത്തിനു വേണ്ടി ഊരാളി ബാന്‍ഡാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഊരാളി ഒരുക്കിയ ഓടിച്ചോടിച്ച്‌ നിര്‍ത്താതെ ഓടിച്ചോടിച്ച്‌ എന്നു തുടങ്ങുന്ന ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആക്ഷേപഹാസ്യ രൂപത്തിലാണ് സംവിധായകന്‍ ആഭാസം   അണിയിച്ചൊരുക്കിയിട്ടുളളത്. ചിത്രത്തില്‍ റിമാ കല്ലിങ്കലാണ് […]

‘കുട്ടന്‍പിള്ളയുടെ ശിവരാത്രിയുമായി’ സൂരാജ്; ഗാനങ്ങള്‍ പുറത്ത്

സുരാജ് വെഞ്ഞാറമ്മൂട് നായകനായുള്ള ചിത്രം ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ഫഹദ് ഫാസില്‍ ആണ് ഗാനങ്ങള്‍ ലോഞ്ച് ചെയ്തത്. ശ്യാമപ്രസാദ്, സുരാജ് വെഞ്ഞാറമ്മൂട്, ഗോപി സുന്ദര്‍, ഇന്ദ്രജിത് സുകുമാരന്‍, റിമ കല്ലിങ്കല്‍, രമേശ് പിഷാരടി, വിജയ് യേശുദാസ്, ജോബ് കുരിയന്‍, ചിത്രത്തി അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. പിന്നണി ഗായികയായ സയനോര ഫിലിപ്പ് സംഗീത സംവിധാനത്തില്‍ ചുവടു വയ്ക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്‍റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സയനോര തന്നെയാണ് . ചിത്രത്തിന്‍റെ ഒഫീഷ്യല്‍ […]

ഒരു ബസ്സിന്‍റെ കഥ പറയാന്‍ ആഭാസം എത്തുന്നു.. ടീസര്‍ പുറത്ത്

ഐഡി, കിസ്മത് എന്നീ ചിത്രങ്ങള്‍ക്ക്  പിന്നാലെ     നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. ഒരു ബസ്സും അതിലെ യാത്രക്കാരെയും പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന  ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. കിസ്മത്തിന് ശേഷം രാജീവ് രവിയുടെ നേതൃത്വത്തിലുളള ബാനറായ കളക്ടീവ് ഫേസ് വണ്‍ നിര്‍മ്മാണ പങ്കാളികളാകുന്ന ചിത്രമാണ് ആഭാസം.  സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിംഗല്‍, ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് നിര്‍മ്മാണം. ഊരാളി ബാന്‍ഡ് ആണ് സംഗീത […]

‘സവാരി’യായി സുരാജ്

സുരാജ്‌ വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി അശോക്‌ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘സവാരി’. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. പാറമേക്കാവ് തിരുവമ്പാടി   ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന സവാരിയെന്ന കഥാപാത്രമായാണ് സുരാജ്  ചിത്രത്തില്‍ വേഷമിടുന്നത്. ജയരാജ്‌ വാര്യർ, ശിവജി ഗുരുവായൂർ, ചെമ്പൻ അശോകൻ, സുനിൽ സുഖദ, മണികണ്ഠൻ പട്ടാമ്പി, വി.കെ. ബൈജു, നന്ദകിഷോർ, രാജ്‌കുമാർ, ലെന തുടങ്ങിയവരാണ്‌ മറ്റു താരങ്ങൾ. റോയൽവിഷന്‍റെ  സഹകരണത്തോടെ ഓപ്പൺഡ്‌ ഐസ്‌ ക്രിയേഷൻസ്‌ നിർമിക്കുന്ന  ചിത്രത്തിന്‍റെ  ഛായാഗ്രഹണം എസ്‌.ബി. പ്രജിത്ത്‌ ആണ്.തേക്കിന്‍കാട് മൈതാനവും  പരിസരപ്രദേശങ്ങളുമായിരുന്നു  ഷൂട്ടിംഗ് […]