മലയാള സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് ചെയ്ത കോമഡി കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ സുരാജ് സൂപ്പര്‍ താരങ്ങളുടെ സിനിമയിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്, നായകനൊപ്പം തന്നെ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടായിരുന്നു സുരാജ് എത്തിയിരുന്നത്. സുരാജ് ചെയ്ത മിക്ക കോമഡി കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നവയാണ്. സുരാജിന്‍റെ കരിയറില്‍ ലഭിച്ച മികച്ച ഹാസ്യ കഥാപാത്രങ്ങളിലൊന്നായിരുന്നു ദശമൂലം ദാമു. ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി മാറിയ […]

