ആലുവ: ഗസല്‍ ഗായകന്‍ ഉംബായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് 4.40 നായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആരോഗ്യം കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് സാന്ത്വന ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്. പി.എ ഇബ്രാഹിം എന്നാണ് യഥാര്‍ത്ഥ പേര്. 1988 ല്‍ ആദ്യ ഗസല്‍ പുറത്തിറങ്ങി. ഇരുപതോളം ഗസല്‍ ഗാനങ്ങള്‍ ഉംബായിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഗസല്‍ ഗാനങ്ങള്‍ക്ക് പുറമേ എം. ജയചന്ദ്രനൊപ്പം ചേര്‍ന്ന് നോവല്‍ എന്ന മലയാള സിനിമയ്ക്ക് […]
Category: Film News
മോഹന്‍ലാലിനെ അതിഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാഡമിയില്‍ രാജി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ നടനും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാഡമിയില്‍ നിന്ന് എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരന്‍ രാജിവച്ചു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവച്ചിട്ടുണ്ട്. മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംവിധായകന്‍ ഡോ.ബിജുവിന്‍റെ നേതൃത്വത്തില്‍ 107 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പുവച്ച ഭീമഹര്‍ജി നേരത്തെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും നല്‍കിയിരുന്നു. എന്നാല്‍, മോഹന്‍ലാലിനെ അതിഥിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് […]
രസകരമായ ട്രെയിലറുമായി ആസിഫ് അലിയുടെ ഇബ്‌ലിസ്-VIDEO
ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ‘ഇബ്‌ലിസി’ന്‍റെ രസകരമായ ട്രെയിലര്‍ പുറത്തുവിട്ടു. വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്‍റെ പേര്. അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം രോഹിതും ആസിഫും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ ഓഗസ്റ്റ് മൂന്നിന് തീയേറ്ററുകളിലെത്തും. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കീഴടക്കിയ സുന്ദരി മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി എത്തുന്നത്. നിലവില്‍ തെലുങ്ക്, തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മഡോണ.ആസിഫും […]
മീനാക്ഷി-മീനു-ഒപ്’ പേജിന് പൂട്ട് വീണു; മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ് കുടുംബം
അമര്‍ അക്ബര്‍ ആന്‍റണിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലതാരം മീനാക്ഷിയുടെ പേരിലുള്ള ഫേക്ക് അകൗണ്ട് നീക്കം ചെയ്തു. മാധ്യമങ്ങളിലെ വാര്‍ത്തയുടെ പിന്നാലെയാണ് പേജ് നീക്കം ചെയ്തത്. വാര്‍ത്ത വന്നതോടെ ഫേസ്ബുക്കിന്‍റെ ദക്ഷിണേന്ത്യന്‍ വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന വ്യക്തി മീനാക്ഷിയുടെ അച്ഛന്‍ അനൂപുമായി സംസാരിച്ചിരുന്നു ശേഷമായിരുന്നു നടപടി. മൂന്നു മാസം മുമ്പ് സൈബര്‍ സെല്ലില്‍ അടക്കം പരാതി നല്‍കിയിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് അനൂപ് മാധ്യമങ്ങളെ അറിയിച്ചത്. മീനാക്ഷി-മീനു-ഒപ്’ എന്നു പേരിലുള്ള വ്യാജ പേരിലായുന്നു പേജ്. മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ […]
സൈബര്‍ ആക്രമണങ്ങള്‍ക്ക് താനും ഇര; വെളിപ്പെടുത്തലുമായി ബാലതാരം മീനാക്ഷി
സൈബര്‍ ആക്രമണങ്ങള്‍ക്ക് താനും ഇരയാണെന്ന വെളിപ്പെടുത്തലുമായി ബാലതാരം മീനാക്ഷി. തന്‍റെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ അവഹേളിക്കുന്നുവെന്നാണ് മീനാക്ഷിയുടെ പരാതി . ആ ഫേസ്ബുക്ക് പേജില്‍ വന്നുനിറയുന്നത് അശ്ലീല കമന്‍റുകളുമാണ് .മീനാക്ഷി-മീനു-ഒപ് എന്നു പേരിലുള്ള പേജില്‍ നിറയെ മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ ചിത്രങ്ങളാണ്. അതിനു ചുവട്ടില്‍ വന്നുനിറയുന്ന കമന്‍റുകള്‍ വളരെ അശ്ലീലമാണ് . മാസങ്ങള്‍ക്കു മുന്‍പ് മീനാക്ഷിയുടെ അച്ഛന്‍ അനൂപ് ഈ ഫേക്ക് പേജിനെക്കുറിച്ച് കോട്ടയം അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെന്നും . […]
ജോണ്‍ ഡോണ്‍ ബോക്‌സ്‌കോയ്‌ക്കൊപ്പം പ്രേത വേട്ടയ്ക്കിറങ്ങാന്‍ അവസരം, പുതുമുഖങ്ങളെ തേടുന്നു
ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടിലെ പുതിയ ചിത്ര പ്രഖ്യാപിച്ചിരിക്കുകയാണ്. ജയസൂര്യ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്‍റലിസ്റ്റായി എത്തിയ പ്രേതം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായിട്ടാണ് ഇരുവരും ഇക്കുറി എത്തുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായി എത്തിയ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ബോക്‌സ് ഓഫീസ് വിജയം നേടിയതിന് പിന്നാലെയാണ് മറ്റൊരു ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഈ കൂട്ടുുകെട്ട് എത്തുന്നത്. പ്രേതം 2വില്‍ ജയസൂര്യയ്‌ക്കൊപ്പം ഒരു പിടി പുതുമുഖങ്ങളേയും അവതരിപ്പിക്കുന്നുണ്ട്. […]
ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് നടി സജിതാ മഠത്തില്‍
കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. തന്‍റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജിത ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലേക്ക് മുഖ്യതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഭീമഹര്‍ജിയില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സജിതയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ഗുണ്ട ആക്രമണമുണ്ടായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്‌വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്‍റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് […]
പ്രണവിനും സൗബിനും ഒപ്പം അഭിനയിക്കാന്‍ തയ്യാറായി ഹനാന്‍
കൊച്ചി: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനായിരുന്നു സോഷ്യല്‍ മീഡയയിലെ താരം. സഹായവും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങുകയും ചെയ്തു ഹനാന്‍. ഹനാന്‍റെ കഷ്ടപ്പാടിന്‍റെ സമ്മാനമായി പ്രണവ് മോഹന്‍ലാലിന്‍റെ സിനിമയില്‍ അവസരം നല്‍കി സംവിധായകന്‍ അരുണ്‍ ഗോപി എത്തിയിരുന്നു. അരുണ്‍ ഗോപിക്ക് പുറമെ നിരവധി സംവിധായകരാണ് ഹനാന് അവസരങ്ങള്‍ നല്‍കി മുന്നോട്ട് വന്നിരിക്കുന്നത്. വിഷ്ണു നായകനായി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന മിഠായിത്തെരുവിലും ജിത്തു കെ ജയന്‍റെ അരക്കള്ളന്‍ മുക്കാല്‍ക്കള്ളനില്‍ സൗബിനൊപ്പവും […]
സഞ്ജുവിനെതിരെ മാനനഷ്‌ടക്കേസുമായി അബുസലിം
മുംബയ്: സഞ്ജയ് ദത്തിന്‍റെ ജീവിതകഥ പറഞ്ഞ ചിത്രം സഞ്ജുവിനെതിരെ മുന്‍ അധോലോക നായകന്‍ അബുസലിം രംഗത്ത്. ചിത്രത്തില്‍ തന്നെ വളരെ മോശമായാണ് ചിത്രീകരിച്ചതെന്ന് കാണിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അബുസലിം വക്കീല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു. പതിനഞ്ച് ദിവസത്തിനുള്ളില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ മാനനഷ്‌ടക്കേസ് കൊടുക്കുമെന്നാണ് അബു സലിം വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മുംബൈ സ്ഫോടനം നടന്ന സമയത്ത് സഞ്ജയ് ദത്ത് അബു സലിമിനെ സന്ദര്‍ശിച്ചതായും, അബു മൂന്ന് എ.കെ 56 തോക്കുകള്‍ സഞ്ജയ് ദത്തിന് കൈമാറിയതായും സിനിമയിലുണ്ട്. എന്നാല്‍ […]
താന്‍ വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്ന നായിക; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദൻ
നിരവധി താരവിവാഹങ്ങള്‍ നമ്മുടെ സിനിമാ മേഖലയില്‍ നടക്കുന്നുണ്ട്. നടനും നടിയും ഒന്നിച്ച് സ്ക്രീനിലെത്തുമ്പോൾ അവര്‍ ജീവിതത്തിലും ഒന്നായിരുന്നുവെങ്കില്‍ എന്ന് പല പ്രേക്ഷകര്‍ക്കും തോന്നി പോകാറുണ്ട്. ഇപ്പോഴിതാ യുവതാരം ഉണ്ണി മുകുന്ദന്‍ താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന നായികയാരെന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖ പരിപാടിയില്‍ ആണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഭാഗ്മതി എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്കയാണ് ഉണ്ണി മുകുന്ദന്‍റെ മനസ്സില്‍ കയറിക്കൂടിയ നായിക. സ്റ്റാര്‍ഡം ഇത്ര നന്നായി കൈകാര്യം […]










