ആമേന്‍ എന്ന ചിത്രത്തിലൂടെ കടന്നുവന്ന്‍ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സ്വാതി റെഡ്ഡി വിവാഹിതയായി. അഞ്ച് വര്‍ഷത്തെ പ്രണയമാണ് പൂത്തുലഞ്ഞത്.പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് സ്വാതിയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ഹൈദരാബാദിലായിരുന്നു വിവാഹം. സെപ്റ്റംബര്‍ രണ്ടിന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങള്‍ക്കും മറ്റുമായി റിസപ്ഷന്‍ നടക്കും. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ്, ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ […]
Category: Film News
നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍..? വൈറലായി ചിത്രങ്ങള്‍
ചെന്നൈ: നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയിലോ? കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച ചര്‍ച്ച കൊഴുക്കുകയാണ്. തന്‍റെ ഫേസ്ബുക്കില്‍ ചന്ദ്ര ലക്ഷ്മണ്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നതിന് കാരണമായത്. ചന്ദ്ര പതിനെട്ടാം പടിക്ക് താഴെ നില്‍ക്കുന്ന ചിത്രം ശബരിമലയാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ ചെന്നൈയിലെ ഒരു ക്ഷേത്രമാണ് ശബരിമല എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ നടി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ചിത്രം മാത്രം പ്രചരിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. ഒരുകാലത്ത് മിനി സ്‌ക്രീന്‍ […]
നന്ദമുരി ഹരികൃഷ്‌ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; 4 നഴ്സുമാരെ പുറത്താക്കി
ഹൈദരാബാദ്: നടന്‍ നന്ദമുരി ഹരികൃഷ്‌ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്ത നാല് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്‌സടക്കമുള്ളവരെയാണ് പുറത്താക്കിയത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് നഴ്‌സുമാര്‍ സെ.ഫി എടുത്തത്. മൃതദേഹത്തിനൊപ്പം ഇവര്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ജീവനക്കാര്‍ക്കുവേണ്ടി മാപ്പു ചോദിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇവരെ സര്‍വീസില്‍ നിന്നും നീക്കിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ […]
പരസ്പരത്തിന് കണ്ണീരില്‍ കുതിര്‍ന്ന ക്ലൈമാക്‌സ്..!
കണ്ണീര്‍ പരമ്പരകളെന്ന് വിളിച്ച് കളിയാക്കാറുണ്ടെങ്കിലും ഇന്നലെ പരസ്പരം സീരിയല്‍ അവസാനിച്ചത് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം അവസാനിക്കുന്നതായി ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളുടെ മരണത്തോടെ പരമ്പര അവസാനിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. സീരിയലിലെ ദീപ്തി ഐപിഎസും ഭര്‍ത്താവ് സൂരജുമാണ് തീവ്രവാദികള്‍ നല്‍കിയ ക്യാപ്സൂള്‍ ബോംബ് കഴിക്കേണ്ടി വന്നത്. ഇരുവരും രക്ഷപ്പെടില്ലെന്ന് വന്നതോടെ ഒരു നദിയിലേക്ക് ബോട്ടില്‍ പോയി അവിടെ നിന്ന് പൊട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. ഇതോടെ ആദാരഞ്ജലികളുമായി സോഷ്യല്‍ […]
രണ്‍വീര്‍ സിങ്ങുമായുളള വിവാഹം; ദീപികയുടെ പ്രതികരണം ഇങ്ങനെ
രണ്‍വിര്‍ സിംഗും ദീപിക പദുക്കോണും തമ്മില്‍ ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്ത ബോളിവുഡില്‍ ഏറെ നാളായി ചര്‍ച്ചയാണ്. ഇപ്പോഴിതാ ദീപിക പദുക്കോണ്‍ തന്നെ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നു. വിവാഹവാര്‍ത്തകള്‍ ശരിയാണോ എന്ന ചോദ്യത്തോടായിരുന്നു എതിര്‍ക്കാതെയും യോജിക്കാതെയും ദീപിക പദുക്കോണ്‍ മറുപടി പറഞ്ഞു. നിങ്ങള്‍ക്ക് ഉടൻ അറിയാനാകും എന്നായിരുന്നു പ്രതികരണം. അതേസമയം നവംബര്‍ 20ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ ലെയ്ക് കോമോയില്‍ വച്ചാകും വിവാഹം നടക്കുക. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹമെന്നുമാണ് […]
പ്രിയാ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി
ന്യൂഡല്‍ഹി: നടി പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി. അടാര്‍ ലവ് സിനിമയിലെ ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറാണ് സുപ്രീം കോടതി റദ്ധാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഐപിസി 295 എ പ്രകാരം കേസ് എടുക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.സംഭവത്തില്‍ രാജ്യത്തെവിടെയും പ്രിയ വാര്യര്‍ക്കെതിരെ കേസ് എടുക്കുന്നതും കോടതി തടഞ്ഞു. ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്ന് […]
എതിരെ കളിക്കുന്നവരെല്ലാം തന്‍റെ ശത്രുക്കളെന്ന് ബിഗ് ബോസില്‍ തുറന്നടിച്ച് ഷിയാസ്
പതിവു പോലെ അപ്രതീക്ഷിത സംഭവങ്ങളുമായി ബിഗ് ബോസ് മലയാളം മുന്നേറുകയാണ്. ഷോയില്‍ എങ്ങനെയെങ്കിലുംവിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെയുളളത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 65ലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ഷോ മുന്നോട്ടുപോവുന്നത്. രഞ്ജിനി ഹരിദാസായിരുന്നു ബിഗ് ബോസിന്‍റെ കഴിഞ്ഞ എലിമിനേഷന്‍ വഴി പുറത്തായിരുന്നത്. ബിഗ് ബോസ് ഹൗസില്‍ ഉഷാറായി ഗെയിം കളിക്കുന്ന മല്‍സരാര്‍ത്ഥിയാണ് ഷിയാസ്. മുന്‍പ് അനാവശ്യ കാര്യങ്ങളിലെല്ലാം ഇടപെട്ട് വിമര്‍ശനം നേരിട്ടെങ്കിലും ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെയാണ് ഷിയാസ് […]
യഥാര്‍ഥ പ്രശ്നക്കാരന്‍ അനൂപ്..! ബിഗ് ബോസ് ഹൗസില്‍ വന്‍ ട്വിസ്റ്റ്
ബിഗ് ബോസ് ഹൗസില്‍ എത്തിയതിനു ശേഷം പല സൗഹൃദങ്ങളും പിരിഞ്ഞിരുന്നു. അതുപോലെ പുതിയ സൗഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ ഒരിക്കലും പിരിയില്ലെന്ന് വിചാരിച്ച സൗഹൃദമായിരുന്നു സാബുവിന്‍റെയും അനൂപിന്‍റെയും. എന്നാല്‍ ഇവര്‍ തമ്മിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുകയാണ്. ഇത് ബിഗ്ബോസ് ഹൗസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നത് ഉറപ്പാണ്. പുതിയ ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് അനൂപും സാബുവും തമ്മിലുളള അഭിപ്രായ വ്യത്യാസമുണ്ടായത്. ലക്ഷ്വറി ബഡ്ജറ്റില്‍ വിജയിച്ച ടീമങ്ങള്‍ക്ക് മാത്രമേ ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്ക്കില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളു. അതിനായി […]
സെറ്റും മുണ്ടില്‍സുന്ദരിയായി പ്രിയ വാര്യര്‍; ഓണച്ചിത്രങ്ങള്‍ വൈറല്‍
സെറ്റും മുണ്ടുമുടുത്ത തന്‍റെ ഏറ്റവും പുതിയ ഓണച്ചിത്രങ്ങള്‍ പങ്ക് വച്ച് നടി പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്ക് വച്ചത്. സാധാരണ മോഡേണ്‍ വേഷങ്ങളില്‍ എത്താറുള്ള പ്രിയ നാടന്‍ വേഷത്തില്‍ എത്തിയതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറി. ‘സം തിങ്ങ്സ് നെവര്‍ ചേഞ്ച്’ എന്ന ക്യാപ്ഷനോടെ ആണ് ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്.ചെറിയ കരയുള്ള സെറ്റിന് ചുവപ്പുനിറത്തിലുള്ള സ്ലീവ‌്‌ലെസ് ബ്ലൗസാണ് പ്രിയ ധരിച്ചിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവിലെ ഒരു […]
ഇനി അത്തരം രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പ്രിയാമണി
ഏവരുടെയും മനസ്സ് കീഴടക്കിയ തെന്നിന്ത്യൻ താര സുന്ദരി പ്രിയാമണി വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറയുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതിന്‍റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങി ഈ അഭിനേത്രി. അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് തന്‍റെ ഭർത്താവ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി പറഞ്ഞിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരുള്ള താരത്തിന്‍റെ ഈ തീരുമാനം ആരാധകരെ ഏറെ സന്തോഷത്തിലാക്കുന്നതായിരുന്നു. അതേസമയം സിനിമയില്‍ ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ ഇനി തന്നെ കിട്ടില്ലെന്ന് പ്രിയാമണി പറഞ്ഞു. ഭര്‍ത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ളവര്‍ക്കും […]










