നടി അനുശ്രീ തന്‍റെ രാഷ്ട്രീയ ചായ്വ് വ്യക്തമാക്കുന്നു. തന്റെ ഇഷ്ടപ്പെട്ട നേതാവ് ആരാണെന്ന് ചോദിച്ചാല്‍, ഒന്നും നോക്കാതെ ഉത്തരം പറയും, അത് ഗണേഷ് കുമാറാണ്. ഗണേഷ് ഏത് പാര്‍ട്ടിയില്‍ നിന്നാലും വോട്ട് ചെയ്യുമെന്നും അനുശ്രീ പറയുന്നു.ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി ഭാരതാമ്പയുടെ വേഷം കെട്ടിയപ്പോള്‍ പലരും ചോദിച്ചു സംഘപരിവാര്‍ പ്രവര്‍ത്തകയാണോയെന്ന്. അതേസമയം, താന്‍ സഖാവ് എന്ന കവിത ആലപിച്ചത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതോടെ തന്നെ എല്ലാവരും കമ്മ്യൂണിസ്റ്റ്കാരിയുമാക്കി. എന്നാല്‍ ഒരു പാട്ട് ഇഷ്ടമായി, അങ്ങനെ അത് പാടിയെന്നേ […]
Category: Film News
ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
വൈക്കം: ഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് വരന്‍. 10ന് രാവിലെ 10നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീത വൈഭവത്തില്‍ ആരാധകനായിരുന്ന അനൂപ് വിജയലക്ഷ്മിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. ശാസ്ത്രീയ […]
ലോക്‌സഭാ സ്ഥാനാര്‍ഥി ആകുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിക്കുന്നു
മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് കടക്കുമോ? ബിജെപി സ്ഥാനാര്‍ഥിയാകുമോ? എന്ന ചോദ്യങ്ങളാണ് ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നത്. നരേന്ദ്രമോദിയെ നേരില്‍ കണ്ടതിനുശേഷമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, ഇതിന്‍റെ സത്യാവസ്ഥ മോഹന്‍ലാല്‍ തന്നെ പറഞ്ഞുതരും. ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. താന്‍ തന്‍റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി […]
ടോയ്‌ലറ്റ് പേപ്പര്‍ മാത്രം ചുറ്റി അലറി കരഞ്ഞ് അമലാ പോള്‍; ‘ആടൈ’ പോസ്റ്റര്‍ വൈറലാകുന്നു
എന്തിനും തയ്യാര്‍ എന്ന സ്ഥിതിയിലേക്കാണോ അമല പോളിന്‍റെ പോക്ക്? ഇത്തരം ചോദ്യങ്ങളാണ് അമലയുടെ ‘ആടൈ’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററിന് ലഭിക്കുന്നത്. അമല ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ടോയ്‌ലറ്റ് പേപ്പര്‍ മാത്രം ചുറ്റി അര്‍ധനഗ്നത പ്രദര്‍ശിപ്പിച്ചാണ് അമല എത്തിയത്.രക്തക്കറയില്‍ അലറി കരയുന്ന അമലയുടെ പോസ്റ്റര്‍ ജനശ്രദ്ധയേറുന്നു. രത്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളാണ് പോസ്റ്ററിലുള്ളത്.കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് […]
നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്‍റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
ചെന്നൈ: തമിഴ് നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്‍റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്മൃജ ജീവനൊടുക്കിയതെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിദ്ധാര്‍ഥിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവ ദിവസം കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാര്‍ഥ് മൊഴി നല്‍കി. വഴക്കിനിടെ സ്മൃജ കിടപ്പു മുറിയില്‍ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും സിദ്ധാര്‍ഥ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം […]
വാഹനാപകടത്തില്‍പ്പെട്ടത് ജയറാമോ? വൈറലായ വീഡിയോയ്ക്ക് പിന്നിലെന്ത്..-video
നടന്‍ ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വളരെ അപകടം പിടിച്ച പാതയിലൂടെ വാഹനം ഓടിച്ച് പോകുന്നതിനിടെ നിയന്ത്രണം തെറ്റി തെറിച്ചു വീഴുന്ന വീഡിയോയാണ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചത്. ഞാൻ ഓടിച്ചു അപകടത്തിലായി എന്ന് പ്രചരിക്കുന്ന വീഡിയോ ഇതാണ്. ഇതിലുള്ളത് ഞാനല്ല. Posted by Jayaram on Tuesday, September 4, 2018 എന്നാല്‍ ആ ദൃശ്യങ്ങളിള്‍ കാണുന്നത് താനല്ലെന്നു തനിയ്ക്ക് അപകടം സംഭവിച്ചിട്ടില്ലെന്നും ജയറാം തന്നെ വ്യക്തമാക്കുകയാണ്. ടൊയോട്ടാ ലാന്‍ഡ് […]
എം.എല്‍.എ പദവി ഒരു തമാശയായിട്ടാണ് മുകേഷ് കരുതിയിരുന്നത്: അമ്മയുടെ വെളിപ്പെടുത്തല്‍- video
എംഎല്‍എയും നടനുമായ മുകേഷിനെക്കുറിച്ച് അമ്മ പറയുന്നു. മകന്‍റെ രാഷ്ട്രീയത്തെക്കുറിച്ചാണ് അമ്മ വ്യക്തമാക്കിയത്. എം.എല്‍.എ പദവി ഒരു തമാശയായിട്ടാണ് മുകേഷ് കരുതിയിരുന്നത്, എന്നാല്‍ നിന്നു തിരിയാന്‍ സമയം കിട്ടാറില്ലെന്ന് പിന്നീടാണ് അവന് ബോധ്യമായതെന്ന് മുകേഷിന്‍റെ അമ്മയും നടിയുമായ വിജയകുമാരി പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ മുകേഷിന് മുഖ്യമന്ത്രി അനുമതി നല്‍കിയതിനെ കുറിച്ചും വിജയകുമാരി പറയുന്നുണ്ട്. ഇത്രയും പ്രയാസമായ ജോലിയാണെന്ന് അവന്‍ അറിഞ്ഞില്ല. സിനിമകള്‍ ചെയ്യാന്‍ പറ്റുന്നില്ല, അതിന് അനുമതി വേണം. നല്ല വേഷം വരുമ്പോള്‍ മാത്രം ചെയ്താല്‍ മതിയെന്ന് മുഖ്യമന്ത്രിയും […]
‘പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധം തീയും വെള്ളവും പോലെ’: അനൂപ് ചന്ദ്രന്‍
എഴുപത് ദിവസം ബിഗ് ബോസ് ഹൗസില്‍ ജീവിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് അനൂപ് ചന്ദ്രന്‍ പുറത്തായത്. ഇനി 30 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസ് ഹൗസിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും മഹത്തായ 70 ദിവസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അനൂപ്. ബിഗ് ബോസ് ഹൗസ് ഒരു ജീവിതം തന്നെയായിരുന്നു. 70 ദിവസം 70 വര്‍ഷം പോലെയാണ് തോന്നിയത്. ഇണക്കവും പിണക്കും തന്ത്രങ്ങളും കുതന്ത്രങ്ങളും എങ്ങനെയുണ്ടാകുന്നുവെന്നും ഈ പാഠശാലയിലൂടെ മനസിലാക്കാന്‍ കഴിഞ്ഞു. ഞാന്‍ ഞാനായി തന്നെ 70 ദിവസം […]
പത്തൊമ്പതാം വയസ്സില്‍ ആദ്യ വിവാഹം; പ്രണയ സിനിമകളെപ്പോലെയാണ് യഥാര്‍ഥ ജീവിതമെന്ന് കരുതി: ശാന്തി കൃഷ്ണ
സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് 19-ാം വയസ്സിലായിരുന്നു നടന്‍ ശ്രീനാഥുമായുള്ള ശാന്തികൃഷ്ണയുടെ വിവാഹം. അതോടെ സിനിമയില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന നടി അടുത്ത കാലത്ത് സിനിമയിലേക്ക് തിരികെയെത്തുകയും ഇപ്പോള്‍ സിനിമയില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തിരിക്കുകയാണ്. ജീവിതത്തില്‍ രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും ഇടയ്ക്ക് വച്ച് ഉപേക്ഷിക്കേണ്ടി വന്നതിനെപ്പറ്റിയും, തന്‍റെ ജീവിതത്തില്‍ നേരിട്ട വെല്ലുവിളിയെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി. ഒരു പ്ലാനിങ്ങുമില്ലാതെയായിരുന്നു സിനിമയില്‍ എത്തിയത്. ചെറുപ്പം മുതലെ അഭിനയവും പാട്ടും ഡാന്‍സുമൊക്കെ ഇഷ്ടമായിരുന്നു. അതിനാല്‍ തന്നെ ഭരതന്‍ […]
‘തീവണ്ടി’യുടെ ഒഫീഷ്യല്‍ മോഷന്‍ ടീസര്‍ പുറത്തുവിട്ടു
ടൊവിനോ തോമസ് ചിത്രം തീവണ്ടിയുടെ മോഷന്‍ ടീസര്‍ പുറത്തുവിട്ടു. ചിത്രം സെപ്റ്റംബര്‍ 7 ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തല്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായികയാവുന്നത്. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, […]










