കൊച്ചി:67-ാം വയസിലും ഒടുക്കത്തെ ഗ്ലാമര്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി പേഴ്‌സണല്‍ കുക്കായ ലെനീഷ് രംഗത്ത്. ‘ഒടുക്കത്തെ ഗ്ലാമര്‍ ആണല്ലോ’, എന്ന് പല ഭാഗത്തുനിന്നും മമ്മൂട്ടിയോട് കാണുന്നവരൊക്കെ പറയാറുണ്ട്. എന്നാല്‍ അത്തരം സുഖിപ്പിക്കല്‍ ഇപ്പോള്‍ മമ്മൂക്കയ്ക്ക് തീരെ രസിക്കുന്നില്ലെന്നാണ് താരത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. പ്രായം 68ല്‍ എത്തി നില്‍ക്കുമ്പോഴും ഇപ്പോഴും നാല്‍പ്പതിന്‍റെ പ്രസരിപ്പാണ് താരത്തിന്. സൗന്ദര്യം നിലനിറുത്താന്‍ മമ്മൂക്കയ്ക്ക് എങ്ങനെ കഴിയുന്നുവെന്നും അതിന്‍റെ രഹസ്യം എന്താണെന്നുമുള്ള ഏറെ കാലത്തെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് കുക്ക് ലെനീഷ് […]
Category: Film News
പ്രളയത്തില്‍നിന്നും അതിജീവിച്ചെത്തിയ അപ്പാനി ശരത്തിന്‍റെ മാലാഖക്കുട്ടിയ്ക്ക് പേരിട്ടു
പ്രളയ മുഖത്തുനിന്ന് കരകയറിയ നടന്‍ അപ്പാനിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി. അപ്പാനി ശരത് ഒരു മാലാഖക്കുട്ടിയുടെ അച്ഛനായി. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്‍റെ ജനനം. തന്‍റെ മാലാഖയെത്തിയെന്ന വാര്‍ത്ത അപ്പാനി തന്നെയാണ് അറിയിച്ചത്. കുഞ്ഞിന്‍റെ ഫോട്ടോയും ഫേസ്ബുക്കില്‍ പങ്കുവെച്ചു. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു. പ്രളയക്കെടുതിയില്‍ അപ്പാനിയുടെ ഭാര്യയും അകപ്പെട്ടിരുന്നു. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്‍റെ ഭാര്യയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപ്പാനി ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. പ്രളയ ജലം താണ്ടിയെത്തിയ […]
വൈക്കം വിജയലക്ഷ്മിയ്ക്ക് ഇനി അനൂപ് തുണയാകും; വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കാണാം
വ്യത്യസ്തമായ ഗാനാലപനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കേരളത്തിന്‍റെ അനുഗ്രഹീത കലാകാരിക്ക് വീണ്ടും വിവാഹമാണ്. കലയെ സ്‌നേഹിക്കുന്ന കലാകാരന്‍ തന്നെയാണ് ഗായികയെ തന്‍റെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങായിരുന്നു. ചടങ്ങിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പാലാ പുലിയന്നൂര്‍ കൊച്ചെഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപാണ് വരന്‍. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറായ അനൂപ് കലയെ സ്‌നേഹിക്കുന്നൊരു വ്യക്തിത്വമാണ്. വൈക്കത്തെ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹശനിശ്ചയം നടന്നത്. […]
തന്‍റെ ഈ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും: ദുല്‍ഖര്‍
കേരളം അതിജീവനത്തിന്‍റെ പാതയിലാണ്. നാനാഭാഗത്തുനിന്നുള്ള സഹായഹസ്തങ്ങളായിരുന്നു പ്രളയബാധിതരെ തേടിയെത്തിയത്. മലയാള സിനിമ മേഖലയില്‍ നിന്ന് വന്നുചേര്‍ന്ന സഹായങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. താരപകിട്ട് നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി വന്ന നടി നടന്മാര്‍ സിനിമകളില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍ ഹീറോകളായി മാറി. ഇപ്പോള്‍ ഇതാ തന്‍റെ പ്രതിഫലം നല്‍കി മാതൃകയായി യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് ലഭിച്ച പ്രതിഫലം അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ജനസാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചു. മുന്‍പ് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 […]
പ്രണയം വഴിമാറി ബിഗ് ബോസില്‍ കയ്യാങ്കളി
എഴുപത്തിനാലാം ദിവസത്തിലേക്ക് ബിഗ് ബോസ് കടക്കുമ്ബോള്‍ ആദ്യമായി ബിഗ് ഹൗസില്‍ കയ്യാങ്കളി. നേരത്തെ പല തര്‍ക്കങ്ങളും മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നത്. നേരത്തെ സാബുവിനെ ഇഷ്ടമാണെന്ന് പറഞ്ഞ് തിരിച്ചുവന്ന ഹിമയായിരുന്നു ബിഗ് ഹൗസില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിസാര കാര്യങ്ങള്‍ക്ക് ഇരുവരും പലപ്പോഴും കൊമ്പ് കോര്‍ത്തിട്ടുണ്ടെങ്കിലും ഇത്രയും ഗൗരവമായ സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ല. സാബുവും ഹിമയും തമ്മില്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം വെല്ലുവിളിയും പരിഹാസവും പതിവായിരുന്നു. നേരത്തെ ഒരു വലിയ വഴക്കിനൊടുവില്‍ […]
പ്രേക്ഷകരെ കൈയ്യിലെടുത്ത് തീവണ്ടി ഓടിത്തുടങ്ങി
ഒടുവില്‍ തീവണ്ടി ഓടിത്തുടങ്ങി. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളില്‍ എത്തി. നീണ്ട് നീണ്ട് ഗണപതിയുടെ കല്യാണം പോലെ ആകുമോയെന്ന് ആരാധകര്‍ ഭയന്ന ചിത്രമായിരുന്നു തീവണ്ടി. അല്ലെങ്കിലും തീവണ്ടി എന്നാ കറക്‌ട് സമയത്ത് ഓടിയിട്ടുള്ളതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ചിത്രത്തിന്‍റെ റിലീസിംഗ് പക്ഷേ എവിടെയും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡിയിലൂടെയാണ് തീവണ്ടി മുന്നേറുന്നത്. പൂര്‍ണമായും ഒരു കഥാപാത്രമായി മാറാന്‍ തനിക്ക് കഴിയുമെന്ന് ടൊവിനോ തെളിയിച്ചിരിക്കുകയാണ്. യൂത്തന്മാര്‍ക്കിടയിലുള്ള പുകവലിയും […]
പിറന്നാള്‍ ദിനത്തില്‍ ആരാധകരെ തോല്‍പ്പിച്ച് മമ്മൂക്കയുടെ സ്നേഹ
മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 7 ന് മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സിനിമകളുടെ റിലീസുകള്‍ക്ക് വേണ്ടി ആഘോഷം നടത്തുന്നതിനെക്കാള്‍ മമ്മൂട്ടിയുടെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനായിരുന്നു ആരാധകരുടെ പദ്ധതികള്‍. പിറന്നാള്‍ ദിവസം ആരാധകര്‍ക്ക് മമ്മൂട്ടിയൊരു സര്‍പ്രൈസ് നല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെ പാതിരാത്രി ആശംസകളുമായെത്തിയ ഫാന്‍സിനെ നിരാശപ്പെടുത്താതെ മമ്മൂക്കയുടെ സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. Fan craze 🙏🙌 #megastar fans wishing […]
മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞു അഥിതി കൂടി..
കൊച്ചി : നടി കാവ്യാ മാധവന്‍ അമ്മയാവാന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. കാവ്യയും ദിലീപും പുതിയ അതിഥിയെ കാത്തിരിക്കുകയാണെന്ന് അവരുടെ കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു. ‘കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍.’ – കാവ്യാ മാധവന്‍റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബര്‍ 25നായിരുന്നു ദിലീപ്- കാവ്യ വിവാഹം. കാവ്യ ഗര്‍ഭിണിയാണെന്ന് ഇതിനു മുന്‍പും റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്നു കുടുംബവൃത്തങ്ങള്‍ അത്തരം വാര്‍ത്തകളെക്കുറിച്ചു പ്രതികരിച്ചിരുന്നില്ല. എന്തായാലും പുതിയ അതിഥിയെ കാണാനുള്ള […]
പേളിയുടെ അടുത്ത ലക്ഷ്യം ഷിയാസ്? ബിഗ്ബോസില്‍ നടക്കുന്നതെന്ത്…
വ്യത്യസ്തമായ ടാസ്‌ക്കും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. പ്രണയവും സൗഹൃദവുമൊക്കെയായി മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കും മാറ്റം വന്നിരിക്കുകയാണിപ്പോള്‍. ബിഗ് ബോസില്‍ പ്രണയം പൂവിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ പ്രേക്ഷകരെല്ലാവരും പേളിക്കും ശ്രീനിക്കുമൊപ്പമായിരുന്നു. ഇവരുടെ ബന്ധത്തില്‍ സംശയവുമായി മത്സരാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇവര്‍ തങ്ങള്‍ പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയത്. ഇവരുടെ ബന്ധത്തില്‍ എതിര്‍പ്പുകളുമായി ഇരുവീട്ടുകാരും രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് നല്‍കിയ രഹസ്യടാസ്‌ക്കാണ് ഇവരുടെ പ്രണയമെന്ന തരത്തിലുള്ള വാദഗതികള്‍ ഇതിനിടയില്‍ […]
പ്രമുഖ നടി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
വെസ്റ്റ് ബംഗാള്‍: പ്രമുഖ നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളി സിനിമ നടി പായല്‍ ചക്രബര്‍ത്തിയെയാണ് ദുരൂഹസാഹചര്യത്തില്‍ ഹോട്ടല്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിലിഗുരിയിലുള്ള ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരതോടെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. #WestBengal: Bengali actor Payel Chakraborty was found dead in a hotel room in Siliguri last evening; Police investigation […]










