അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ചെന്നൈ: ഏറെ ആരാധകരുള്ള നടി അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് എന്ന രോഗം പിടിപെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമാ താരമെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയെന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് അനുഷ്‌ക. രോഗ വിവരം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും അനുഷ്‌കയ്ക്ക് പിന്തുണയുമായി ധാരാളം ആരാധകര്‍ എത്തുന്നുണ്ട്. നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്‍റെ ഭാഗം പുറത്തേക്ക് തള്ളി വരുന്നതാണ് ബള്‍ജിങ് ഡിസ്‌ക് എന്ന ഈ രോഗത്തിനുള്ള […]

ബിഗ്ബോസിനു മുന്നില്‍ കൈ കൂപ്പി അപേക്ഷിച്ച്‌ പേളി! കാരണമെന്ത്..?

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ബോസ് ഷോ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ്. 100 ദിവസം 16 മത്സരാര്‍ഥികളുമായി ആരംഭിച്ച ഷോ ഇപ്പോള്‍ 81ാം ദിവസത്തുലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി കേവലം 19 ദിനങ്ങള്‍ കൂടിയാണ് മത്സരര്‍ഥികള്‍ ബിഗ്ബോസ് ഹൗസില്‍ ഉണ്ടാകുക. സമൂഹവുമായി ബന്ധമില്ലാതെ അടച്ചിട്ട വീട്ടില്‍ 81 ദിവസങ്ങള്‍ കഴിയുക എന്നത് ഏറെ ബുദ്ധിമുട്ടുളള സംഗതിയാണ്. ഫൈനലിലേയ്ക്ക് അടുക്കും തോറും മത്സരാര്‍ഥികള്‍ക്ക് മടുപ്പും വര്‍ധിച്ചു വരുകയാണ്. ഇത് പല ആവര്‍ത്തിയായി അംഗങ്ങള്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ആദ്യമൊക്കെ അഡ്ജറ്റ് ചെയ്തുവെങ്കിലും ഇപ്പോള്‍ […]

വരത്തനിലെ സ്‌റ്റൈലന്‍ വീഡിയോ ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന വരത്തനിലെ രണ്ടാമത്തെ ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടു. ലിറിക്കല്‍ വീഡിയോ പുറത്തുവിട്ട് ഏറെ നാളുകള്‍ക്ക് ശേഷമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നസ്രിയ നസീമും ശ്രീനാഥ് ഭാസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് ഈണം നല്‍കിയിരിക്കുന്നത്. ഫഹദ് എബിനും ഐശ്വര്യ പ്രിയയുമായാണ് ചിത്രത്തിലെത്തുന്നത്. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് […]

ആസിഫ് അലിയുടെ ‘മന്ദാരം’ 28 ന് തീയേറ്ററുകളിലേക്ക്; വൈറലായ പാട്ട് കാണാം

ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് മന്ദാരം. രോഹിത്ത് വിഎസിന്റെ ഇബ്ലീസിനു ശേഷമെത്തുന്ന ആസിഫ് ചിത്രം കൂടിയാണിത്. ഇത്തവണ ഒരു പ്രണയ ചിത്രവുമായിട്ടാണ് ആസിഫ് അലി എത്തുന്നത്. നവാഗതനായ വിജീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതയായ അനാര്‍ക്കലി മരക്കാറും വര്‍ഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്.  റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മന്ദാരത്തിലെ […]

കുഞ്ഞാലി മരക്കാർ റിലീസ് പ്രഖ്യാപിച്ചു

ഒരു പുതിയ ചരിത്രത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. മലയാളത്തിന്‍റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും ഒരേ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കുഞ്ഞാലി മരക്കാർ എന്ന കഥാപാത്രം ആയാണ് ഇരുവരും വെള്ളിത്തിരയിൽ എത്തുക . മോഹൻലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാർ ഒരുക്കാൻ പോകുന്നത് മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ആണ്.അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണ് കുഞ്ഞാലിമരക്കാർ . ആരാധകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ഈ ചിത്രം അറബിക്കടലിന്റെ സിംഹം എന്ന പേരില്‍  അടുത്ത ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന […]

ഫഹദ് ഓകെ പറഞ്ഞെങ്കില്‍ ഞാനെന്തിന് കേള്‍ക്കണം: ഐശ്വര്യ ലക്ഷ്മി

‘വരത്തനി’ലെ കഥാപാത്രം ആകാന്‍ എനിക്കു കഴിയുമെന്ന ആത്മവിശ്വാസം നല്‍കിയത് അമല്‍നീരദാണ്,’ ‘വരത്തന്‍’ എന്ന ചിത്രത്തിലെ നായിക ഐശ്വര്യലക്ഷ്മി പറയുന്നു. ‘വരത്തനി’ല്‍ പ്രിയ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ‘കഥ പറയാന്‍ വന്നപ്പോള്‍, ക്ഷമ പറഞ്ഞുകൊണ്ടാണ് അമല്‍ കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലില്‍ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയില്‍ കഥ പറയാന്‍ ശ്രമിക്കാം? എന്നായിരുന്നു അമലിന്‍റെ ആദ്യ ഡയലോഗ്. തുടര്‍ന്നാണ് ഫഹദാണ് ചിത്രത്തിലെ ഹീറോ എന്നകാര്യം പറയുന്നത്. ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റ് ആണെങ്കില്‍ […]

ചാര്‍മിയുമായി സച്ചിന്‍ റൊമാന്‍സിലേര്‍പ്പെട്ടെന്ന് ശ്രീറെഡ്ഡി; പൊങ്കാലയിട്ട് മലയാളികള്‍

സച്ചിനെതിരെ ആരോപണമുന്നയിച്ച ശ്രീറെഡ്ഡിക്കുനേരെ ഫെയ്‌സ്ബുക്ക് പേജില്‍ കടുത്ത ആക്രമണം. തെലുഗു സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടി ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല, പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതുകൊണ്ടു തന്നെ നടിയെ ചീത്തവിളിക്കുന്ന കമന്‍റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ബന്ധപ്പെടുത്തി ശ്രീറെഡ്ഡി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ‘സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ‘ചാര്‍മിങ് ‘ (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത […]

ടൊവിനോയുമായി ഗ്യാപിട്ട് നിന്നാല്‍ മതിയെന്ന് ആരാധകന്‍റെ ഉപദേശം, ഇത്ര ഗ്യാപ് മതിയോയെന്ന് അനുസിത്താര

ടൊവിനോ തോമസിന്‍റെ ചിത്രങ്ങളെല്ലാം ഒരുതരത്തില്‍ വിവാദങ്ങളില്‍ ഇടംപിടിച്ചതാണ്. മായാനദിയിലെ ലിപ്ടുലിപ്പും അഭിയുടെ കഥ അനുവിന്‍റെയും എന്ന ചിത്രത്തിലെ പ്രണയരംഗങ്ങളും, തീവണ്ടിയിലെ പുകവലിയുമൊക്കെ വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. ടൊവിനോ ഒരു ചുംബന വീരനാണെന്നുവരെ പരിഹാസമുണ്ടായി. ഇപ്പോഴിതാ ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കുന്ന അനു സിത്താരയ്ക്ക് ആരാധകന്‍റെ ഉപദേശവുമെത്തി. കുപ്രസിദ്ധ പയ്യനിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതിലും പ്രണയരംഗങ്ങളുണ്ടെന്ന് ഉറപ്പായി.   ഇതോടെയാണ് അനുസിത്താരയ്ക്ക് ഉപദേശമെത്തിയത്. ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി, എന്നാണ് […]

നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

എറണാകുളം: നടന്‍ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക 68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സത്യന്‍ അന്തിക്കാടിന്‍റെ ചിതിരമായ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു അദ്ദേഹം വീണത്. തുടര്‍ന്ന് കുഞ്ഞുമഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയ് ആയിട്ടാണ് ചലചിത്ര ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ കുഞ്ഞുമുഹമ്മദ് ചെറിയ വേഷത്തില്‍ […]

‘വായ് മൂടെടാ പിസി’ ക്യാമ്പയിനിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നു: പാര്‍വതി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ കന്യാസ്ത്രീയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. വായ് മൂടെടാ പി സി കാമ്പയിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിക്കുന്നുവെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. പി സി ജോര്‍ജിന്‍റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണമെന്നും പാര്‍വതി പറഞ്ഞു. […]