ബിഗ്ബോസിനു മുന്നില്‍ കൈ കൂപ്പി അപേക്ഷിച്ച്‌ പേളി! കാരണമെന്ത്..?

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ബോസ് ഷോ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ്. 100 ദിവസം 16 മത്സരാര്‍ഥികളുമായി ആരംഭിച്ച ഷോ ഇപ്പോള്‍ 81ാം ദിവസത്തുലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി കേവലം 19 ദിനങ്ങള്‍ കൂടിയാണ് മത്സരര്‍ഥികള്‍ ബിഗ്ബോസ് ഹൗസില്‍ ഉണ്ടാകുക. സമൂഹവുമായി ബന്ധമില്ലാതെ അടച്ചിട്ട വീട്ടില്‍ 81 ദിവസങ്ങള്‍ കഴിയുക എന്നത് ഏറെ ബുദ്ധിമുട്ടുളള സംഗതിയാണ്.

ഫൈനലിലേയ്ക്ക് അടുക്കും തോറും മത്സരാര്‍ഥികള്‍ക്ക് മടുപ്പും വര്‍ധിച്ചു വരുകയാണ്. ഇത് പല ആവര്‍ത്തിയായി അംഗങ്ങള്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ആദ്യമൊക്കെ അഡ്ജറ്റ് ചെയ്തുവെങ്കിലും ഇപ്പോള്‍ മടുപ്പ് വര്‍ധിച്ചു വരുകയാണ്. ഇവരുടെ മടുപ്പ് മാറ്റാനുളള രസകരമായ ടാസ്ക്കുകളാണ് ബിഗ്ബോസ് നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ ഒട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. അത് മത്സരാര്‍ഥികളുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെ വ്യക്തവുമാണ്.

ഇപ്പോഴിതാ ബിഗ് ബോസിനു മുന്നില്‍ ആവശ്യവുമായി പേളി മാണി രംഗത്തെത്തിയിട്ടുണ്ട്. വിനോദോപാധികള്‍ ഇല്ലാത്തതു കൊണ്ട് മടിപ്പ് കൂടുന്നു എന്നാണ് പേളി ബിഗ്ബോസിനോട് പറഞ്ഞത്. ഇതിനായി തങ്ങളെ എല്ലാവരെും കൂടി ഒരു സിനിമയ്ക്ക് കൊണ്ടുപോകാമോ എന്നായിരുന്നു ബിഗ് ബോസിനോടുള്ള പേളി മാണിയുടെ ആവശ്യം. അരിസ്റ്റോ സുരേഷിനെ മുന്‍നിര്‍ത്തിയായിരുന്നു പേളി ആവശ്യം ഉന്നയിച്ചത്.

ദിവസം ഒരു സിനിമ വച്ച്‌ കാണുന്ന ആളായിരുന്നു സുരേഷ് എന്നും ഇപ്പോള്‍ 81 ദിവസങ്ങളായി അദ്ദേഹം ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും പേളി ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞു. ഒപ്പം തങ്ങളെയും ഒരു സിനിമ കാണാന്‍ കൊണ്ടുപോകാമോ എന്നും പേളി ചോദിക്കുന്നുണ്ട്. . എന്നാല്‍ മൗനമായിരുന്നു ബിഗ് ബോസിന്‍റെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടി

prp

Related posts

Leave a Reply

*