കൊച്ചി: നടന്‍ ദിലീപിനെതിരായ നടപടിയിലടക്കം ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് നടിമാര്‍ താരസംഘടനയായ എഎംഎംഎയ്ക്കു കത്തു നല്‍കി. നടിമാരായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരാണ് കത്തു നല്‍കിയത്. ഓഗസ്റ്റ് ഏഴിലെ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനമായില്ല. ചര്‍ച്ചയുടെ തുടര്‍നടപടി അറിയിക്കുകയും ചെയ്തില്ല. ഇക്കാര്യത്തിലെല്ലാം ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാര്‍ കത്തു നല്‍കിയിരിക്കുന്നു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിക്രമത്തിന് ഇരയായ നടി അടക്കം നിരവധി പേര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. എന്നാല്‍ പാര്‍വതി, രേവതി, പദ്മപ്രിയ […]
Category: Film News
പ്രേക്ഷകരെ ആകാംക്ഷയിലെത്തിച്ച് ക്യാപ്റ്റന്‍ മാര്‍വെലിന്‍റെ ട്രെയിലര്‍
ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ക്യാപ്റ്റന്‍ മാര്‍വെലിന്‍റെ ട്രെയിലര്‍ എത്തി. ബ്രി ലാര്‍സന്‍ ആണ് ക്യാപ്റ്റന്‍ മാര്‍വെല്‍ ആയി അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് അന്ന ബോഡെര്‍, റയാന്‍ ഫ്‌ലെക്ക് എന്നിവര്‍ ചേര്‍ന്നാണ്. സാമുവല്‍ ജാക്‌സണ്‍, ലീപേസ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും.
സ്ഫടികം 2 വില്‍ സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ എത്തുന്നു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്‌തത്. ഒരു കാരണവശാലും ഇനി ചിത്രത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകന്‍ ബിജു കട്ടക്കല്‍ പറയുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ പറയുന്നു. പഴയ സ്‌ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്‌ബാന്‍ എന്ന ആശയവുമായി വന്നത്. സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്‍റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത് എന്നും സംവിധായകന്‍ പറയുന്നു. യങ് സൂപ്പര്‍സ്‌റ്റാര്‍ എന്നുപറഞ്ഞുകൊണ്ടാണ് പോസ്‌റ്റ് പുറത്തുവിട്ടിരിക്കുന്നത്. […]
എട്ടുവർഷം മലയാള സിനിമയിൽ ഉണ്ടായിരുന്നു; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവൃത
മലയാളികളുടെ ഇഷ്ട താരമായിരുന്നു സംവൃത സുനിൽ. നാടൻ ഭംഗി എന്ന മലയാളി സങ്കൽപ്പത്തിനൊപ്പംമലയാളി പ്രേക്ഷകർ എന്നും സംവൃതയുടെ പേരും ചേർത്തുവെച്ചു. രസികൻ എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് സംവൃത മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. വിവാഹത്തോടെ സിനിമ അഭിനയത്തോട് വിട പറഞ്ഞ സംവൃത ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സംവൃതയുടെ ഇത്തവണത്തെ മടങ്ങി വരവ് പക്ഷെ സിനിമയിലേക്ക് അല്ല. തന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തിയ സംവിധായകരിലൊരാളായ ലാല്‍ ജോസ് അദ്ദേഹത്തിന്‍റെ പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് […]
ബിഗ്‌ബോസ് അവസാനിക്കാന്‍ എതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വിജയി ആരെന്നുള്ള സംശയങ്ങള്‍ക്ക് അന്ത്യമാകുന്നു
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. നൂറാം ദിനം എന്ന ലക്ഷ്യത്തിലേക്ക് ഇനി ചുരുങ്ങിയ ദിവസങ്ങള്‍ കൂടിയേയുള്ളൂ. ആരൊക്കെയായിരിക്കും അന്തിമ ഘട്ടത്തില്‍ മത്സരിക്കുന്നതെന്നും ഇവരിലാരായിരിക്കും വിജയി എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷിയാസിനും സാബുവിനുമാണ് സാധ്യത കൂടുതലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ആ പദവി പേളിക്ക് മാത്രമാണെന്നാണ് മറുവിഭാഗം പറയുന്നത്. 85 ദിനം പിന്നിട്ടിരിക്കുകയാണ് ഈ പരിപാടി. അവസാനത്തെ എലിമിനേഷനുള്ള നോമിനേഷനായിരുന്നു കഴിഞ്ഞ ദിവസത്തേത്. ശ്രിനിഷ്, സുരേഷ്, […]
ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ല; പ്രമുഖ ചാനലിനെതിരെ ഹണി റോസ്
ഫ്ലവേഴ്‌സ് ചാനല്‍ വിളിച്ചുവരുത്തി പറ്റിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന് നടി ഹണിറോസ്. അന്തസിനു ചേര്‍ന്നതല്ലെന്നും, ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ലെന്നും ഹണി റോസ് പറയുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് കഴിഞ്ഞദിവസം ഫ്‌ളവേഴ്‌സ് ചാനലില്‍ പോയത്. ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചയ്ക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു. രണ്ടു എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്തു. എന്നാല്‍, സിനിമയെപറ്റി ഒരു കാര്യവും എപ്പിസോഡില്‍ ഉണ്ടായില്ല. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്, ഇങ്ങനെ വിളിച്ചു […]
വിടവാങ്ങിയത് തമാശകളില്ലാതെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യ പ്രതിഭ
ക്യാപ്റ്റൻ രാജു…ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച് വെള്ളിത്തിരയിലേക്ക് വന്ന താരം. വില്ലനും സ്വഭാവനടയുമായ തിളങ്ങിയ ക്യാപ്റ്റൻ രാജു തനിക്ക് ഹാസ്യവും ആനായാസം വഴങ്ങുമെന്ന് കാണിച്ച അക്കാലത്തെ അപൂർവ്വം താരങ്ങളിൽ ഒരാളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി 500 ഓളം ചിത്രങ്ങളിൽ ക്യാപ്റ്റൻ രാജു വേഷമിട്ടിട്ടുണ്ട്. അഞ്ച് വർഷത്തോളം കരസേനയിൽ സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ രാജുവിന്‍റെ അഭിനയജീവിതം തുടങ്ങുന്നത് നാടകങ്ങളിലൂടെയായിരുന്നു. മുംബൈയിലെ പ്രതിഭാ തിയേറ്റർ എന്ന നാടകസംഘത്തിലൂടെയാണ് അഭിനയരംഗത്തേക്കുറിച്ച് ക്യാപ്റ്റൻ രാജു പഠിക്കുന്നത്. […]
മലയാളികളുടെ സ്വന്തം ക്യാപ്റ്റന്‍ വിടവാങ്ങി…
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ ആലിന്‍ചുവട്ടിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ സ്വദേശിയായ അദ്ദേഹം പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തോക്ക് പ്രവേശിച്ചത്. മലയാള സിനിമയില്‍ വില്ലനായും സഹനടനായും തിളങ്ങിയ ക്യാപ്റ്റന്‍ രാജു തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981ല്‍ പുറത്തിരങ്ങിയ രക്തം ആയിരുന്നു ആദ്യ ചിത്രം. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകള്‍ […]
ഇത്തരം കാര്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്ക് നാണമുണ്ടോ? ക്ഷുഭിതനായി മോഹന്‍ലാല്‍
കൊച്ചി: പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ എത്തിക്കാന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം കൊച്ചി വില്ലിംഗ്ടണില്‍ എത്തിയിരുന്നു. തന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തെക്കുറിച്ച് മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനിടയില്‍ ഒരു ചോദ്യം മോഹന്‍ലാലിനെ കലിപ്പിലാക്കി. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചോദിച്ചത്. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍ എന്നാണ് ദേഷ്യത്തോടെ മോഹന്‍ലാല്‍ ചോദിച്ചത്. ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇതാണോ ചോദിക്കുന്നത്. ഇപ്പോള്‍ ആ കന്യാസ്ത്രീക്ക് എന്തുചെയ്യണം എന്ന് മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചു. മോഹന്‍ലാലിന്‍റെ പെരുമാറ്റത്തില്‍ മാധ്യമപ്രവര്‍ത്തകരും അമ്പരന്നു. ചോദ്യം ചോദിച്ചയാള്‍ ഏത് മാധ്യമ […]
എന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്നത് അവളാണ്; ഭാര്യയെക്കുറിച്ച് വിജയ് സേതുപതി
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴിലെ മുന്‍നിര നടനായി ഉയര്‍ന്ന താരമാണ് വിജയ് സേതുപതി. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വിജയ് സേതുപതിയുടെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നുമാണ് തമിഴകത്തെ സൂപ്പര്‍താരമായി സേതുപതി മാറിയിരുന്നത്. അനായാസ അഭിനയ ശൈലിയിലൂടെയും വ്യത്യസ്ത സിനിമകളിലൂടെയുമാണ് അദ്ദേഹം സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന സൂപ്പര്‍താരങ്ങളുടെ പതിവ് തെറ്റിച്ചുകൊണ്ടാണ് വിജയ് സേതുപതി മുന്നേറുന്നത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നയന്‍താര മുഖ്യ […]









