സിനിമ ഇല്ലെങ്കിൽ ഞാൻ പെട്രോൾ പമ്പിൽ പോയി പണിയെടുത്തു ജീവിക്കുമെന്ന് മഡോണ. അല്‍ഫോണ്‍സ് പുത്രന്‍റെ പ്രേമത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച മൂന്നു നടിമാരിലൊരാൾ, സെലിന്‍ എന്ന വേഷത്തില്‍ വന്ന മഡോണയാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞത്. കൈനിറയെ അവസരങ്ങള്‍ വന്നിട്ടും തനിക്ക് ത്യപ്തി നല്‍കുന്ന കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു മഡോണ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്‍റെ വ്യത്യസ്തമായ നിലപാട് കൊണ്ട് പ്രേക്ഷകപ്രീതി നേടാനും മഡോണയ്ക്കായിട്ടുണ്ട്. എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് […]
Category: Film News
ഗായിക വാണി ജയറാമിന്‍റെ ഭര്‍ത്താവ് അന്തരിച്ചു
ചെന്നൈ: മലയാളികളുടെ പ്രിയപ്പെട്ട ഗായിക വാണി ജയറാമിന്‍റെ ഭര്‍ത്താവ് ജയറാം നിര്യാതനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. നിര്‍മാതാവ് എന്ന നിലയില്‍ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയറാം.
അഭിമന്യുവിന്‍റെ ജീവിതകഥ സിനിമയാകുന്നു
മതതീവ്രവാദികള്‍ മഹാരാജാസ് കോളേജില്‍ വെച്ച് കൊലപെടുത്തിയ അഭിമന്യുവിന്‍റെ ജീവിതകഥ സിനിമയാകുന്നു. സജി പാലമേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ ബാലതാരമായിരുന്ന മിനോണ്‍ ജോണ്‍ ആണ് അഭിമന്യുവായി വേഷം ഇടുന്നത്. ചിത്രത്തിന്‍റെ ലോഞ്ചിംങ്ങ് അഭിമന്യുവിന്‍റെ മാതപിതാക്കളുടെ സാനിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു. അഭിമന്യുവിന്‍റെ ഒാര്‍മ്മകള്‍ തിരപോലെ ആര്‍ത്തിരമ്പിയ വേദിയില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോഞ്ച് ചെയ്തപ്പോള്‍ മാതാവിന് വിതുമ്പലടക്കാനായില്ല. കണ്ട് നിന്ന എല്ലാവരുടെയും കണ്ണ് നനപ്പിച്ച വൈകാരികമുഹൂര്‍ത്തതിന് പിന്നിലെ വീഡിയോ വാളില്‍ അഭിമന്യു പുനര്‍ജനിച്ചു. ഉത്ഘാടകനായ എം എ […]
അഡാറ് ലവിലെ ‘ഫ്രീക്ക് പെണ്ണേ’ ഗാനത്തിന് 234 കെ ഡിസ്‌ലൈക്ക്!- VIDEO
ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെ ഏറ്റെടുത്ത പ്രേക്ഷകരെല്ലാം ഈ ഗാനത്തിനെ കൈവിട്ട മട്ടാണ്. 234 കെ ഡിസ്‌ലൈക്കാണ് ഇതുവരെ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ഫ്രീക്ക് പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് ഇത്രയധികം ഡിസ്‌ലൈക്കുകള്‍ നേടിയിരിക്കുന്നത്. സത്യരാജിന്‍റെതാണ് വരികള്‍. ഷാന്‍ റഹ്മാനാണ് സംഗീതം. സത്യരാജും നീതു നടുവേടത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ […]
ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്കാരം ഇന്ന്
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 6.45 ഓടെ പാടിവട്ടത്തെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് 8 മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നു സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയില്‍ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്‍പനേരം നിര്‍ത്തും. ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിച്ചു മാക്കാംകുന്ന് സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു […]
ത്രില്ലടിപ്പിക്കും ക്ലൈമാക്‌സ്; വരത്തന്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന്‍ മുന്നേറുന്നു
സമാനതകളില്ലാത്ത കഥാപാത്രങ്ങള്‍ ആയാസരഹിതമായി കൈകാര്യം ചെയ്യുന്ന ഫഹദ് ഫാസില്‍, ഫിലിം മേക്കിങിന് പുത്തന്‍ രൂപം കൊടുക്കുന്ന അമല്‍ നീരദ്, ഈ ഒരു കോമ്പിനേഷന്‍ പ്രതീക്ഷകള്‍ക്കപ്പുറത്ത് ത്രില്ലടിപ്പിക്കുന്ന ചിത്രമാണ് വരത്തന്‍. മലയാളത്തിന് അധികം പരിചയമില്ലാത്ത സര്‍വൈവല്‍ ത്രില്ലറെന്ന ജോണറില്‍ പെടുത്താവുന്ന സിനിമയാണ് വരത്തന്‍. മുന്‍വിധികളോടെ സമീപിക്കുന്നവരെ ആകാംഷകള്‍ക്കപ്പുറത്ത് ത്രില്ലടിപ്പിക്കും എന്നുപറഞ്ഞാലും അധികമാവില്ല. നഗരജീവിതം മാത്രം പരിചയമുള്ള സാധുവായൊരു വരത്തന് ഗ്രാമപ്രദേശത്ത് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും അയാളത് അതിജീവിക്കുന്ന ത്രില്ലിങ്ങായ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ദുബായില്‍ ജോലി ചെയ്യുന്ന മിടുക്കനായ ഐടി പ്രൊഫഷണലായ […]
ബിഗ് ബോസില്‍ കടുത്ത മത്സരങ്ങള്‍; സാബുവിന്‍റെ കണ്ണിന് പരിക്കേറ്റു
ബിഗ് ബോസ് അവസാന ഘടത്തിലേക്ക് എത്തിയതോടെ രസകരമായ ടാസ്‌കുകളാണ് ബിഗ് ബോസ് കൊടുക്കുന്നത്. ടീമുകളായി തിരിഞ്ഞിട്ടുള്ള ടാസ്‌കായിരുന്നു കഴിഞ്ഞ ദിവസമുണ്ടായിരുന്നത്. മൂന്ന് പേര്‍ വീതമാണ് ഓരോ ടീമില്‍ ഉണ്ടാകേണ്ടത്. നല്‍കിയിരിക്കുന്ന ബെഞ്ചില്‍ ഒരു ടീം ഇരിക്കണം. മറ്റുള്ളവര്‍ അവരെ അവിടെ നിന്നും എഴുന്നേല്‍പ്പിക്കണമെന്നുള്ളതാണ് ടാസ്‌ക്. ആദ്യ ടീമില്‍ അര്‍ച്ചന, സുരേഷ്, ശ്രീനിഷ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. മരപ്പൊടി, ഷേവിംഗ് ക്രീം, മുട്ട എന്നിവ ഇവരുടെ ദേഹത്ത് ഇട്ടെങ്കിലും ആരും പിന്മാറിയില്ല. പിന്നീട് സുരേഷ് എഴുന്നേറ്റു. ഈ സമയം അതിഥി ബെഞ്ചിലിരിക്കുന്നവരെ […]
വൈറലായി കാവ്യയുടെ ബേബി ഷവര്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍
പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നടി കാവ്യാമാധവനും നടന്‍ ദിലീപും. കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നതാണ്. ഇപ്പോഴിതാ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രവും പുറത്തുവന്നു. ബേബി ഷവര്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു ആഘോഷം. മഞ്ഞ ഗൗണായിരുന്നു കാവ്യയുടെ വേഷം. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നാണ് വിവാഹിതരായത്. വിവാഹശേഷം അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.
കാത്തിരിപ്പിനൊടുവില്‍ ചാക്കോച്ചന്‍റെ ‘മാംഗല്യം തന്തുനാനേന’ തിയ്യേറ്ററുകളില്‍
കുഞ്ചോക്കോ ബോബന്‍റെതായി ഇന്ന് തിയ്യേറ്ററുകളിലെത്തിയചിത്രമാണ് ‘മാംഗല്യം തന്തുനാനേന’. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നിമിഷ സജയനാണ്. ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. പണം കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമാണ് ചിത്രത്തിന്‍റെ പ്രമേയം. ടിവി അവതാരികയായും ഡോക്യൂമെന്‍ററി സംവിധായകയായും ശ്രദ്ധേ നേടിയിട്ടുളള സൗമ്യാ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം ചാക്കോച്ചന്‍റെതായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം കൂടിയാണ് മാംഗല്യം തന്തുനാനേന.
അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ,ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍: നയന്‍താരയെ ക്കുറിച്ച് വിഘ്‌നേഷ്
ഗോസിപ്പുകളിലും വാര്‍ത്തകളിലും നിറഞ്ഞുനിന്ന ജോഡികളായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുന്നതും കെട്ടിപിടിച്ചുള്ള ഫോട്ടോകളും നിരവധി പുറത്തുവിട്ടിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിച്ചു. പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞില്ലെങ്കിലും ഉറപ്പിക്കുന്ന തരത്തില്‍ ഇരുവരും പരസ്പരം പുകഴ്ത്തുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രീതിയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത്തവണ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വിഘ്‌നേഷിന് നായന്‍താരയെക്കുറിച്ച് വാ തോരാതെ പറയാനുമുണ്ട്. താന്‍ ജീവിതത്തില്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് നയന്‍താരയെന്ന് വിഘ്നേഷ് പറയുന്നു. നാനും റൗഡി […]









