എതിരെ കളിക്കുന്നവരെല്ലാം തന്‍റെ ശത്രുക്കളെന്ന് ബിഗ് ബോസില്‍ തുറന്നടിച്ച് ഷിയാസ്

പതിവു പോലെ അപ്രതീക്ഷിത സംഭവങ്ങളുമായി ബിഗ് ബോസ് മലയാളം മുന്നേറുകയാണ്. ഷോയില്‍ എങ്ങനെയെങ്കിലുംവിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെയുളളത്.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 65ലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ഷോ മുന്നോട്ടുപോവുന്നത്. രഞ്ജിനി ഹരിദാസായിരുന്നു ബിഗ് ബോസിന്‍റെ കഴിഞ്ഞ എലിമിനേഷന്‍ വഴി പുറത്തായിരുന്നത്.

ബിഗ് ബോസ് ഹൗസില്‍ ഉഷാറായി ഗെയിം കളിക്കുന്ന മല്‍സരാര്‍ത്ഥിയാണ് ഷിയാസ്. മുന്‍പ് അനാവശ്യ കാര്യങ്ങളിലെല്ലാം ഇടപെട്ട് വിമര്‍ശനം നേരിട്ടെങ്കിലും ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെയാണ് ഷിയാസ് മുന്നോട്ടുപോവുന്നത്. ബിഗ് ബോസിന്‍റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു എതിരെ കളിക്കുന്നവരെല്ലാം തന്‍റെ ശത്രുക്കളാണെന്ന കാര്യം ഷിയാസ് പറഞ്ഞത്.  പതിവില്‍ നിന്നും വ്യത്യസ്ഥമായി വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഷിയാസ് പല കാര്യങ്ങളും പറഞ്ഞത്.

 

prp

Related posts

Leave a Reply

*