പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ഈ.മ.യൗ’ എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി. ആദ്യമായാണ് മലയാളികള്‍ക്ക് ഈ രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്. രജത മയൂരവും 15 ലക്ഷം രൂപയുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. മികച്ച നടന് 10 ലക്ഷം രൂപയും രജതമയൂരവും ലഭിക്കും. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ഈ.മ.യൗവിലൂടെ ലിജോയ്ക്കു ലഭിച്ചിരുന്നു.’വെന്‍ ദ ട്രീസ് ഫോള്‍’ […]
Category: Film News
വിജയ് സേതുപതി മലയാളത്തിലേക്ക്; അരങ്ങേറ്റം ഈ സൂപ്പര്‍ താരത്തിനൊപ്പം
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത മലയാളി പ്രേക്ഷകര്‍ നല്‍കാറുണ്ട്. സേതുപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ 96 കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തിരുന്നു. ഇപ്പോഴിതാ താരം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നടന്‍ ജയറാമിനൊപ്പമാണ് വിജയ് സേതുപതി മലയാളത്തില്‍ എത്തുന്നത്. ഛായാഗ്രാഹകന്‍ സജന്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടാകും ഇരുവരും എത്തുക. അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമയുടെ […]
ഓട്ടര്‍ഷ കണ്ട് കാശുപോയി; തിരികെ നല്‍കാമെന്ന് നടി അനുശ്രീ
കൊച്ചി: സമൂഹമാധ്യമത്തില്‍ തന്‍റെ പുതിയ ചിത്രമായ ഓട്ടര്‍ഷയ്ക്കുവേണ്ടി ലൈവിലെത്തിയ അനുശ്രീക്ക് ലഭിച്ച കമന്‍റും അതിന് അവര്‍ കൊടുത്ത മറുപടിയും ശ്രദ്ധേയമാകുന്നു. ലൈവില്‍ നിരവധി കമന്‍റുകള്‍ വന്നെങ്കിലും ആഷിഖ് അലി എന്നയാളിന്‍റെ കമന്‍റാണ് ശ്രദ്ധേയമായത്. കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ മുന്നൂറ് രൂപ സ്വാഹ എന്നായിരുന്നു കമന്‍റ്. ഇതിന് ഉടന്‍ തന്നെ അനുശ്രീ മറുപടിയും കൊടുത്തു. എന്തുകൊണ്ടാണ് 300 രൂപ പോയതെന്ന് മനസ്സിലായില്ലെന്നും നഷ്ടം സഹിക്കേണ്ടെന്നും തന്‍റെ ഒഫീഷ്യല്‍ പേജിലേക്ക് നമ്പറും അക്കൗണ്ട് ഡീറ്റെയ്ല്‍സും തരുകയാണെങ്കില്‍ […]
ഡബ്ല്യൂ.സി.സിയുടെ ഹര്‍ജി; രണ്ടാഴ്‌ച്ചയ്‌ക്കകം അമ്മ മറുപടി നല്‍കണമെന്ന് ഹെെക്കോടതി
കൊച്ചി: മലയാള സിനിമാ താര സംഘടനയായ അമ്മയ്‌ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാന്‍ ‘അമ്മ’യോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ഡബ്ല്യു.സി.സി അംഗങ്ങളായ റിമാ കല്ലിങ്കലിന്‍റെയും പത്മപ്രിയയുടെയും ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. അമ്മയില്‍ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്നാണ് ഡബ്ല്യു.സി.സി വാദിച്ചത്. മൂന്നംഗങ്ങളും സിനിമാ മേഖലയില്‍ തന്നെയുള്ളവരാണ്. പുറത്തുനിന്നുള്ള അംഗം […]
നടിയ്ക്ക് നേരെയുണ്ടായ അക്രമം സിനിമയാകുന്നു; നിര്‍മ്മാതാവ് ആളൂര്‍..
മലയാള സിനിമാലോകത്തെ ഏറെ പിടിച്ചുലച്ച ഒരു സംഭവമായിരുന്നു യുവ നടിയ്ക്ക് നേരേയുണ്ടായ ആക്രമണം. ഇതിനെ തുടര്‍ന്ന് ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിനു സമാനമായ കാര്യങ്ങള്‍ക്കായിരുന്നു നമ്മള്‍ കാഴ്ചക്കാരായത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും പ്രതിയ്ക്ക് വേണ്ടിയുളള തിരച്ചിലും ഇയാളുടെ വെളിപ്പെടുത്തലുമെല്ലാം സിനിമാക്കഥകളെ വെല്ലുന്ന തരത്തിലുളളതായിരുന്നു. ഇപ്പോഴിതാ നടിയെ അക്രമിച്ച് കേസ് സിനിമയാകുകയാണ്. ചിത്രം സലിം ഇന്ത്യയാണ് സംവിധാനം ചെയ്യുന്നത്. ‘അവാസ്ഥവം’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബര്‍ 1 ന് ആരംഭിക്കും. അവാസ്ഥവത്തില്‍ ദീലീപ് അതിഥി വേഷത്തിലെത്തുന്നുണ്ട്. നിലവില്‍ […]
‘ഒടിയ’ന്‍റെ ഫാന്‍ മെയ്ഡ് മോഷന്‍ പോസ്റ്റര്‍
റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഒടിയന്‍. ഇപ്പോള്‍ ചിത്രത്തിന്‍റെ ഫാന്‍ മെയ്ഡ് മോഷന്‍ പോസ്റ്ററാണ് തരംഗമാകുന്നത്. പീറ്റര്‍ ഹെയ്ന്‍ ആണ് തന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. മോഹന്‍ലാല്‍ നായകനായെത്തുന്ന വി എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. വാനോളം പ്രതീക്ഷയുമായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ […]
ഡബ്യുസിസി നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടും ; രാജിവെച്ച നടിമാര്‍ തിരിച്ചെത്തിയാല്‍ സ്വീകരിക്കുമെന്ന് മോഹന്‍ലാല്‍
കൊച്ചി: ഡബ്യുസിസി നല്‍കിയ ഹര്‍ജിയെ നിയമപരമായി നേരിടുമെന്ന് താരസംഘടനയായ അമ്മ. ഹര്‍ജിക്ക് അഭിഭാഷകന്‍ മറുപടി നല്‍കുമെന്ന് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ പറഞ്ഞു. വനിതാ താരങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. രാജിവെച്ച നടിമാര്‍ തിരിച്ചെത്തിയാല്‍ സംഘടനയില്‍ തിരിച്ചെടുക്കും. ഇക്കാര്യം മുമ്പും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്തിട്ടില്ല. കൊച്ചിയില്‍ അമ്മയ്ക്ക് ആസ്ഥാന മന്ദിരം വാങ്ങുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബര്‍ ഏഴിന് താരസംഘടനയായ ‘അമ്മ’ അബുദാബിയില്‍ വച്ച് നടത്താനിരിക്കുന്ന […]
മമ്മൂട്ടിയുടെ ‘ഉണ്ട’യുടെ ചിത്രീകരണം തടഞ്ഞ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി വനത്തില്‍ മണ്ണിറക്കിയത് തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിക്ക് സ്ഥലം മാറ്റം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയുടെ ചിത്രീകരണത്തിടെയാണ് സംഭവം. നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ ഫോറസ്റ്റ് ഓഫീസര്‍ തന്നെയാണ് അനുമതി നല്‍കിയത്. കാസര്‍കോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തിലാണ് സംഭവം. ചിത്രീകരണാവശ്യത്തിനായി അറുപത് ലോഡ് മണ്ണിറക്കി. മണ്ണ് ഇറക്കാനും ഡിഎഫ്ഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് നിയമലംഘനമാണെന്ന് കണ്ടെത്തി ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെ വനംവകുപ്പ് […]
‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഷൂട്ടിംഗ് ലൊക്കേഷനില്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങള്‍ നടിമാര്‍ വനിതാ താരങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തുറന്ന് പറഞ്ഞിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സംബന്ധിച്ച് ധാരണയിലെത്തും. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന മറ്റു വിഷയങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. അമ്മയുടെ ഭരണഘടനാ ഭേദഗതി, പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനായി അടുത്ത മാസം നടക്കുന്ന സ്റ്റേജ് ഷോ എന്നിവ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കു […]
മി ടൂ പരാമർശം; മോഹൻലാലിനെതിരെ പദ്‌മപ്രിയയും
മി ടൂ പരാമർശത്തിൽ മോഹൻലാലിനെതിരെ ആഞ്ഞടിച്ച് രേവതിക്ക് പിന്നാലെ പത്മപ്രിയയും. നടൻ മോഹൻലാലിന്‍റെ പേരെടുത്തു പറയാതെയായിരുന്നു രേവതി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമർശനം. മീ ടൂ ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും. അഞ്ജലി മേനോന്‍ പറഞ്ഞ പോലെ, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ട് തുറന്നുപറയേണ്ടി വരുന്നുവെന്ന് അറിയില്ല. ഈ പറച്ചില്‍ എന്ത് മാറ്റംവരുത്തുമെന്നും അറിയില്ലെന്നുമായിരുന്നു രേവതി ട്വിറ്ററില്‍ കുറിച്ചത്. ഇതിനു പിന്നാലെയാണ് നടി […]










