ആരാധകര്‍ക്ക് വേണ്ടി വീണ്ടും ഒടിയനിലെ ഗാനം ആലപിച്ച് ശ്രേയ ഘോഷാല്‍- VIDEO

ഒടിയനിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനം തന്ന ആവേശം കെട്ടടങ്ങും മുന്‍പേ ആരാധകര്‍ക്കായി വീണ്ടും ഗാനമാലപിച്ചിരിക്കുകയാണ് ശ്രേയ ഘോഷാല്‍. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. റഫീഖ് അഹമ്മദിതാണ് ഗാനത്തിലെ വരികള്‍. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ആലാപനം. ഗാനത്തെ ഏറ്റെടുത്ത പ്രക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രേയ ഘോഷാല്‍. ഒടിയനിലെ ഗാനം വീണ്ടും ആലപിച്ചുകൊണ്ടാണ് ശ്രേയ ഘോഷാല്‍ നന്ദി പറഞ്ഞത്. മോഹന്‍ലാലിനൊപ്പം ഒടിയന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും […]

മീടൂ ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിന് നടി രേവതിയുടെ മറുപടി

മോഹൻലാലിനെ ട്രോളി നടി രേവതി രംഗത്ത്. കഴിഞ്ഞ ദിവസം മി ടൂ വിനെതിരെ നടൻ മോഹൻലാൽ നടത്തിയ പരാമർശത്തിനെതിരെയാണ് നടി രേവതി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ താരത്തിന്‍റെ പേരെടുത്തു പറയാതെയായിരുന്നു രേവതി ആഞ്ഞടിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം. പേര് വെളിപ്പെടുത്താതെ പ്രമുഖ നടന്‍ എന്ന് ഉന്നയിച്ചു കൊണ്ടായിരുന്നു നടിയുടെ മറുപടി. മീടൂ മൂവ്മെന്‍റ് ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കേണ്ടതെന്നായിരുന്നു രേവതിയുടെ ചോദ്യം. നടി പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആര്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമായിരുന്നു. കൂടാതെ അഞ്ജലി മേനോന്റെ […]

മീടൂ; അലോക് നാഥിനെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്തു

മുംബൈ: മീടൂ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ അലോക് നാഥിനെതിരെ മുംബൈ പൊലീസ് ബലാത്സംഗക്കേസ് ഫയല്‍ ചെയ്തു. 19 വര്‍ഷം മുന്‍പ് അലോക് നാഥ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് മുന്‍ സഹപ്രവര്‍ത്തക മീടൂ വെളിപ്പെടുത്തല്‍ നടത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 17 നാണ് മുംബൈ പൊലീസ് യുവതിയുടെ പരാതി സ്വീകരിക്കുന്നത്. പരാതി പരിശോധിച്ച മുംബൈ പൊലീസ് ബുധനാഴ്ച്ച രാവിലെ അലോക് നാഥിനെതിരേ ഐപിസി 376 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒരു ടിവി ഷോയ്ക്കു വേണ്ടി […]

ദിലീപിന്‍റെ ബിനാമിയാണോ എന്ന് ധര്‍മ്മജനോട് ആരാധകര്‍; ചുട്ട മറുപടിയുമായി താരം

തിരുവനന്തപുരം: നിത്യഹരിത നായകനിലൂടെ  ധര്‍മ്മജന്‍ നിര്‍മ്മാതാവിന്‍റെ റോളിലും എത്തിയിരിക്കുകയാണ്. എന്നാല്‍ പ്രോത്സാഹനത്തേക്കാളുപരി വിമര്‍ശനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് പറയുകയാണ് ധര്‍മ്മജന്‍. അത്തരം വിമര്‍ശനങ്ങള്‍ക്ക് നല്ല മറുപടിയും ഉണ്ട് താരത്തിന്‍റെ അടുത്ത്. ‘നിര്‍മ്മാതാവാന്‍ മാത്രം പണം എവിടെ നിന്നാണ് നിങ്ങള്‍ക്ക്, ദിലീപിന്‍റെ ബിനാമിയായാണോ പ്രവര്‍ത്തിക്കുന്നതെന്നൊക്കെ ചോദിച്ചു. ദിലീപേട്ടന് ഇതെ കുറിച്ച് അറിയാന്‍ പോലും വഴിയില്ല. പിന്നെ നിര്‍മ്മാതാവായത് വലിയ കാശായതു കൊണ്ടൊന്നുമല്ല. രണ്ട് നല്ല സുഹൃത്തുക്കള്‍ കാശുമുടക്കാന്‍ തയ്യാറായി വന്നു. ഒപ്പം ഞാനും മുടക്കി അത്ര മാത്രം. ഞാന്‍ […]

പൊട്ടിച്ചിരിയുണര്‍ത്തി ‘ഓട്ടര്‍ഷ’യുടെ പുതിയ ടീസര്‍- VIDEO

അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടര്‍ഷ’. ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം നവംബര്‍ 23 മുതല്‍ തിയേറ്ററുകളില്‍ ഓടിത്തുടങ്ങും. അനുശ്രീ ഒഴികെ ചിത്രത്തിലെ ബാക്കി ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്. ചിത്രത്തിലെ നായകനും നായികയും അനുശ്രീ ആണെന്നും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവത്തിലൂടെയാണ് ചിത്രം മുന്നേറുന്നതെന്നും സംവിധായകന്‍ മുന്‍പ് പറഞ്ഞിരുന്നു. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഏറിയ പങ്കും […]

ദീപിക-രണ്‍വീര്‍ വിവാഹം വിവാദത്തില്‍; മതാചാരം ലംഘിച്ചെന്ന് ആരോപണം

ഇറ്റലി: ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ ആഘോഷമാക്കിയ ദീപിക രണ്‍വീര്‍ വിവാഹം വിവാദത്തിലെത്തിയിരിക്കുകയാണ്. ഈ മാസം 14, 15 തീയ്യതികളിലായിരുന്നു വിവാഹം. ദീപികയുടെയും രണ്‍വീറിന്‍റെയും മതാചാര പ്രകാരം കൊങ്ങിണി സിഖ് ആചാര രീതികളിലായിരുന്നു വിവാഹച്ചടങ്ങുകള്‍. എന്നാല്‍ ഇപ്പോള്‍ നവംബര്‍ 15ന് നടന്ന സിഖ് വിവാഹച്ചടങ്ങുകളുടെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് സെലിബ്രിറ്റി ദമ്പതികള്‍. സിഖ് മതാചാരപ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന വിവാഹച്ചടങ്ങിനെതിരേയാണ് ഇറ്റലിയിലെ സിഖ് സമൂഹം രംഗത്തു വന്നിരിക്കുന്നത്. ഇറ്റലിയില്‍ ഒരുക്കിയ വിവാഹവേദിയില്‍ താത്കാലികമായി […]

ഒടിയനിലെ പുതിയ ഗാനത്തിന് അറഞ്ചം പുറഞ്ചം ട്രോള്‍

കൊച്ചി: വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഡിസംബര്‍ 14നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്. മാണിക്കനും പ്രഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്. കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിലൂടെ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഒടിയനിലെ പാട്ട് വരുന്നുണ്ടെന്ന് നേരത്തെ തന്നെ കേട്ടിരുന്നുവെങ്കിലും ഇത്രയും മനോഹരമായിരിക്കും അതെന്ന് കരുതിയിരുന്നില്ലെന്നും പറയുന്നു. പഴയ പാട്ടുകളുടെ അതേ ഫീലും മനോഹാരിതയും തുളുമ്പുന്ന ഗാനം ഇത്രയ്ക്ക് കിടിലമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആരാധകര്‍ […]

ജയന്‍ മരിച്ചിട്ട് 38 വര്‍ഷം; അനശ്വര കലാകാരന്‍റെ മരണത്തെ കുറിച്ച് ദൃക്സാക്ഷിപറയുന്നത്

നവംബര്‍ പതിനാറിനായിരുന്നു ആ അപകടം. വേഷവിധാനം കൊണ്ടും തന്‍റെതായ ശൈലി കൊണ്ടും മലയാള സിനിമയെ അത്ഭുതപ്പെടുത്തിയ നടൻ ജയൻ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ  ഹെലികോപ്ടര്‍ അപകടത്തിൽ മരണപ്പെട്ടു. ഇന്ന് ജയന്‍ മരിച്ചിട്ട് 38 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നും സംശയത്തോടെ കാണുന്ന ജയന്‍റെ മരണത്തെ കുറിച്ച് അവസാന നിമിഷം കൂടെയുണ്ടായിരുന്ന സോമന്‍ അമ്പാട്ട് നേരത്തെ പറഞ്ഞ അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്. നാവിക സേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറായിരുന്നു ജയന്‍. 41-ാം വയസില്‍ പ്രശ്‌സതിയുടെ കൊടുമുടിയില്‍ ഇരിക്കുമ്പോഴായിരുന്നു ഹെലിക്കോപ്റ്റര്‍ […]

മാസ്സ് എന്‍റര്‍ടെയിനര്‍ ഉറപ്പിച്ച് വിജയ്-ആറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും

സര്‍ക്കാരിന്‍റെ വന്‍ വിജയം ആഘോഷിക്കുന്നതിനിടെ വിജയ്‌യുടെ പുതിയ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ കുടുംബത്തോടൊപ്പം സമയം ചെലവിടുകയാണ് താരം. ഇതിനിടെയാണ് ഇളയ ദളപതിയുടെ പുതിയ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്. സംവിധായകന്‍ ആറ്റ്‌ലിക്കൊപ്പമാണ് വിജയ്‌യുടെ അടുത്ത വരവ്. ദളപതി 63 എന്ന പേരാണ് ചിത്രത്തിന് പ്രാരംഭത്തില്‍ നല്‍കിയിരിക്കുന്നത്. കലാപതി എസ് അഘോരം നിര്‍മ്മിക്കുന്ന ചിത്രം എജിഎസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിലാണ് ഒരുങ്ങുക. ഔദ്യോഗികമായി പൂജ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പ്രഖ്യാപനം. ‘ദളപതി 63 ഒരു പക്കാ മാസ്സ് ഫാമിലി […]

തരംഗമായി ‘സര്‍ക്കാര്‍’ മേക്കിങ് വീഡിയോ- VIDEO

ദളപതി വിജയുടെ സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ വിവാദങ്ങളില്‍പ്പെട്ടെങ്കിലും ബോക്‌സ് ഓഫീസ് കളക്ഷനെയൊന്നും ബാധിക്കാതെയാണ് ചിത്രത്തിന്‍റെ കുതിപ്പ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് 200 കോടി ക്ലബില്‍ വിജയ് ചിത്രം എത്തിയിരുന്നു.     ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിക്കുന്നത്. തുപ്പാക്കി,കത്തി എന്നീ സിനിമകള്‍ക്കു ശേഷം വിജയ്എആര്‍ മുരുകദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു സര്‍ക്കാര്‍. സിനിമ മുന്നേറുന്നതിനിടെ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ സണ്‍ പിക്‌ചേര്‍സ് പുറത്തുവിട്ടിരുന്നു. പ്രേക്ഷകരുടെ കൈയ്യടി […]