മീടൂ ഫാഷനാണെന്ന് പറഞ്ഞ മോഹന്‍ലാലിന് നടി രേവതിയുടെ മറുപടി

മോഹൻലാലിനെ ട്രോളി നടി രേവതി രംഗത്ത്. കഴിഞ്ഞ ദിവസം മി ടൂ വിനെതിരെ നടൻ മോഹൻലാൽ നടത്തിയ പരാമർശത്തിനെതിരെയാണ് നടി രേവതി രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ താരത്തിന്‍റെ പേരെടുത്തു പറയാതെയായിരുന്നു രേവതി ആഞ്ഞടിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം. പേര് വെളിപ്പെടുത്താതെ പ്രമുഖ നടന്‍ എന്ന് ഉന്നയിച്ചു കൊണ്ടായിരുന്നു നടിയുടെ മറുപടി. മീടൂ മൂവ്മെന്‍റ് ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കേണ്ടതെന്നായിരുന്നു രേവതിയുടെ ചോദ്യം.

നടി പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആര്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമായിരുന്നു. കൂടാതെ അഞ്ജലി മേനോന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് രേവതി മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചത്. മീടൂ മൂവ്മെന്‍റ ഒരു ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്.

അഞ്ജലി പറഞ്ഞത് പോലെ ചൊവ്വയില്‍ നിന്ന് ഇപ്പോള്‍ വന്നവരോട് ലൈംഗിക അധിഷേപം എന്താണെന്നും, എന്ത് കൊണ്ടാണ് അത് തുറന്നു പറയേണ്ടി വരുന്നതെന്നും,ആ തുറന്ന് പറച്ചില്‍ സമൂഹത്തില്‍ എന്ത് മാറ്റമാണ് കൊണ്ട് വരുന്നതെന്നും അറിയില്ലെന്നും രേവതി ട്വീറ്റ് ചെയ്തു. നടിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

മീടൂ ക്യാപെയ്നുകള്‍ സമൂഹത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഹോളിവുഡില്‍ ആരംഭിച്ചതാണെങ്കിലും ഇതിന്‍റെ പ്രതിഫലനം ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഉണ്ടായിരുന്നു. മലയാളത്തിലും മീടൂ ക്യാംപെയ്നുകള്‍ ഉയര്‍ന്നു വന്നിരുന്നു. നടന്‍ മുകേഷിനെതിരെയാണ് ആദ്യ ആരോപണം. ടെലിവിഷന്‍ സങ്കേതിക പ്രവര്‍ത്തകയായിരുന്നു മുകേഷിനെതിരെ രംഗത്തെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായിരുന്നു ഇവര്‍ വെളിപ്പെടുത്തിയത്. കൂടാതെ നടന്‍ അലന്‍സിയാറിനെതിരേയും യുവ നടിയും രംഗത്തെത്തിയിരുന്നു.

 

prp

Related posts

Leave a Reply

*