തമിഴകത്തിന്‍റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ മകള്‍ സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു. യുവനടനും ബിസിനസുകാരനുമായ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2010ലായിരുന്നു സൗന്ദര്യയുടെ ആദ്യവിവാഹം.അശ്വിനെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്. ഗ്രാഫിക് ഡിസൈനറായ സൗന്ദര്യ ബാബ, ചണ്ടക്കോഴി, ശിവാജി തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. രജനീകാന്ത് നായകനായ ‘കൊച്ചടിയാന്‍’ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ സൗന്ദര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ […]
Category: Film News
സര്‍ക്കാര്‍ വീണ്ടും വിവാദത്തിലേക്ക്; വിജയ്‌ക്കെതിരെ കേസ്
ചെന്നൈ: പ്രഖ്യാപനം മുതല്‍ സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇളയ ദളപതിയുടെ സര്‍ക്കാര്‍. ചിത്രം തിയേറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. റിലീസിനെത്തിയതിനു പിന്നാലെ ചിത്രത്തിനെ തേടി വിവാദങ്ങളുടേയും വിമര്‍ശനങ്ങളുടേയും ഘോഷയാത്രയായിരുന്നു. ഈ അടുത്ത കാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇത്രയധികം വിവാദങ്ങള്‍ക്ക് ഇരയായ ചിത്രം ഒരു പക്ഷെ വിജയ് യുടെ സര്‍ക്കാരായിരിക്കും. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ടീസറും ട്രെയിലറും റെക്കോഡുകള്‍ മറി കടന്ന് മുന്നേറിയപ്പോള്‍ തന്നെ ചിത്രം സൂപ്പര്‍ […]
മീ ടൂ കാമ്പയിനില്‍ വേറിട്ട പ്രതികരണവുമായി നടി മാളവിക മോഹനന്‍
മുംബൈ: ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ മീ ടൂ കാമ്പയിനില്‍ വേറിട്ട പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടി മാളവിക മോഹനന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴത്തെ മീ ടൂ കാമ്പയിനിന് മുന്‍പ് തന്നെ താന്‍ കോളേജില്‍ ചപ്പല്‍ മാരൂംഗി കാമ്പയിന്‍ തുടങ്ങിയെന്ന് മാളവിക പറയുന്നു. ‘ഞാന്‍ പഠിച്ചത് മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു. അവിടെ അന്ന് വരെ കോളേജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്‍റടികളും അതിക്രമങ്ങളും വായനോട്ടവും നേരിടേണ്ടി […]
വ്യത്യസ്ത മേക്കോവറുമായി മമ്മൂക്ക; ‘യാത്ര’ കേരളത്തിലും മിന്നിക്കും
വ്യത്യസ്ത പ്രമേയം പറയുന്നതും മാസ് എന്‍റര്‍ടെയ്‌നറുകളുമായ നിരവധി സിനിമകള്‍ മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ‘യാത്ര’. ചിത്രീകരണം പൂര്‍ത്തിയായ യാത്ര നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച വരവേല്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഡിസംബര്‍ 21നാണ് മമ്മൂക്കയുടെ യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ കേരളാ വിതരണാവകാശം വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് […]
താരനിശയെ ചൊല്ലി തര്‍ക്കം; ഒത്തു തീര്‍പ്പില്‍ കൈകോര്‍ത്ത് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും
കൊച്ചി: താരനിശയെ ചൊല്ലി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും തമ്മില്‍ നടന്ന തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക് എത്തി. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശ ഡിസംബര്‍ ഏഴിന് തന്നെ നടത്താന്‍ തീരുമാനമായി. അബുദാബിയില്‍ വെച്ചാണ് താരനിശ നടക്കുക. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയാണ് ഡിസംബര്‍ ഏഴിന് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനു വേണ്ടി ഒരാഴ്ച ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് […]
വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടം താഴെ വീഴുക തന്നെ ചെയ്യും; ‘സര്‍ക്കാരി’ന് കമല്‍ഹാസന്‍റെ പിന്തുണ
വിജയ് യുടെ ദീപാവലി ചിത്രം സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് കമല്‍ഹാസന്‍റെ മറുപടി. ‘റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ല. ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും. അന്തിമവിജയം നീതിമാന്മാരുടേതായിരിക്കും.’ കമല്‍ ട്വിറ്ററില്‍ കുറിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ ‘സര്‍ക്കാരി’നെതിരേ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ […]
‘സര്‍ക്കാര്‍’ തമിഴ്‌നാട് സര്‍ക്കാരിന് തലവേദനയാകുന്നു: കടമ്പൂര്‍ രാജു
മെര്‍സലിന് പിന്നാലെ വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദത്തിന് തിരികൊളുത്തുന്നു. സിനിമയിലെ രാഷ്‌ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നിക്കണമെന്ന് തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു ആവശ്യപ്പെട്ടു. രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്‌താല്‍ നല്ലതായിരിക്കും. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിലെ രാഷ്‌ട്രീയ പരാമര്‍ശങ്ങളും ഭാഗങ്ങളും നീക്കം ചെയ്യാത്ത സാഹചര്യം വളര്‍ന്നു വരുന്ന നടനായ […]
നിലപാടിലുറച്ച് എംടി; കേസ് 13ലേക്ക് മാറ്റി
കോഴിക്കോട്: തിരക്കഥ തിരിച്ചു നല്‍കണം എന്ന നിലപാടിലുറച്ച് എംടി. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയുമായി ബന്ധപ്പെട്ട കേസില്‍ നിലപാടിലുറച്ച് എംടി. മധ്യസ്ഥ ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്നും എംടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഈ മാസം 13 ലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ചയുടെ സാഹചര്യം […]
വിജയുടെ സര്‍ക്കാരിനും രക്ഷയില്ല! ചിത്രം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നു
കാത്തിരിപ്പിന് വിരാമമിട്ട് വിജയുടെ സര്‍ക്കാര്‍ ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. എആര്‍ മുരുകദോസ്-വിജയ് കൂട്ടുകെട്ടിലെ പുതിയ ചിത്രവും മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമ വിജയകരമായി മുന്നറുന്നതിനിടെ ചിത്രം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. റിലീസ് ദിനം സിനിമകളുടെ വ്യാജപതിപ്പ് വരാറുളള ഒരു പ്രമുഖ വെബ്‌സെറ്റിലാണ് ചിത്രം വന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ എച്ച് ഡി പ്രിന്‍റുകള്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ ഇവര്‍ അറിയിച്ചിരുന്നു. ഇത് തടയാനായി നിര്‍മ്മാതാക്കളായ സണ്‍ […]
’96’ ഇന്ന് 6.30ന് സണ്‍ ടിവിയില്‍
ചെന്നൈ: ദീപാവലി ദിനമായ ഇന്ന് 6.30ന് സണ്‍ ടിവിയില്‍ ’96’ സിനിമയുട സംപ്രേക്ഷണം ഉണ്ടാകും. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നത്. വെറും അഞ്ച് ആഴ്ചകളായി പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ചിത്രം സണ്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് നട തൃഷയും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. തൃഷയ്‌ക്കൊപ്പം ആരാധകരും ചേര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം പാടെ തള്ളികൊണ്ടാണ്ട് ഈ പ്രദര്‍ശനം. ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്‍റെ ആദ്യ സംവിധാന സംരംഭമായ ’96’ തെന്നിന്ത്യയൊട്ടാകെയുള്ള […]










