താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ഇവരിലേക്ക് വൈകാതെ ഒരു താരപുത്രി കൂടി വരാന്‍ സാധ്യതയുണ്ട്. ഗിന്നസ് പക്രു എന്ന അജയ് കുമാറിന്‍റെ മകള്‍ ദീപ്ത കീര്‍ത്തിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അച്ഛനെക്കാള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ദീപ്തയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകള്‍ക്ക് ആശംസകളുമായി പക്രു തന്നെ എത്തിയിരുന്നു. ഇന്ന് എന്‍റെ മോളുടെ ജന്മദിനമാണെന്ന് പറഞ്ഞാണ് ദീപ്ത കീര്‍ത്തിയ്ക്ക് അച്ഛന്‍റെ വക ആശംസ എത്തിയത്. പക്രു നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഇളയരാജ. ഇളയരാജയുടെ ലൊക്കേഷനില്‍ […]
Category: Film News
ജയസൂര്യയുടെ ‘പ്രേതം 2’ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും
രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം പ്രേതം 2 ന്‍റെ ട്രെയിലര്‍ ഇന്ന് 7 മണിക്ക് പുറത്തിറങ്ങും. വീണ്ടും മെന്‍റലിസ്റ്റിന്‍റെ വേഷത്തില്‍ തന്നെയാണ് പ്രേതം 2ല്‍ ജയസൂര്യ എത്തുന്നത്. സാനിയ ഇയ്യപ്പനും ദുര്‍ഗ കൃഷ്ണയുമാണ് നായികമാരായെത്തുന്നത്. പ്രേതം 2വിനു പുറമെ മോഹന്‍ലാലിന്‍റെ ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്. മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് ദുര്‍ഗയുടെ അടുത്ത ചിത്രം. 2016ലാണ് പ്രേതം റിലീസ് ചെയ്തത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതം. ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍, അജു വര്‍ഗ്ഗീസ്, ശ്രുതി […]
വക്കീല്‍ വേഷത്തില്‍ പരസ്യത്തില്‍ അഭിനയിച്ച അമിതാഭ് ബച്ചന് വക്കീല്‍ നോട്ടീസ്
ന്യൂഡല്‍ഹി: അഭിഭാഷക വേഷത്തില്‍ പരസ്യത്തിലഭിനയിച്ച അമിതാഭ് ബച്ചനെതിരെ ബാര്‍ കൗണ്‍സിലിന്‍റെ നോട്ടീസ്. ഡല്‍ഹി ബാര്‍ കൗണ്‍സിലാണ് ബച്ചന് വക്കീല്‍ നോട്ടീസയച്ചത്. ഒരു മസാലക്കമ്പനിയുടേതാണ് പരസ്യം. കമ്പനിയ്‌ക്കെതിരെയും പരസ്യം പ്രക്ഷേപണം ചെയ്ത യൂട്യൂബിനെതിരെയും മാധ്യമസ്ഥാപനത്തിനെതിരെയും കൗണ്‍സില്‍ നോട്ടീസയച്ചിട്ടുണ്ട്. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍. മുന്‍കൂര്‍ അനുമതിയില്ലാതെ അഭിഭാഷകരുടെ വേഷം പരസ്യത്തിനായി ഉപയോഗിച്ചതാണ് കാരണം. ബച്ചന്‍ അഭിനയിച്ച പരസ്യം ഉടന്‍ നിര്‍ത്തലാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷക വേഷം ഭാവിയില്‍ മറ്റുപരസ്യങ്ങളിലും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം രാജ്യത്തെ എല്ലാ ബാര്‍കൗണ്‍സിലുകള്‍ക്കും […]
പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്ത മധുരവുമായി ചാക്കോച്ചന്‍
നാളെ പിറന്നാള്‍ ആഘോഷിക്കുന്ന നമ്മടെ ചാക്കോച്ചന്‍ മധുര വാര്‍ത്ത നല്‍കുന്നു. ഇത്തവണ പൊന്നോമനകള്‍ക്കാണ് ചക്കോച്ചന്‍റെ മധുര സമ്മാനം. പിറന്നാളിന്‍റെ ഭാഗമായി ചാക്കോച്ചന്‍ നാളെ ജനിക്കുന്ന പൊന്നോമനകള്‍ക്ക് സ്വര്‍ണ്ണ സമ്മാനം നല്‍കും. ചാക്കോച്ചന്‍ ലൗവ്വേഴ്‌സും ചാക്കോച്ചന്‍ ഫ്രണ്ട്സ് യുഎഇയുമാണ് ഈ നന്മയ്ക്കുപിന്നില്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചാക്കോച്ചന്‍റെ സ്നേഹിതര്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ‘ചാക്കോച്ചന്‍ ലോവേഴ്സ്’ ആണ് ചാക്കോച്ചന്‍റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് കേരളത്തില്‍ അങ്ങോളം ഇങ്ങോളം പല സേവന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. […]
ക്ലീന്‍ യു സർട്ടിഫിക്കറ്റുമായി ‘തനഹ’ നാളെ തീയേറ്ററുകളിലേക്ക്
ശ്രീജിത്ത് രവി, അഭിലാഷ് നന്ദകുമാര്‍, ടിറ്റോ വിത്സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘തനഹ’ ക്ലീൻ യു സർട്ടിഫിക്കറ്റുമായി നാളെ തീയേറ്ററുകളില്‍ എത്തുകയാണ്. ഐവാനിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അംബിക നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശരണ്യ ആനന്ദ്, ശ്രുതിബാല എന്നിവരാണ് നായികമാരായെത്തുന്നത്. ശ്രീജിത്ത് രവി, ഇര്‍ഷാദ്, ഹരീഷ് കണാരന്‍, സന്തോഷ് കീഴാറ്റൂര്‍, സാജന്‍ പള്ളുരുത്തി, സുരേഷ്‌കൃഷ്ണ, നന്ദലാല്‍, പാഷാണം ഷാജി, ശിവജി ഗുരുവായൂര്‍, എസ്.പി. ശ്രീകുമാര്‍, സാജന്‍ കൊടിയന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, […]
വിശ്രമവേളയില്‍ ശാന്ത പാടി; സിനിമയില്‍ അവസരം ഒരുക്കി നാദിര്‍ഷ- VIDEO
സാധാരണക്കാരില്‍ നിന്നും കലാകാരന്മാരെ കണ്ടെത്തുന്ന കാലമാണിന്ന്. സോഷ്യല്‍ മീഡിയകളുടെ വളര്‍ച്ച ഒരുതരത്തില്‍ പലര്‍ക്കും ഉപകാരപ്രദമാണ്. പലരും കാണാതെ പോകുന്ന കലകളും കലാകാരന്മാരും അറിയപ്പെടുന്നതിങ്ങനെ. ഇവിടെ ശാന്തയാണ് താരം. കൂലിപ്പണിക്കാരി ശാന്ത വിശ്രമ വേളയില്‍ ഗാനം ആലപിച്ചു. ഫേസ്ബുക്കിലിട്ടതോടെ വൈറലുമായി. ശ്രേയ ഘോഷാല്‍ പാടിയ ഹൗ ഓള്‍ഡ് ആര്‍ യുവിലെ വിജനതയില്‍ എന്ന ഗാനമാണ് ശാന്ത പാടിയത്. ഈ പാട്ടുകേട്ട് സിനിമസംഗീത സംവിധായകനായ നാദിര്‍ഷ ശാന്തയെ വിളിച്ചു. സിനിമയില്‍ പാടാന്‍ അവസരം നല്‍കിയിരിക്കുകയാണ്. ഞാന്‍ സംഗീതം ചെയ്യുന്നതോ സംവിധാനം […]
ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരനെന്ന് വിളിച്ച കാളിദാസിന് മറുപടിയുമായി നീരജ്
നീരജ് മാധവിന്‍റെ ചിത്രത്തിന് കാളിദാസ് നല്‍കിയ കമന്‍റ് ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. വിവാഹ ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടന്‍ നീരജ് മാധവ്. പുതിയ സിനിമയുടെ ഒരുക്കങ്ങള്‍ക്കിടയിലുള്ള ഒരു ചിത്രം നീരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് രസകരമായ ഒരു കമന്‍റുമായി കാളിദാസ് ജയറാം എത്തി. ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്ന് കാളിദാസ് കമന്‍റ് ചെയ്തപ്പോള്‍ നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ, ഞാന്‍ ഇട്ടോളാം എന്ന് നീരജ് മാധവ് മറുപടിയും നല്‍കി. പിക്‌സീറോ പ്രൊഡക്ഷന്‍സിന്‍റെ […]
നടികര്‍ സംഘത്തിലെ മിസ്റ്റര്‍ പെര്‍ഫക്ടിനെതിരെ ആഞ്ഞടിച്ച് ശ്രീ റെഡ്ഡി
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്. പലരും തുറന്നുപറയാന്‍ മടിക്കുന്ന കാര്യത്തെക്കുറിച്ച് താരം വാചാലയായതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമായി പലരും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം പല കാര്യങ്ങളും തുറന്നുപറഞ്ഞത്. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു പല കാര്യങ്ങളും വൈറലായി മാറിയത്. താരങ്ങളില്‍ നിന്നും സിനിമാപ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ആരോപണവുമായി ശ്രീ റെഡ്ഡി എത്തിയിരിക്കുകയാണ്. തമിഴ് താരത്തിനെതിരെയാണ് ശ്രീ റെഡ്ഡി ഇത്തവണ ആരോപണം ഉന്നയിച്ചിട്ടുള്ളത്. […]
റിലീസിനു മുമ്പേ വിവാദത്തില്‍ കുരുങ്ങി ‘സര്‍ക്കാര്‍’
ഇളയദളപതി വിജയ് ചിത്രം സര്‍ക്കാര്‍ റിലീസിനു മുമ്പേ വിവാദത്തില്‍. സിനിമയ്ക്കെതിരെ കഥാമോഷണ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് വരുണ്‍ രാജേന്ദ്രന്‍. സെങ്കോല്‍ എന്ന തന്‍റെ സിനിമയുമായി ‘സര്‍ക്കാരി’ന് സാമ്യമുണ്ടെന്നാണ് ആരോപണം. പരാതി അന്വേഷിച്ച സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന്‍ ഇരു തിരക്കഥയ‌്ക്കും സാമ്യമുണ്ടെന്ന് കണ്ടെത്തി. സിനിമയുടെ സഹ തിരക്കഥാകൃത്തായി വരുണ്‍ രാജേന്ദ്രനെ അംഗീകരിക്കണമെന്ന അസോസിയേഷന്‍ പ്രസിഡന്‍റും സംവിധായകനുമായ ഭാഗ്യരാജിന്‍റെ നിര്‍ദേശം മുരുകദോസ് തള്ളി. കേസ് 30ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ‘സര്‍ക്കാരി’ന്‍റെ തിരക്കഥ വായിക്കാതെയും സിനിമ കാണാതെയും […]
രാമലീല വിജയിച്ചത് മികച്ച സിനിമയായത് കൊണ്ട്: അല്ലാതെ ആ താരം അഭിനയിച്ചത് കൊണ്ടല്ല- ഖുശ്ബു
ചെന്നൈ: ദിനം പ്രതി മീടു ക്യാംപെയിനില്‍ വെളിപ്പെടുത്തുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കുറ്റാരോപിതര്‍ സിനിമയില്‍ സജീവമാവുന്നു എന്ന് വാദത്തിന് മറുപടി നല്‍കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സിനിമ താരം ഖുശ്ബു. സിനിമ നല്ലതാണെങ്കില്‍ ഓടും, ആരോപണങ്ങളുമായി അതിനെ കൂട്ടി കുഴയ്ക്കരുത്. മീടു ആരോപിതനായ ഹോളിവുഡ് താരം കെവിന്‍ സ്പേസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്നാല്‍ അത് സിനിമ മോശമായതിനാലാണെന്ന് ഖുശ്ബു പ്രതികരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു. എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും […]










