കൊച്ചി: അമ്മ നടത്തുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടു കൊടുക്കാനാകില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. തങ്ങളോട് സഹകരിക്കാതെ അമ്മ എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളോട് യോജിച്ചു പോകാന്‍ കഴിയില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. നിര്‍മാതാക്കളോട് താരങ്ങള്‍ കാണിക്കുന്ന നിസ്സഹകരണം എടുത്തു പറഞ്ഞാണ് സെക്രട്ടറി എം.രഞ്ജിത് അമ്മയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടി ഡിസംബര്‍ ഏഴിനാണ് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. […]
Category: Film News
മീ ടൂ ആരോപണം: ശ്രുതി ഹരിഹരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അര്‍ജുന്‍
ചെന്നൈ: യുവനടി ശ്രുതി ഹരിഹരനെതിരേ നടന്‍ അര്‍ജുന്‍ സര്‍ജ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. മീ ടൂ കാമ്പെയിനിന്‍റെ ഭാഗമായി ശ്രുതി ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് അര്‍ജുന്‍ കോടതിയെ സമീപിച്ചത്. ബെംഗളൂരൂ സിറ്റി സിവിന്‍ കോര്‍ട്ടില്‍ അര്‍ജുന് വേണ്ടി അനന്തരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സിനിമാ സെറ്റില്‍ വച്ച് അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. നിബുണന്‍ എന്ന കന്നട സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍, ആരോപണങ്ങള്‍ അര്‍ജുന്‍ നേരത്തെ […]
പ്രിയങ്ക ചോപ്രയ്ക്ക് കാമുകന്‍ നിക്കിന്‍റെ വക 48 കോടിയുടെ വെഡ്ഡിങ് ഗിഫ്റ്റ്
വിവാഹനിശ്ചയം കഴിഞ്ഞ പ്രിയങ്ക ചോപ്രയുടെയും നിക്കിന്‍റെയും വിവാഹം ഡിസംബറില്‍ നടക്കുമെന്നാണ് വിവരം. എന്നാല്‍, വിവാഹതീയതി ഇരുവരും പുറത്തുവിട്ടിട്ടില്ല. അതേസമയം, വിവാഹത്തിനു മുന്‍പുതന്നെ നിക്ക് തന്‍റെ പ്രിയവധുവിന് ഗംഭീര ഗിഫ്റ്റ് നല്‍കി. 48 കോടിയുടെ ആഡംബര വെഡ്ഡിങ് ഗിഫ്റ്റാണ് നല്‍കിയിരിക്കുന്നത്. പ്രിയങ്കയ്ക്ക് താമസിക്കാനായി ലൊസാഞ്ചല്‍സില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ വീടാണ് സമ്മാനമായി നല്‍കിയത്.6.50 മില്യന്‍ ഡോളര്‍ (ഏകദേശം 48 കോടി) വിലയ്ക്കാണ് ബിവേര്‍ലി ഹില്‍സ് ഏരിയയിലെ വീട് പ്രിയങ്കയ്ക്കായി നിക് സ്വന്തമാക്കിയത്. നിക് വാങ്ങിയ വീടിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ […]
‘വരത്തന്‍’ നിയമക്കുരുക്കിലേക്ക്
അമല്‍ നീരദ് ചിത്രമായ വരത്തന്‍ നിയമക്കുരുക്കിലേക്ക്. ഈ സിനിമയിൽ പാപ്പാളി എന്ന കുടുംബത്തിന്‍റെ പേര് മോശമായി ഉപയോഗിച്ചു എന്നാണ് പരാതി. എറണാകുളത്തെ പാപ്പാളി കുടുംബമാണ് ഇതു കാണിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം എന്നു കാണിച്ചാണ് കുടുംബം ഇപ്പോൾ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍വേഷം ചെയ്തവരുടെ കുടുംബപ്പേരായാണ് പാപ്പാളി എന്ന കുടുംബപ്പേര് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സുഹാസ് ഈ ആരോപണം നിഷേധിച്ചു. ഇതേക്കുറിച്ച് കൂടുതലായൊന്നും അറിയില്ലെന്നും […]
ദേശീയ പുരസ്‌കാരം വാരിക്കൂട്ടിയ ആളൊരുക്കം ഐഎഫ്എഫ്‌കെയ്ക്ക് ഇല്ല; അപമാനമെന്ന് സംവിധായകന്‍
തിരുവനന്തപുരം: സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ ഇനി ചെയ്യില്ലെന്ന് ആളൊരുക്കത്തിന്‍റെ സംവിധായകന്‍ വി സി അഭിലാഷ്. സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച നടനുള്ള പുരസ്‌കാരവുമടക്കം നിരവധി അവാര്‍ഡുകള്‍ കരസ്തമാക്കിയ ആളൊരുക്കം ഐ.എഫ്.എഫ്.കെയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സംവിധായകന്‍റെ പ്രതികരണം. രാഷ്ട്രപതിയില്‍ നിന്ന് ദേശീയ പുരസ്‌കാരം വേദിയില്‍ നേരിട്ട അപമാനത്തേക്കാള്‍ വലുതാണ് ഇപ്പോള്‍ നേരിട്ടതെന്നും അഭിലാഷ് പറഞ്ഞു. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ അഭിനന്ദനങ്ങള്‍ കൊണ്ടും മൂടിയതെല്ലാം വ്യാജമായിരുന്ന പ്രകടനങ്ങളായിരുന്നോയെന്നും അഭിലാഷ് ചേദിക്കുന്നു. താരമൂല്യം കുറവുള്ള അഭിനേതാക്കളെ […]
ഐ.എഫ്.എഫ്.കെ: മത്സരവിഭാഗത്തില്‍ സുഡാനി ഫ്രം നൈജീരിയയും ഈ.മ.യൗവും
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 23ആം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ.മ.യൗ’, സക്കറിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുത്തതായി ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ 12 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.കഴിഞ്ഞതവണ ഈ പാക്കേജില്‍ ഏഴ് സിനിമകളായിരുന്നു ഉണ്ടായിരുന്നത്. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നിന് തുടങ്ങും.അക്കാഡമിയുടെ കണ്ണൂര്‍,കോഴിക്കോട്, […]
മീ ടുവിലൂടെ നടി ലക്ഷ്മി പറഞ്ഞ വ്യക്തി ആരാണ്? നടി തന്നെ വെളിപ്പെടുത്തുന്നു
മീ ടൂ ക്യാംപെയ്ന്‍ ശക്തമായി മുന്നേറുമ്പോള്‍ അമ്മയായും സഹനടിയായും തിളങ്ങുന്ന താരം ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. തനിക്കും മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ആ വ്യക്തിയാരാണെന്ന് ലക്ഷ്മി പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ലക്ഷ്മി തന്നെ ആ വ്യക്തിയാരാണെന്ന് വെളിപ്പെടുത്തുകയാണ്. സിനിമ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരെയാണ് ലക്ഷ്മി വെളിപ്പെടുത്തിയിരുന്നത്. നിഖില്‍ മുരുകന്‍ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന് ലക്ഷ്മി പറയുന്നു. നേരത്തെ താന്‍ സംഭവം വെളിപ്പെടുത്തിയിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും ഇപ്പോള്‍ അതിന്‍റെ സമയമായിരിക്കുന്നുവെന്നും നടി പറയുന്നു. പലപ്പോഴും ദുഖം ഉള്ളിലൊതുക്കി […]
ദിലീപിനെ പുറത്താക്കാനുള്ള അമ്മയുടെ നടപടിയെ സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി
കൊച്ചി: ദിലീപിനെ പുറത്താക്കാനുള്ള അമ്മയുടെ നടപടിയെ സ്വാഗതം ചെയ്ത് ഡബ്ല്യൂസിസി. ബൈലോ അനുസരിച്ചുള്ള തീരുമാനം എടുക്കാന്‍ എക്‌സിക്യൂട്ടീവ് കാണിച്ച വിമുഖതയില്‍ നിരാശയുണ്ട്. മീ ടൂവിലെ സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവമാണ് അമ്മയ്‌ക്കെന്നും ഡബ്ല്യൂസിസി ആരോപിച്ചു. ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: കുറ്റാരോപിതന്‍ ആയ ശ്രീ ദിലീപ് ഇപ്പോള്‍ അമ്മയുടെ അംഗം അല്ല എന്ന വാര്‍ത്ത ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയില്‍ (മുന്‍പ് […]
ദിവ്യാ ഗോപിനാഥിന്‍റെ ആരോപണങ്ങളില്‍ സത്യമുണ്ട്; അലന്‍സിയര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ
മീ ടു വിവാദം രാജ്യത്തിനകത്ത് വിവിധ മേഖലകളെ പിടിച്ചു കുലുക്കുകയാണ്. മലയാള സിനിമാരംഗത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കെതി രെയും വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്തെത്തുകയാണ്. നടനും ഇടതുപക്ഷ എം എൽ എ യുമായ മുകേഷിനെതിരെ ചലച്ചിത്ര സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വഭാവനടനുള്ള സംസ്ഥാന അവാർഡ് നേടിയ അalencieലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതിനു വിശദീകരണവുമായാണ് നടൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.നടി ഉന്നയിച്ച ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് ആണ് അലൻസിർ പറയുന്നത്.എന്നാൽ […]
ജഗദീഷിന്‍റെയും ബാബുരാജിന്‍റെയും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത് ; സിദ്ദിഖിനെ പരസ്യമായി വിമര്‍ശിച്ച് താരങ്ങള്‍
കൊച്ചി: ദിലീപിനെ പിന്തുണച്ച സിദ്ധിഖിനെ എതിര്‍ത്ത് കൊണ്ട് ജഗദീഷും ബാബുരാജും രംഗത്ത്. ഇവരുടെ ഓഡിയോ സന്ദേശം ഒരു മാധ്യമം പുറത്തുവിട്ടു. ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ അതിനെതിരേ പരസ്യമായി രംഗത്തുവരുമെന്ന് ബാബുരാജും മോഹന്‍ലാലിന്‍റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും ജഗദീഷും മുന്നറിയിപ്പ് നല്‍കുന്നു. ബാബുരാജിന്‍റെ വാക്കുകള്‍ ഇന്നലെ നടത്തിയ സിദ്ധിക്ക് വാര്‍ത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് നമുക്ക് മനസിലായില്ല . ഇടവേള ബാബു ഒരു മെസേജ് മാത്രമാണ് അയച്ചത് . ഇതാണ് അമ്മയുടെ സ്റ്റാന്‍ഡ് . […]










