കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ സ്ത്രീവിരുദ്ധത: രമ്യാ നമ്പീശന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശമില്ലെന്ന് നടി രമ്യാ നമ്പീശന്‍. മാപ്പ് പറയില്ലെന്നും താരം പറഞ്ഞു. കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ സ്ത്രീവിരുദ്ധതയുണ്ട്. എല്ലാം സഹിച്ചാല്‍ മാത്രമെ ‘അമ്മ’യ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. പക്ഷെ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല. കെപിഎസി ലളിതയുടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ സങ്കടപ്പെടുത്തിയെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു. ‘അമ്മ’ സംഘടന ആരുടെ കൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. […]

‘മീ ടു’ വിവാദത്തില്‍ കുടുങ്ങിയ അലന്‍സിയറെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

മീ ടു വിവാദത്തില്‍ കുടുങ്ങിയ നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവും പരിഹാസവും. ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ജട്ടിയിട്ടിറങ്ങുന്ന ഇവന്മാരുടെ തനി കൊണം ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളു എന്നാണ് ചിലരുടെ പരിഹാസം. വിരലുമാത്രമല്ല ചൂണ്ടുന്നത് അല്ലേ എന്നും ചിലര്‍ പരിഹസിക്കുന്നു. ട്രോളര്‍മാരും അലന്‍സിയര്‍ക്കെതിരെ രംഗത്തെത്തി. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതിയാണ് അലന്‍സിയര്‍ മോശമായി പെരുമാറി എന്നാരോപിച്ച്‌ രംഗത്തെത്തിയത്. പ്രൊടസ്റ്റിംഗ് ഇന്ത്യയെന്ന് സെറ്റിലാണ് ആരോപണം വന്നിരിക്കുന്നത്. ആദ്യ തവണ നടനില്‍ നിന്നും മോശം അനുഭവപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന […]

വിനയന്‍റെ സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് മുകേഷ് തിരിച്ചു കൊടുപ്പിച്ചു: ഷമ്മി തിലകന്‍

കൊച്ചി: വീണ്ടും എഎംഎംഎ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച്‌ നടന്‍ ഷമ്മി തിലകന്‍. തന്റെ അച്ഛന്‍ തിലകനു മാത്രമല്ല, തനിക്കും സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്‍ പറയുന്നു. ഈയടുത്ത് വിരമിക്കല്‍ പ്രായമായെന്നു കരുതിയാവും ‘അമ്മ’ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരില്‍ പെന്‍ഷന്‍ തന്നതെന്നും കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ അതു തിരിച്ചു കൊടുത്തെന്നും ഷമ്മി പറയുന്നു. അതിനു ശേഷം സിനിമാ സെറ്റുകളില്‍ നിന്നും നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. ചില പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നു വളരെ […]

‘അമ്മയില്‍ തന്നെ ഭിന്നത, അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ല’: പാര്‍വതി

കൊച്ചി: സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയാണ് ചര്‍ച്ച തുടങ്ങിയതെന്നും അതിനെ അജണ്ടയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും നടി പാര്‍വതി. ഡബ്ല്യൂസിസിയുടെ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് അമ്മ ശ്രമിക്കുന്നത്. അമ്മയില്‍ തന്നെ ഭിന്നതയാണ്. അമ്മയുടെ നിലപാടില്‍ പ്രതീക്ഷയില്ലെന്നും പാര്‍വതി പറഞ്ഞു. ഡബ്ല്യൂസിസിക്കെതിരെ ആഞ്ഞടിച്ചായിരുന്നു നടന്‍ സിദ്ദിഖും നടി കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം നടത്തിയത്. എഎംഎംഎ പ്രസിഡന്‍റ് മോഹന്‍ലാലിനെ ഇവര്‍ അപമാനിച്ചുവെന്നും അത്തരം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നുമാണ് സിദ്ദിഖ് വ്യക്തമാക്കിയത്. ദിലീപിനെ സംരക്ഷിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇരയ്‌ക്കൊപ്പം തന്നെയാണ് […]

വിവാദമായി റോസിന്‍ ജോളിയുടെ മീ ടൂ; വിമര്‍ശനം കനത്തതോടെ പിന്മാറി

വിവാദമായി നടി റോസിന്‍ ജോളിയുടെ മീ ടു ക്യാമ്പെയ്ന്‍. പണം കടം വാങ്ങിയിട്ട് തിരിച്ചുതരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീ ടു ക്യാമ്പെയ്‌ന് തുടക്കമിടുന്നു എന്ന അടിവരയോടെ നടി റോസിന്‍ സോഷ്യല്‍മീഡിയയില്‍ കുറിപ്പെഴുതിയിരുന്നു. മീ ടു എന്ന ഹാഷ് ടാഗിലായിരുന്നു ഈ പോസ്റ്റ്. തൊഴിലിടങ്ങളിലെ ലൈംഗീക പീഡനങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ തുടങ്ങിവച്ച ശക്തമായ മീ ടൂക്യാമ്പെയ്‌നെ പരിഹസിക്കുകയാണ് റോസിന്‍ ജോളി ചെയ്തതെന്ന വിമര്‍ശനം ഉയര്‍ന്നു. വില കുറഞ്ഞ നടപടിയാണിതെന്നും ധീരമായ ക്യാമ്പെയ്‌നെതിരെ പരിഹാസവുമായി എത്തിയത് തരം […]

അഞ്ജലി കേരളത്തിലല്ലേ താമസം..?സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി ഒരു വാക്ക് മിണ്ടാഞ്ഞത് എന്തേ..?അഞ്ജലി മേനോന് മറുപടിയുമായി ബൈജു കൊട്ടാരക്കര

മി ടൂ ക്യാമ്പയിൻ വിവാദം ബോളിവുഡിൽ അലയടിക്കുകയാണ്.നാന പടേക്കര്‍ക്കെതിരെയുള്ള ആരോപണത്തില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തു. മലയാള സിനിമയിലും മി ടൂ ക്യാമ്പയിനുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാൽ ബോളിവുഡിൽ ലഭിക്കുന്ന സ്വീകാര്യത മലയാളത്തിൽ ലഭിക്കുന്നില്ലെന്ന പ്രതികരണവുമായി സംവിധായിക അഞ്ജലി മേനോൻ രംഗത്തെത്തി. മലയാള സിനിമാ സംഘടനകള്‍ക്കെതിരെയും അഞ്ജലി മേനോന്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലാണ് അഞ്ജലി വിമര്‍ശനവുമായി രംഗത്തെത്തിയത്. 2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അഞ്ജലി മേനോന്‍ പറയുന്നു.എന്നാൽ […]

ഹൃത്വിക് റോഷനോടൊപ്പം ആരും അഭിനയിക്കരുത്; മീ ടൂ ക്യാമ്പെയ്നില്‍ കങ്കണ

മീ ടു ക്യാംപെയ്ന്‍ ബോളിവുഡില്‍ മൂര്‍ച്ചയേര്‍ന്നു. മുന്‍ കാമുകനും നടനുമായ ഹൃത്വിക് റോഷനെതിരെ നടി കങ്കണ റണാവത്ത് രംഗത്ത്. ലൈംഗികമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ പോരെന്ന് കങ്കണ പറയുന്നു. നമ്മുടെ ചലച്ചിത്ര മേഖലയില്‍ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ധാരാളം പേര്‍ ഇപ്പോഴുമുണ്ട്. അവര്‍ സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം. ഇത് ഞാന്‍ ഹൃത്വിക് റോഷനെ കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുതെന്നും […]

ഫുട്‌ബോള്‍ ലോകത്തെ മിശിഹായുടെ ജീവിതം സിനിമയാകുന്നു- VIDEO

അര്‍ജന്‍റീനയുടെ ദേശീയ ടീമിന്‍റെയും ലോകത്തെ തന്നെ വമ്പന്‍ ക്ലബ്ബായ ബാഴ്‌സലോണയുടെയും ക്യാപ്റ്റനായ മെസി ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ്. ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ മിശിഹായുടെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സെരക്ക് ഡ്യൂ സൊലേല്‍ എന്ന കനേഡിയന്‍ വിനോദ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. തന്റെ ജീവിതം സിനിമയാക്കുന്ന കാര്യം മെസി തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അവര്‍ എന്നെ കുറിച്ച് സിനിമ ചെയ്യുന്നത് അവിശ്വസനീയമാണ്. […]

ഒറിജിനലിനെ കടത്തിവെട്ടി ഫ്രീക്ക് പെണ്ണെയുടെ കവര്‍ സോംഗ്- VIDEO

അടുത്തിടെ പുറത്തുവന്ന ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണെയുടെ കവര്‍ സോംഗ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അയ്യപ്പദാസ്, അനു ഓംകാര, സജിത്ത് ശശിധര്‍, ശിവപ്രസാദ് മേനോന്‍ എന്നിവരടങ്ങുന്ന സംഘമാണു ഡാന്‍സ് അവതരിപ്പിക്കുന്നത്. മികച്ച ഡാന്‍സ് നമ്പറുകളാണ് വീഡിയോയിലുള്ളത്. അയ്യപ്പദാസ് വി.പിയാണ് ഡാന്‍സ് അവതരിപ്പിക്കുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് ഒമര്‍ലുലു സംവിധാനം ചെയ്യുന്നു ഒരു അഡാര്‍ ലൗ എന്ന ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണെ പുറത്തിറങ്ങിയപ്പോള്‍ അതും […]

‘പൊന്നമ്മച്ചീ, മരിച്ചവരെ വിട്ടേക്കൂ’- കെപി‌എ‌സി ലളിതയ്ക്കെതിരെ ഷമ്മി തിലകന്‍

നടന്‍ തിലകനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കെപിഎസി ലളിതയെ പരോക്ഷമായി വിമര്‍ശിച്ച്‌ നടനും തിലകന്‍റെ മകനുമായി ഷമ്മി തിലകന്‍. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ തിലകനുമായി താന്‍ വര്‍ഷങ്ങളോളം മിണ്ടാതിരുന്നെന്നും നടി ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു. തന്‍റെ പിറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകന്‍റെ ശീലമായിരുന്നുവെന്നും വര്‍ഷങ്ങളോളം തങ്ങള്‍ പിണങ്ങിയിരിക്കുമായിരുന്നുവെന്നും ലളിത അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിലെ പരാമര്‍ശങ്ങളാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചിരിക്കുന്നത്. സ്വന്തം കണ്ണില്‍ കിടക്കുന്ന കോലെടുത്തിട്ട് […]