വീണ്ടുമൊരു ഹൊറര്‍ ചിത്രവുമായി നയന്‍താര; എത്തുന്നത് ഇരട്ടവേഷത്തില്‍

മായ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിനുശേഷം വീണ്ടുമൊരു ഹൊറര്‍ ചിത്രവുമായി തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തുന്നു. ‘ഐറ’ എന്ന സിനിമയിലാണ് നയന്‍താര നായികയാകുന്നത്. സര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഐറയില്‍ ഇരട്ടവേഷത്തിലാണ് നയന്‍താര അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇതാദ്യമായാണ് നയന്‍താര ഇരട്ടവേഷത്തിലെത്തുന്നത്. ഒരു ഹൊറര്‍ ചിത്രമായിട്ടാണ് ഐറ ഒരുക്കുന്നത്. അതേസമയം അജിത് നായകനാകുന്ന വിശ്വാസത്തിലും നായിക നയന്‍താരയാണ്. ശിവകാര്‍ത്തികേയനെ നായകനാക്കി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയന്‍താരയാണ് നായിക.

ഈവര്‍ഷത്തെ ചലച്ചിത്രമേള ചിലവ് ചുരുക്കി നടത്തും; ഫീസ് 2000 രൂപയാക്കി

തിരുവനന്തപുരം: ഇത്തവണത്തെ രാജ്യന്തര ചലച്ചിത്ര മേള ചെലവ് ചുരുക്കി നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. അതേസമയം,​ ചലച്ചിത്ര മേളയുടെ ഫീസ് 2000 രൂപയായി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള നടക്കുക. കഴിഞ്ഞ വര്‍ഷം മേളയ്‌ക്ക് ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടിക്ക് നടത്താനുള്ള നിര്‍ദ്ദേശം ചലച്ചിത്ര അക്കാദമി നേരത്തെ തയ്യാറാക്കിയിരുന്നു. നിലവിലുള്ള ഡെലിഗേറ്റ് പാസ് ഉയര്‍ത്തുന്നതിലൂടെ രണ്ട് കോടി രൂപ ലഭിക്കാന്‍ അക്കാദമിക്ക് സാധിക്കുമെന്നാണ് […]

തീപ്പൊരി ആക്ഷനും ഡയലോഗും; തരംഗമായി ഒടിയന്‍റെ ട്രെയിലര്‍

മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്‍റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്. Odiyan Official Trailer Odiyan Official Trailer Posted by Mohanlal on Tuesday, October 9, 2018 സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന […]

മലയാളികളുടെ അസ്ഥിയ്ക്ക് പിടിച്ച പ്രണയം; ’96’ നെ വിടാതെ ട്രോളന്മാര്‍

കിടിലനൊരു റൊമാന്‍റിക് ചിത്രം കാണണമെന്നുള്ളവര്‍ 96 ന് ടിക്കറ്റെടുത്താല്‍ മതി. സി പ്രേം കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടരുകയാണ്. നായകനായി വിജയ് സേതുപതി തകര്‍ക്കുമ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം വര്‍ഷ ബോളമ്മ, ആദിത്യ ഭാസ്‌കര്‍, ഗൗരി ജി കൃഷ്ണ, ദേവദര്‍ശിനി, തുടങ്ങി നിറയെ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയെ കുറിച്ച് ട്രോളന്മാര്‍ പറയുന്നതിങ്ങനെയാണ്. 96 എന്ന സിനിമ കണ്ടവര്‍ക്കെല്ലാം ഒറ്റ വാക്കില്‍ പറയാന്‍ […]

’96’ലെ കാതലേ കാതലേ ഗാനത്തിന്‍റെ ഫുള്‍ വീഡിയോ കാണാം

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന റൊമാന്‍റിക് ചിത്രം 96ലെ കാതലേ കാതലേ ഗാനത്തി ഫുള്‍ വീഡിയോ പുറത്തിറങ്ങി. ആദ്യം പുറത്തുവിട്ട ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയകളിലും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗോവിന്ദ് മേനോനാണ് സംഗീതം. കൗമാരകാലത്ത് സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി […]

മുകേഷിനെതിരെ ലൈംഗികാരോപണം; മറുപടിയുമായി താരം

മി ടൂ കാമ്പയിനിൽ കുടുങ്ങി മലയാളത്തിലെ പ്രമുഖ നടനും എം എൽ എ യുമായ മുകേഷ്. സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് ആണ് മുകേഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. മി ടൂ ക്യാമ്പയിന്‍റെ ഭാഗമായി ട്വിറ്ററിലൂടെയാണ് ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.  19വർഷങ്ങൾക്ക് മുൻപ് ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. രാത്രിയിൽ ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് മുകേഷ് തന്നെ ശല്യം ചെയ്തതായാണ് ഇവർ പറയുന്നത്. മുകേഷ് താമസിക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ […]

’96’ന്‍റെ കഥ തന്‍റെതെന്ന ആരോപണവുമായി യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍

വിജയ് സേതുപതിയുടെ പുതിയ ചിത്രം 96 മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയില്‍ ചിത്രത്തിനെതിരെ ഒരു ഗുരുതര ആരോപണവുമായി യുവ ചലച്ചിത്ര പ്രവര്‍ത്തകന്‍ രംഗത്ത്. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്‍റെ നിര്‍മ്മാതാവിനോട് താന്‍ ഈ കഥ പറഞ്ഞിരുന്നുവെന്നും അത് മോഷ്ടിച്ചാണ് 96 നിര്‍മ്മിച്ചതെന്നുമാണ് വിച്ചു എന്ന യുവാവ് ആരോപിച്ചിരിക്കുന്നത്. ആരോപണം ഉന്നയിച്ച്‌ ഇയാള്‍ ഫേസ്ബുക്കില്‍ കുറിപ്പും ഇട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 96 എന്ന സിനിമ എന്‍റെ കഥയാണ്. അക്ഷരാര്‍ത്ഥത്തില്‍ എന്‍റെ കഥ. ഞാന്‍ ജീവിച്ച എന്‍റെ കഥ. […]

റിലീസിന് മുന്‍പെ ഓണ്‍ലൈനില്‍; ദളപതി വിജയ് ചിത്രം സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഇളയ ദളപതി വിജയുടെ പുതിയ ചിത്രമായ സര്‍ക്കാരിന് റിലീസിന് മുന്‍പെ തലവേദന. സര്‍ക്കാരിലെ ഗാനങ്ങളാണ് ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. തമിഴ്‌റോക്കേഴ്‌സാണ് ഇതിനകം ഹിറ്റായ ഗാനങ്ങള്‍ വ്യാജമായി പുറത്തിറക്കിയത്. ചോര്‍ച്ചയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പൈറസി സൈറ്റുകള്‍ പലതും പൂട്ടിച്ചു. എന്നാല്‍ ഇതിന് പിന്നാലെ മദ്രാസ് റോക്കേഴ്‌സ് എന്ന പേരിലുള്ള പൈറേറ്റഡ് സൈറ്റ് ഗാനങ്ങള്‍ വീണ്ടും പുറത്തിറക്കി. ഈ വര്‍ഷം തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങവെയാണ് വിജയ് ചിത്രത്തിന് തിരിച്ചടി നേരിടുന്നത്. എആര്‍ റഹ്മാന്‍ സംഗീതം […]

സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ സംസ്‌കാരം ഇന്ന്

കൊച്ചി: നടനും സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പളളി പാറത്തോട് സെന്‍റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പളളിയിലാണ് സംസ്‌കാരം. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. അസുഖബാധിതനായി  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് തമ്ബി കണ്ണന്താനം വിടപറയുന്നത്. സംവിധായകന്‍ ജോഷിയുടെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 1986 ല്‍ പുറത്തിറങ്ങിയ ‘രാജാവിന്‍റെ മകന്‍’ […]

ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ വെളിപ്പെടുത്തല്‍; വിനയനില്‍ നിന്ന് മൊഴിയെടുത്തു

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയനില്‍ നിന്ന് സിബിഐ മൊഴിയെടുത്തു. വിനയന്‍റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ മണിയുടെ മരണം സംബന്ധിച്ച്‌ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് വിനയന്‍ മൊഴി നല്‍കിയത്. ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയുടെ ക്ലൈമാക്‌സിലാണ്, മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. 2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരിക്കുന്നത്. വീടിന് സമീപത്തെ പാടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചുകൊണ്ടിരിക്കെയാണ് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ […]