ഈവര്‍ഷത്തെ ചലച്ചിത്രമേള ചിലവ് ചുരുക്കി നടത്തും; ഫീസ് 2000 രൂപയാക്കി

തിരുവനന്തപുരം: ഇത്തവണത്തെ രാജ്യന്തര ചലച്ചിത്ര മേള ചെലവ് ചുരുക്കി നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. അതേസമയം,​ ചലച്ചിത്ര മേളയുടെ ഫീസ് 2000 രൂപയായി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള നടക്കുക.

കഴിഞ്ഞ വര്‍ഷം മേളയ്‌ക്ക് ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടിക്ക് നടത്താനുള്ള നിര്‍ദ്ദേശം ചലച്ചിത്ര അക്കാദമി നേരത്തെ തയ്യാറാക്കിയിരുന്നു. നിലവിലുള്ള ഡെലിഗേറ്റ് പാസ് ഉയര്‍ത്തുന്നതിലൂടെ രണ്ട് കോടി രൂപ ലഭിക്കാന്‍ അക്കാദമിക്ക് സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ബാക്കി ഒരു കോടി പദ്ധതി വിഹിതത്തില്‍ നിന്ന് ചെലവഴിച്ചാല്‍ മതി.

പ്രളയക്കെടുതിയുടെ പേരില്‍ ചലച്ചിത്രോത്സവം ഉപേക്ഷിക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം പിന്‍വലിച്ച്‌ ചെലവ് കുറച്ച്‌ ചലച്ചിത്ര മേള നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*