പുതുവത്സരാശംസകള് നേര്ന്ന് നടി മഞ്ജു വാര്യര്. മലയാള സിനിമാ ലോകത്ത് 2018 ല് മികച്ച സംഭാവനകള് നല്കാന് കഴിഞ്ഞതില് തനിക്ക് സന്തോഷമുണ്ടെന്നും മോഹന്ലാല് എന്ന വിസ്മയം തന്റെ അഭിനയജീവിതത്തില് പലതരത്തില് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇക്കൊല്ലത്തെ ഏറ്റവും ആഹ്ലാദകരമായ അനുഭവമെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം ഇവിടെയുണ്ടായിരുന്നു എന്ന് ഓര്മ്മിപ്പിക്കാന് കാലം ഒരു തൂവല് കൂടി പൊഴിക്കുന്നു. ഒരു വര്ഷം നിശബ്ദമായി അടര്ന്നുപോകുന്നു. പിറകോട്ട് നോക്കുമ്പോള് നടന്നുവന്ന വഴികളിലത്രയും പലതും കാണുന്നുണ്ട്. സങ്കടങ്ങള്, സന്തോഷങ്ങള്, വേര്പാടുകള്, വിമര്ശനങ്ങള്, ശരികള്, […]
Category: Film News
‘അടുത്ത മെയ് മാസം 59 വയസാകാന് പോകുന്ന ചെറുപ്പക്കാരന്’; വൈറലായി ലാലേട്ടന്റെ വീഡിയോ
കൊച്ചി: പ്രായം ശരീരത്തിന് മാത്രമാണ് മനസിനില്ലെന്ന് തെളിയിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്താരം മോഹന്ലാന്. ഒടിയനുവേണ്ടി ശരീരഭാരം കുറച്ചതും ചെറുപ്പക്കാരനായി മാറിയതൊക്കെ നേരത്തെ കണ്ടതാണെങ്കിലും ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ട്രംപൊളില് നിന്ന് തലക്കുത്തി ചാടുന്ന മോഹന്ലാലിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില് ഇപ്പോള് വൈറലാകുകയാണ്. 16 സെക്കന്റ് മാത്രം ദൈര്ഘ്യമുള്ള വീഡിയോ നിമിഷങ്ങള്ക്കുള്ളിലാണ് ആരാധകര് ഏറ്റെടുത്തത്. ‘അടുത്ത മെയ് മാസം 59 വയസാകാന് പോകുന്ന ചെറുപ്പക്കാരന്’ എന്ന അടിക്കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളില് വീഡിയോ പ്രചരിക്കുന്നത്. ആക്ഷന് രംഗങ്ങളില് തന്റെതായ മികവ് പുലര്ത്താന് […]
ബൈക്കപകടത്തില് മരിച്ച ആരാധകന് ആദരാഞ്ജലികള് അര്പ്പിച്ച് മമ്മൂക്ക
മൂവാറ്റുപുഴ: ആരാധകന്റെ മരണത്തില് സങ്കടം പങ്കുവെച്ച് മമ്മൂട്ടി. ബൈക്കപകടത്തില് മരിച്ച മൂവാറ്റുപുഴ സ്വദേശി അഫ്സലിന്റെ നിര്യാണത്തിലാണ് മമ്മൂക്ക അനുശോചനം രേഖപ്പെടുത്തിയത്. അഫ്സലിന്റെ ചിത്രം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ച് ആദരാഞ്ജലി രേഖപ്പെടുത്തിയാണ് താരം അനുശോചനം അറിയച്ചത്. ഇന്നലെ ഉച്ചക്ക് എം സി റോഡില് വാഴപ്പിള്ളിയില് നടന്ന അപകടത്തിലാണ് ഇരുപത്തിമൂന്നുകാരനായ അഫ്സല് മരിച്ചത്. അഫ്സല് യാത്ര ചെയ്തിരുന്ന ബൈക്കില് എതിരെ വന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില് അഫ്സല് നിലത്തു വീഴുകയും ലോറി തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകട സ്ഥലത്ത് വെച്ചുതന്നെ […]
ലാലേട്ടന്റെ കൂടെ അഭിനയിക്കാന് പറ്റുമോ;?; ഡേറ്റ് ചോദിക്കാനെത്തിയ സംവിധായകനോട് സണ്ണി ലിയോണ്
മലയാളത്തില് ഒരു സിനിമയില് പോലും ഇതു വരെ സണ്ണി ലിയോണ് അഭിനയിച്ചിട്ടില്ല. ചില സിനിമകളിലൊക്കെ അഭിനയിക്കും എന്ന് വാര്ത്തകളൊക്കെ വന്നെങ്കിലും അതൊന്നും ശരിയല്ലെന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല് മലയാളത്തിലെ പല സംവിധായകരും നിര്മാതാക്കളും ഡേറ്റിനായി സണ്ണിയെ ഇപ്പോഴും സമീപിക്കുന്നുമുണ്ട്. ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും മലയാളികളെ ഏറെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്ത്ത കുറച്ച് ദിവസങ്ങളായി പരക്കുന്നുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിര്മ്മാതാവും തങ്ങളുടെ സിനിമയുടെ ചര്ച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോള് ‘ലാലേട്ടന്റെ കൂടെ അഭിനയിക്കാന് പറ്റുമോ?’ എന്ന് […]
ഇത് രജനിയുടെ വെറും സ്റ്റൈല് പടമല്ല; ‘പേട്ട’യുടെ മാസ് ട്രെയിലര് കാണാം- video
ആരാധകര്ക്ക് ഏറെ പ്രതീക്ഷകള് നല്കിക്കൊണ്ടാണ് സ്റ്റൈല് മന്നന് രജനികാന്തിന്റെ പുതിയ ചിത്രം ‘പേട്ട’യുടെ ട്രെയിലര് പുറത്തിറങ്ങിയിരിക്കുന്നത്. കാര്ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില് രജനികാന്ത് കിടിലന് ലുക്കിലാണ് എത്തുന്നത്. രജനികാന്തിനൊപ്പം വിജയ് സേതുപതി വില്ലന് വേഷത്തില് എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് താരം നവാസുദിന് സിദിഖ്ക്കിയും ചിത്രത്തില് പ്രധാന കഥാപാത്രമായി എത്തുന്നു. വര്ഷങ്ങള്ക്ക് ശേഷം സിമ്രാന് നായിക വേഷത്തില് എത്തുന്ന ചിത്രം കൂടിയാണ് പേട്ട. തൃഷയാണ് മറ്റൊരു നായിക. കൂടാതെ ബോബി സിംഹയും മെര്ക്കുറി ഫെയിം സന്നത് റെഡ്ഡിയും, മലയാളത്തില് നിന്ന് […]
സിനിമാ-നാടക നടി കെ. ജി ദേവകിയമ്മ അന്തരിച്ചു
തിരുവനന്തപുരം: സിനിമാ-നാടക നടിയായിരുന്ന കെ. ജി ദേവകിയമ്മ (97 ) അന്തരിച്ചു. വാര്ദ്ധക്യ സഹജമായ അസുഖങ്ങള് കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണന് നായരുടെ ഭാര്യയാണ്. ഒരിടത്തൊരു ഫയല്വാന്, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്, വക്കാലത്ത് നാരായണന്കുട്ടി, സൂത്രധാരന് തുടങ്ങിയ ചിത്രങ്ങളിലും താലി, ജ്വാലയായ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. റേഡിയോ നാടകങ്ങളിലൂടെയും ഇവര് മലയാളികള്ക്ക് സുപരിചിതയാണ്. തിരുവിതാംകൂര് റേഡിയോ നിലത്തിന്റെ ആരംഭം മുതല് ദേവകിയമ്മ അവിടെ […]
തന്നെ നായകനാക്കാന് കൊള്ളില്ലെന്ന് പലരും പറഞ്ഞു, അതിനുള്ള മറുപടിയാണ് കോണ്ടസ: അപ്പാനി ശരത്
ചെറിയ വേഷങ്ങളിലൂടെ മലയാളികളെ ആകര്ഷിച്ച നടനാണ് അപ്പാനി ശരത്. സിനിമാ ജീവിതത്തിലെ ആദ്യ അനുഭവങ്ങളെക്കുറിച്ച് അപ്പാനി പങ്കുവയ്ക്കുകയാണ്. ”തന്നെ നായകനാക്കാന് കൊള്ളില്ലെന്ന് പലരും പറഞ്ഞു. അവര്ക്കുള്ള മറുപടിയാണ് കോണ്ടസ”- ശരത് പറയുന്നു. നായകനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ലാലേട്ടനൊപ്പം വെളിപാടിന്റെ പുസ്തകത്തില് അഭിനയിച്ച ശേഷമാണ് സിനിമയില് തന്നെ ഇനിയെനിക്ക് സ്ഥാനമുണ്ടോ എന്ന് അറിയാന് കഴിഞ്ഞത്. അങ്കമാലി ഡയറീസും വെളിപാടിന്റെ പുസ്തകവും കഴിഞ്ഞ ശേഷം ചെറിയ വില്ലന് വേഷങ്ങളും ഒപ്പം നായകനാക്കുന്ന സ്ക്രിപ്റ്റുകളും എന്നെ തേടി വന്നിരുന്നു. ഒരു സിനിമയില് […]
‘ആ സൂപ്പര്ഹിറ്റ് ചിത്രത്തില് അഭിനയിച്ചതിന് കിട്ടിയ പ്രതിഫലം 1000 രൂപ’; തുറന്നുപറഞ്ഞ് വിജയ് സേതുപതി
തമിഴ് സിനിമയുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി വളര്ന്നിരിക്കുകയാണ് വിജയ് സേതുപതി. വിജയ് സേതുപതിയെ സിനിമലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് കാര്ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലൂടെയാണ്. എന്നാല് ഇപ്പോള് ആ സൂപ്പര്ഹിറ്റ് ചിത്രത്തില് അഭിനയിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന് വിജയ് സേതുപതി. പിസ എന്ന ചിത്രത്തില് അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും താന് ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകന് കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ […]
‘എന്റെ പോക്ക് കണ്ട് ചേട്ടന്മാരും വണ്ടിയില് എന്നെ പിന്തുടര്ന്നു’: ഭാമ
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നായികയാണ് ഭാമ. സിനിമയെ പോലെ തന്നെ ഭാമ പ്രണയിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്, യാത്രകള്. നല്ലൊരു ഡ്രൈവര് കൂടിയായ ഭാമ സ്വയം ഡ്രൈവ് ചെയ്തു പോകുന്ന യാത്രകള് ഏറെ ആസ്വദിക്കാറുണ്ട്. എന്നാല് താന് ഡ്രൈവിങ് പഠിച്ചതും ആത്മവിശ്വാസത്തോടെ വണ്ടിയും കൊണ്ട് റോഡിലിറങ്ങാന് തുടങ്ങിയതും ഒരു വാശിയുടെ പുറത്താണെന്ന് പറയുകയാണ് ഭാമ. ‘ഒരു വാശിപ്പുറത്താണ് ഡ്രൈവിങ് പഠിച്ചത്. ആദ്യം ടൂ വീലറാണ് പഠിച്ചത്. സിനിമയില് സജീവമായപ്പോള് ഫോര്വീലര് പഠിക്കേണ്ടത് […]
വീട്ടില് വരുന്നവരോട് കുറച്ച് കഞ്ഞി എടുക്കട്ടേ എന്നാണ് ഞാനിപ്പോള് ചോദിക്കുക’: മഞ്ജു വാര്യര്
ഒടിയന് ചിത്രം തിയേറ്ററുകള് കീഴടക്കി വിജയക്കൊടി പാറിക്കുകയാണ്. ചിത്രം റിലീസായ സമയം വന് വിവാദമായിരുന്നെങ്കിലും രണ്ട് ദിവസങ്ങള് പിന്നിടുമ്പോഴേക്കും അതെല്ലാം കെട്ടടങ്ങിയിരുന്നു. എന്നാല് ഏറ്റവും വൈറലായത് ചിത്രത്തിലെ മഞ്ജുവിന്റെ ഡയലോഗ് ആയിരുന്നു. ‘കുറച്ചു കഞ്ഞിയെടുക്കട്ടേ’.. സമ്മര്ദ്ദം നിറഞ്ഞു നില്ക്കുന്ന സമയത്ത് മോഹന്ലാലിന്റെ കഥാപാത്രത്തോട് മഞ്ജു പറഞ്ഞ ഡയലോഗ് ആണിത്. എന്നാല് ഈ തഗ് ലൈഫ് മഞ്ജുവും അഘോഷമാക്കിയിരിക്കുകയാണ്. ‘ഞാന് ഏറ്റവും കൂടുതല് ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ്, ഞാന് പൊളിക്കും. ആ ട്രോളിന്റെ പിന്നിലുള്ളവരെ […]










