സിനിമാ-നാടക നടന്‍ കെ. എല്‍ ആന്‍റണി അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ നാടക നടന്‍ കെഎല്‍ ആന്‍റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി. ഫോര്‍ട്ട് കൊച്ചിക്കാരനാണ് കെ.എല്‍. ആന്‍റണി. പി.ജെ. ആന്‍റണിയുടെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമായി അമച്വര്‍ നാടകവേദി തഴച്ചുവളര്‍ന്ന കാലത്താണു കമ്യൂണിസ്‌റ്റ് നാടകങ്ങള്‍ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എല്‍. ആന്‍റണി അവരിലൊരാളായത്. സ്വന്തം ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് […]

ഷൂട്ടിങിനായി നാഗര്‍കോവിലിലെത്തിയ നടി മഞ്ജുവിനെ ലോഡ്ജില്‍ തടഞ്ഞുവച്ചു

നാഗര്‍കോവില്‍: ഷൂട്ടിങിനായി നാഗര്‍കോവിലിലെത്തിയ നടിയെ തടഞ്ഞുവച്ചു. ലോഡ്ജ് ജീവനക്കാരനാണ് വാടക മുഴുവന്‍ നല്‍കിയില്ല എന്നാരോപിച്ച് നടി മഞ്ജു സവേര്‍കറിനെ തടഞ്ഞുവച്ചത്. തന്‍റെ മുറിയിലെ ബെഡ്ഷീറ്റൊന്നും മാറ്റി വിരിച്ചില്ല, വൃത്തിയാക്കില്ല എന്നൊക്കെ പറഞ്ഞ് നടി പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് നടി റൂം വെക്കേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലോഡ്ജ് ജീവനക്കാരന്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. ലോഡ്ജിലെ വാടക മുഴുവന്‍ തന്നില്ല എന്നും, നിര്‍മാതാവിനെ വിളിച്ച് അറുപതിനായിരം രൂപ സെറ്റില്‍ ചെയ്തതിന് ശേഷം പുറത്ത് പോയാല്‍ മതിയെന്നായിരുന്നു ലോഡ്ജ് ജീവനക്കാരുടെ പക്ഷം. പിന്നീട് […]

ജയറാമിനൊപ്പം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിജയ് സേതുപതി

തമിഴകവും കടന്ന് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ യുവതാരമായ മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ  ‘മാര്‍ക്കോണി മത്തായി’ യിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മത്തായിയായി ജയറാം എത്തുമ്പോള്‍ രക്ഷകരുടെ മുന്നിലായി വിജയ് സേതുപതി പ്രത്യക്ഷ്യപ്പെടുന്നു. റേഡിയോയും ഇതിലെ പ്രധാന കഥാപാത്രമാണ്. സത്യം സിനിമാസിന്‍റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന […]

എന്‍റെ എല്ലാ വേദനകളിലും കൂടെനിന്നത് മമ്മൂട്ടിയാണ്: ആന്‍റണി പെരുമ്പാവൂര്‍

കൊച്ചി: തന്‍റെ എല്ലാ വേദനകളിലും മമ്മൂട്ടി കൂടെ നിന്നിട്ടുണ്ടെന്ന് ആന്‍റണി പെരുമ്പാവൂര്‍. തങ്ങളുടെ വീട്ടിലെ കാരണവര്‍ തന്നെയാണ് മമ്മൂക്ക എന്നും ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്‍റണി പറഞ്ഞു. മമ്മൂക്ക അപ്പുറത്തു നില്‍ക്കുന്നതൊരു ശക്തിയാണ് എന്നും ആന്‍റണി പറയുന്നു. തന്‍റെ വളര്‍ച്ചയില്‍പ്പോലും അദ്ദേഹം വളരേയേറെ ശ്രദ്ധ കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കില്‍ അത് സ്‌നേഹപൂര്‍വം തന്നെ തുറന്നു പറയുകയും ചെയ്യുമെന്ന് ആന്‍റണി പറഞ്ഞു. എന്നാല്‍ ‘തന്നോട് അദ്ദേഹം ഒരു തവണപോലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല.’ആദി’ […]

തമിഴ് നടന്‍ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍- video

ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തമിഴ് നടനും നടികര്‍ സംഘം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ഓഫീസ് പൂട്ടിയിടുകയും ഇവരെ മറികടന്ന് വിശാല്‍ ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കുകയുമായിരുന്നു. അസോസിയേഷന്‍റെ പണം വിശാല്‍ ദുരുപയോഗം ചെയ്‌തെന്നും തമിഴ് റോക്കേഴ്‌സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെയുള്ള ആരോപണം. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ വിശാല്‍ […]

സ്‌മോക്കിംഗ് ഫോട്ടോ ഷെയര്‍ ചെയ്ത് അമല പോള്‍; ശ്വാസകോശം സ്‌പോഞ്ച് പോലെയെന്ന് ആരാധകര്‍

വിവാദങ്ങളിലും വിമര്‍ശനങ്ങളിലും അല്‍പ്പം പോലും ശ്രദ്ധിക്കാത്ത നടിയാണ് അമല പോള്‍. അടുത്തിടെ ലുങ്കി മടക്കിക്കുത്തി പുഴയ്ക്കരികില്‍ നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തതോടെ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ മറ്റൊരു ലുക്കിലാണ് അമല പോള്‍ എത്തിയിരിക്കുന്നത്. സിഗരറ്റ് വലിച്ച് പുക ഊതിവിടുന്ന ചിത്രമാണ് അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. നെഗറ്റീവ് കമന്‍റ്സ് ഉണ്ടാകുമെന്ന് ഉറപ്പുളള നടി ചെറിയ ക്യാപ്ഷനും ചിത്രത്തിന് താഴെ നല്‍കിയിട്ടുണ്ട്. `പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല. ഹോളിവുഡ് ഫാനായ ഒരു […]

മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച്‌ ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ക്കെതിരേ ആഞ്ഞടിച്ച്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഞ്ജു അവരുടെ ചെറിയ സിനിമകളെപോലും പ്രകീര്‍ത്തിച്ചു പോസ്റ്റ് ഇടുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകള്‍ പ്രമോട്ട് ചെയ്യുന്നു. എന്നാല്‍ ഒടിയന്‍ പോലുള്ളൊരു സിനിമയ്ക്ക് വേണ്ടി അതൊന്നും ചെയ്തില്ല. ഈ ചിത്രം അവരുടെ മുജ്ജന്മ ഭാഗ്യമാണ്. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. […]

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിച്ച് മോഹൻലാൽ ഫാൻസ്‌; കീറിയ പോസ്റ്റർ തിരിച്ചൊട്ടിച്ച് യുവാവ്- VIDEO

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയകളില്‍ വൈറലായത്  റോഡരികിൽ പതിപ്പിച്ചിരിക്കുന്ന മോഹൻലാലിന്‍റെ ഒടിയൻ സിനിമയുടെ വലിയ പോസ്റ്റർ വലിച്ചു കീറുന്ന ഒരു യുവാവിന്‍റെ വീഡിയോ  ആയിരുന്നു. ഈ വീഡിയോ മോഹൻലാൽ ഫാൻസ്‌ പേജുകളിലും വൈറലായിരുന്നു. ”ആ പോസ്റ്റർ കീറുമ്പോൾ നിന്‍റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ. അതാണ്‌ മോഹൻലാൽ…” എന്ന കുറിപ്പോടെയായിരുന്നു മോഹൻലാൽ ഫാൻസ്‌ പേജുകളിൽ ആ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നത്. View this post on Instagram ആ പോസ്റ്റർ കീറുമ്പോൾ നിന്റെ ഉള്ളിൽ ഉള്ള പേടി ഉണ്ടല്ലോ… അതാണ്‌ […]

വിനായകന്‍ ചിത്രം’തൊട്ടപ്പന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കിസ്മത് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെയും നിരൂപകരുടേയുമെല്ലാം അഭിനന്ദനവും ശ്രദ്ധയും നേടിയെടുത്ത സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയുടെ രണ്ടാമത്തെ ചിത്രം എത്തുന്നു. പ്രശസ്ത നടന്‍ വിനായകനെ നായകനാക്കിയാണ് ഷാനവാസ് ബാവക്കുട്ടി തന്‍റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. ‘തൊട്ടപ്പന്‍’ എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന വിനായകന്‍റെ ചിത്രം ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‍റെ ആകര്‍ഷണം.   ദേവദാസ് കാടഞ്ചേരി, ശൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് […]

‘ഒടിയനെ കൂവിത്തോല്‍പ്പിക്കാനാവില്ല, ഞാന്‍ ഉണ്ടാക്കിയ ഉല്‍പ്പന്നം വിറ്റഴിക്കേണ്ടത് എന്‍റെ ആവശ്യം’: ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: നടി മഞ്ജു വാരിയരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്‍റെ ഭാഗമാണ് ‘ഒടിയന്‍’ സിനിമയ്‌ക്കെതിരായുള്ള സൈബര്‍ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നുമുള്ള നിലപാട് ആവര്‍ത്തിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. മഞ്ജു അഭിനയിച്ച മുന്‍ചിത്രങ്ങളുടെ സംവിധായകര്‍ക്കു നേരെ സൈബര്‍ ആക്രമണം എന്തു കൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. ഈ ചിത്രത്തെ കൂവിത്തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പ്രസ് ക്ലബിന്‍റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ”ഇതിനു പിന്നില്‍ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാല്‍ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ല. രണ്ടാമൂഴം […]