പുത്തന്‍ ലുക്കില്‍ രജിഷ വിജയന്‍; മുടിമുറിച്ചപ്പോള്‍ വല്ലാത്ത സങ്കടം തോന്നിയെന്ന്‍ താരം- video

മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജൂണ്‍’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. യൂണിഫോം അണിഞ്ഞ് മുടി രണ്ട് ഭാഗം കെട്ടി ബാഗുമെടുത്ത് നില്‍ക്കുന്ന രജിഷയുടെ ലുക്ക് ഇതിനോടകം തന്നെ ഹിറ്റാണ്. ഇതിനു പിന്നാലെ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാകാനായി ഒന്‍പത് കിലോ […]

ഒടിയൻ ഇന്‍റർനെറ്റിൽ

ഒടിയൻ ഇന്‍റർനെറ്റിൽ. ഇന്ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഒടിയന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. തമിള്‍ എംവി എന്ന വെബ്‌സൈറ്റിലാണ് സിനിമ അപലോഡ് ചെയ്തത്.വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. ദിവസം 3000ത്തോളം ഷോകള്‍ നടക്കുന്ന മലയാളത്തിലെ ആദ്യത്തെ പടമാണ് ഒടിയന്‍. തമിഴ് റോക്കേഴ്സ് എന്ന പേര് കേൾക്കുമ്പോൾ  സിനിമാ പ്രവർത്തകർക്ക് നെഞ്ചിടിപ്പാണ്. റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ മണിക്കൂറുകൾക്കുള്ളിലാണ് റോക്കേഴ്സിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ തമിഴ് റോക്കേഴ്സിനെതിരെ മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വ്യാജപതിപ്പുകള്‍ […]

‘ശ്ശെടാ..അപ്പൊ ഇത് ഫഹദല്ലേ’? അമ്പരപ്പിച്ച്‌ ഞാന്‍ പ്രകാശന്‍റെ ഫാന്‍ മെയ്ഡ് വൈറല്‍ ടീസര്‍

സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്‍റെ ഞാന്‍ പ്രകാശന്‍ സിനിമയുടെ ടീസര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. തനി നാടന്‍ ശൈലിയിലുള്ള ഫഹദിന്‍റെ നര്‍മ്മവും അഭിനയ മുഹൂര്‍ത്തങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയുമായിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ ടീസര്‍ അതുപോലെ പുനര്‍ സൃഷ്ടിച്ച്‌ കൈയ്യടി വാങ്ങിയിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസിലായി ഈ ഫാന്‍ മെയ്ഡ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരന്‍, ശരിക്കും ഫഹദ് തന്നെയാണോ എന്നാണ് വീഡിയോ കണ്ട ഓരോരുത്തരുടേയും സംശയം. ഫഹദിനോടൊപ്പം കിടപിടിക്കുന്ന കിടിലന്‍ പ്രകടനമാണ് യുവാവ് കാഴ്ചവച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കല്യാണത്തിനൊപ്പം […]

സംവിധായകന്‍ അജയന്‍ അന്തരിച്ചു

തിരുവനന്തപുരം: പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അജയന്‍ അന്തരിച്ചു. വിഖ്യാത നാടകക്കാരന്‍ തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മൂത്തമകനാണ്‌. ഡോ. സുഷമയാണ്‌ ഭാര്യ. പാര്‍വ്വതി, ലക്ഷ്‌മി എന്നിവര്‍ മക്കളാണ്‌. സംസ്‌കാരം പിന്നീട്‌. 1990 ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍റെ രചന എം ടി വാസുദേവന്‍ നായരുടേതാണ്‌. പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഭരതന്‍, പത്‌മരാജന്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അഡയാര്‍ ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ […]

താങ്ക്‌സ് മോഹന്‍, ഗോഡ് ബ്ലെസ് യൂ; മോഹന്‍ലാലിന് മറുപടിയുമായി രജനികാന്ത്

സൂപ്പര്‍താരങ്ങളുടെ ജന്മദിനാഘോഷങ്ങള്‍ സിനിമാലോകത്ത് എന്നും വാര്‍ത്തയാകാറുണ്ട്. കഴിഞ്ഞ ദിവസം അറുപത്തിയെട്ടാം ജന്മദിനം കൊണ്ടാടിയ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് സിനിമയ്ക്ക് അകത്തും പുറത്തും നിന്നുള്ളവരെല്ലാം ആശംസകള്‍ കൊണ്ടു മൂടിയിരുന്നു. മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അദ്ദേഹത്തിന് ട്വിറ്ററിലൂടെ ആശംസകളറിയിച്ചിരുന്നു. തലൈവര്‍ അതിനു നന്ദി അറിയിച്ച് മറുപടിയും നല്‍കി. ‘താങ്ക്‌സ് മോഹന്‍ ഗോഡ് ബ്ലെസ് യൂ’ എന്നാണ് രജനീകാന്ത് റീട്വീറ്റ് ചെയ്തത്. ലാല്‍, എന്നും ലാലേട്ടന്‍ എന്നുമൊക്കെ ആരാധകരും സഹപ്രവര്‍ത്തകരും മോഹന്‍ലാലിനെ അഭിസംബോധന ചെയ്യാറുണ്ട്. എന്നാല്‍ മോഹന്‍ എന്ന് അധികമാരും അദ്ദേഹത്തെ […]

വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു; വിഷമത്തോടെ പൊന്നമ്മ ബാബു

കൊച്ചി: ‘ഞാന്‍ പറഞ്ഞത് ഇത്ര വലിയ കാര്യമാണോ?’ നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാമെന്നറിയിച്ചത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതില്‍ പൊന്നമ്മ ബാബുവിന് ഇപ്പോഴും അദ്ഭുതമാണ്. ‘ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. പറഞ്ഞത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്‌ട്രോളും ഉള്ളതിനാല്‍ വൃക്ക ദാനം ചെയ്യാന്‍ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. അതില്‍ അല്‍പം വിഷമമുണ്ട്’, പൊന്നമ്മ ബാബു പറഞ്ഞു. ”അന്ന് ചേച്ചിയോട് പറഞ്ഞപ്പോഴേ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഷുഗറും കൊളസ്‌ട്രോളും ഒക്കെ ഉണ്ടെങ്കില്‍ കിഡ്‌നി […]

മഴ വരുന്നുണ്ടേ…; തട്ടുംപുറത്ത് അച്യുതനിലെ രണ്ടാമത്തെ വീഡിയോഗാനം പുറത്തുവിട്ടു

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോഗാനം പുറത്തുവിട്ടു. “മഴ വരുന്നുണ്ടേ” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തുവിട്ടത്. എം സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ചിത്രം പ്രണയ-ഹാസ്യ-കുടുംബ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ ആണ് നിര്‍മാണം.  അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപാങ്കുരന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അനില്‍ പനച്ചൂരാന്‍ തന്നെയാണ്. കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലുള്ള […]

‘ജീവിതത്തില്‍ തന്നെ വേദനിപ്പിച്ച നടനാണ് ശ്രീനിവാസന്‍’: ആന്‍റണി പെരുമ്പാവൂര്‍

ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച നടനാണ് ശ്രീനിവാസനെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ . ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ലെന്നും അതിന് പിന്നിലൊരു വലിയ കഥ തന്നെയുണ്ടെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിനെ കളിയാക്കിയുള്ള ചിത്രമായിരുന്നു ഉദയനാണ് താരം. എന്നിട്ടും ലാലേട്ടന്‍ അതില്‍ അഭിനയിച്ചു. ഇത് വിജയിച്ചതോടെ വളരെമോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ ഇതിന്‍റെ രണ്ടാം ഭാഗം ഇറക്കി. ഇത് ചോദിച്ചപ്പോള്‍ താന്‍ ഭീഷണിപ്പെടുത്തി എന്നുവരെ ചാനലുകളില്‍ വന്നിരുന്ന് ശ്രീനിവാസന്‍ പറഞ്ഞു. ആദ്യത്തെത് നല്ല സിനിമയായിരുന്നു. വിജയിക്കുകയും ചെയ്തു. എന്നാല്‍, അടുത്തത് മോശമായൊരു […]

ജാനുവായി ഭാവനയെത്തുന്നു; ഇത് ’99’….!

തമിഴ് ചലച്ചിത്ര ലോകത്ത് മാത്രമല്ല, മലയാളത്തിലും കന്നഡയിലും തെലുങ്കിലുമൊക്കെ ശ്രദ്ധ നേടിയ ചിത്രമാണ്  ’96’. ജാനുവും റാമും ആരാധകര്‍ക്കിടയില്‍ ഹരമായി. ഇപ്പോഴിതാ ഈ വിജയ ചിത്രത്തിന്‍റെ കന്നഡ പതിപ്പ് പുറത്തിറങ്ങാന്‍ പോവുകയാണ്. ’99’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ തൃഷ കൈകാര്യം ചെയ്ത ജാനു എന്ന കഥാപാത്രമാകാന്‍ പോകുന്നത് മലയാളികളുടെ പ്രിയനടി ഭാവനയാണ്. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ ഗണേഷും അവതരിപ്പിക്കും. പ്രീതം ഗുബ്ബയാണ് ചിത്രം കന്നഡയില്‍ സംവിധാനം ചെയ്യുന്നത്.  സാധാരണയായി റീമേക്കുകളോട് താല്‍പര്യമില്ലാത്ത […]

വേറെ ലെവല്‍ ചിന്തകളാണ് സേതുപതിക്കെന്ന് രജനികാന്ത്; ഇദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് നമുക്ക് സെറ്റാകില്ലെന്ന് വിജയ് സേതുപതി- VIDEO

ചെന്നൈ: വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് കണ്ടറിഞ്ഞുവെന്നു താരത്തെ വാനോളം പുകഴ്ത്തി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന് ചിന്തിക്കുന്ന വിജയ് സേതുപതി നല്ലൊരു മനുഷ്യന്‍ കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, രജനിസാറിനൊപ്പം അഭിനയിക്കുന്നത് നമുക്ക് സെറ്റാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. കുറച്ചു അഭിനയിച്ചു കഴിഞ്ഞാല്‍ പായ വിരിച്ച് കിടക്കാം എന്നാണ് ഞാന്‍ ആലോചിക്കുക. എന്നാല്‍ രജനി സര്‍, ഓരോ ഷോട്ടിനും ഡയറക്ടര്‍ സര്‍, ഞാന്‍ ഇങ്ങനെ […]