മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സംവിധായകനാകുന്നു എന്ന വാര്ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര് ഏറ്റെടുത്തത്. ‘ലൂസിഫര്’ ആണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം. അതും കേന്ദ്ര കഥാപാത്രമായെത്തുന്നത് മലയാളത്തിന്റെ സൂപ്പര് സ്റ്റാര് മോഹന്ലാലും. മലയാളത്തിലെ രണ്ട് സൂപ്പര് താരങ്ങള് ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്’ എന്ന പേരില് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല് അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും അറിയാനും ആരാധകര് താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ മോഹന്ലാലിന് ഹൃദയത്തില്തൊട്ട് നന്ദി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. റക്ഷ്യയിലെ ഒരു ലൊക്കേഷന് ചിത്രവും […]
Category: Film News
നിര്മ്മാതാക്കളെ അവഗണിക്കുന്നെന്ന് ആരോപണം; ചലച്ചിത്ര മേളയില് പ്രതിഷേധം
തിരുവനന്തപുരം: ചലച്ചിത്ര മേളയില് നിര്മ്മാതാക്കളെ അവഗണിക്കുന്നെന്ന് ആരോപിച്ച് കൈരളി തിയേറ്റര് കോംപ്ലക്സില് പ്രതിഷേധവുമായി ഒരു കൂട്ടം സംവിധായകര്. ഗോവ ഫെസ്റ്റിവലില് ഇന്ത്യന് പനോരമയില് ഉള്പ്പെടെ പ്രദര്ശിപ്പിച്ച സിന്ജാര് എന്ന ചിത്രത്തിന്റെ നിര്മാതാവ് ഷിബു ജി. സുശീലന്, സംവിധായകന് പാമ്പള്ളി, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജി.സുരേഷ്കുമാര്, സെക്രട്ടറി എം.രഞ്ജിത്ത് തുടങ്ങിയവരാണ് പ്രതിഷേധവുമായെത്തിയത്. ചലച്ചിത്ര മേളയില് നിര്മാതാക്കള്ക്ക് ഒരു പരിഗണനയും നല്കുന്നില്ലെന്നും സംവിധായകന് മാത്രം മതിയെന്ന നിലപാടാണ് സംഘാടകര്ക്കുള്ളതെന്നും ഷിബു ജി. സുശീലന് പറഞ്ഞു. പലതവണ മെയില് അയച്ച ശേഷമാണ് […]
‘പ്രേതം 2’ വിലെ ലിറിക്കല് വീഡിയോ ഗാനം പുറത്തുവിട്ടു- VIDEO
ഞാന് മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ‘പ്രേതം 2’ വിലെ ലിറിക്കല് വീഡിയോ ഗാനം പുറത്തുവിട്ടു. ‘ഞാനുണ്ടിവിടെ…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നിതിന് രാജ് ആണ്. ആനന്ദ് മധുസുദനന്റെ വരികള്ക്ക് സംഗീതം നല്കിയിരിക്കുന്നതും ആനന്ദ് തന്നെയാണ്. 2016 ല് പുറത്തിറങ്ങിയ സൂപ്പര് ഹിറ്റ് ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2 . വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷന്. ദുര്ഗ കൃഷ്ണ, സാനിയ അയ്യപ്പന്, സിദ്ധാര്ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്, […]
മീ ടൂ ക്യാംപയിനെതിരെ ശക്തമായി പ്രതികരിച്ച് നടന് ബൈജു
കൊച്ചി: പരസ്പര സമ്മതപ്രകാരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം പിന്നീട് വിളിച്ചു പറയുന്നതിനോട് യോജിപ്പില്ലെന്നു നടൻ ബൈജു. ഒരു മാഗസിന് നൽകിയ ഇന്റർവ്യൂവിലാണ് ബൈജു സിനിമാലോകത്തിലെ പുരുഷാധിപത്യത്തെയും മീ ടൂ ക്യാംപയിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ ഏതൊരു സ്ത്രീയ്ക്കും ആരെയും കേസിൽപ്പെടുത്താമെന്ന അവസ്ഥയാണെന്നും ബൈജു പറഞ്ഞു. മഞ്ജു വാര്യരെ പോലുള്ള അഭിനേത്രികൾ എന്തുകൊണ്ടാണ് ഡബ്യൂസിസിയുമായി സഹകരിക്കാത്തതെന്നു കൂടി പരിശോധിക്കേണ്ടതാണ്. ഒരു സ്ത്രീ പ്രതികരിച്ചാൽ കണ്ടം വഴി ഓടുന്ന പുരുഷൻമാരെ ഇവിടെയുള്ളൂ. നായകൻമാരുടെ പേരിലാണ് സിനിമകൾ മാർക്കറ്റ് […]
നടി സേതുലക്ഷ്മിയുടെ മകന് താങ്ങായി ഇന്ദ്രജിത്ത്; വൃക്ക മാറ്റിവെക്കാനുള്ള പണം നല്കി
നടി സേതുലക്ഷ്മിയുടെ മകന് വൃക്ക മാറ്റിവെക്കാനുള്ള പണം നല്കി നടന് ഇന്ദ്രജിത്ത്. വൃക്ക തകരാറിലായി ചികിത്സയില് കഴിയുന്ന സേതുലക്ഷ്മിയുടെ മകന് വൃക്കദാനം ചെയ്യാന് നടി പൊന്നമ്മ ബാബു അടക്കം നിരവധി പേര് തയ്യാറായി മുന്നോട്ടുവന്നിരുന്നു. ഇതിനിടെ ആണ് സഹായഹസ്തവുമായി ഇന്ദ്രജിത്തും എത്തിയിരിക്കുന്നത്. ”ഷൂട്ടിങിനിടെയിലാണ് പൊന്നമ്മ വിളിച്ചത്, നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ, മകന് വൃക്ക നല്കാന് ഞാന് തയ്യാറാണ്, എന്റെ വൃക്ക കിഷോറിന് നല്കാന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് എനിക്കറിയില്ല, ഇല്ലെങ്കില് വൃക്ക നല്കാന് എനിക്ക് പൂര്ണ സമ്മതമാണെന്ന് പൊന്നമ്മ ബാബു […]
വരുമാനത്തില് മുന്പന്തിയില് നില്ക്കുന്ന തെന്നിന്ത്യന് പെണ്താരം നയന്താര
ചെന്നൈ: ഏറ്റവും കൂടുതല് വരുമാനം നേടിയ നൂറ് ഇന്ത്യന് താരങ്ങളുടെ പട്ടിക ഫോബ്സ് മാഗസിന് പുറത്ത് വിട്ടു. ദക്ഷിണേന്ത്യന് സിനിമാനടികളില് നിന്ന് പട്ടികയിലുള്പ്പെട്ട ഒരേയൊരു താരം നയന്താരയാണ്. 15.17 കോടി വരുമാനം നേടിയ നയന്താര പട്ടികയില് 69 സ്ഥാനത്താണ്. ലേഡിസൂപ്പര് എന്ന വിശേഷണം നയനതാരക്ക് യോജിച്ചതാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം . ബാഡ്മിന്റണ് താരങ്ങളായ പി വി സിന്ധു , സൈന നേവാളും പട്ടികയില് 20 ഉം 58 ഉം സ്ഥാനങ്ങളിലായുണ്ട്. എആര് റഹ്മാന്, രജനികാന്ത്, കമല്ഹാസന്, […]
ജയലളിതയായി നിത്യാ മേനോന്..! ദ അയേണ് ലേഡിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്ത്
തമിഴ്നാട് മുന് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്ക് ചിത്രം ‘ദ അയേണ് ലേഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. നടി നിത്യ മേനോനാണ് ചിത്രത്തില് ജയലളിതയായി എത്തുന്നത്. ഫസ്റ്റ്ലുക്കില് ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് നിത്യയെ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായിക പ്രിയദര്ശിനിയാണ് സിനിമയുടെ പോസ്റ്റര് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സംഭവബഹുലമായ ജയലളിതയുടെ ജീവിതമാണ് അണിയറ പ്രവര്ത്തകര് വെള്ളിത്തിരയില് എത്തിക്കുന്നത്. രാഷ്ട്രീയ പ്രവര്ത്തനത്തിനു പുറമെ സിനിമാരംഗത്തും തിളങ്ങിയ വ്യക്തിത്വമായിരുന്നു ജയലളിത. സിനിമാരംഗത്ത് പ്രവര്ത്തിച്ചപ്പോള് കിട്ടിയ അതേ സ്വീകാര്യത രാഷ്ട്രീയ പ്രവര്ത്തനത്തിലും അവരെ സഹായിച്ചിരുന്നു. തമിഴ് […]
കമല്ഹാസന് സിനിമാ ജീവിതത്തോട് വിടപറയുന്നു; ഇന്ത്യന് ടു അവസാനത്തെ ചിത്രമെന്നും താരം
ഉലകനായകന് കമല്ഹാസന് പതിറ്റാണ്ടുകള് നീണ്ടുനിന്ന സിനിമാ ജീവിതത്തോട് വിടപറയുന്നു. സിനിമയില് നിന്നു മാറി രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് കമല്ഹാസന്റെ തീരുമാനം. ശങ്കര് സംവിധാനം ചെയ്യുന്ന ഇന്ത്യന് 2 തന്റെ അവസാനത്തെ ചിത്രമായിരിക്കുമെന്ന് കമല് പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്തില് ‘ട്വന്റി 20’യുടെ നേതൃത്വത്തില് പാവപ്പെട്ടവര്ക്കായുള്ള ഭവനപദ്ധതിയുടെ താക്കോല്ദാനം നിര്വ്വഹിക്കാന് എത്തിയതായിരുന്നു കമല്ഹാസന്. മുഴുവന് സമയ രാഷ്ട്രിയ പ്രവര്ത്തകനാകുന്നതിന്റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാന് തീരുമാനിച്ചതെന്നാണ് കമലിന്റെ പ്രഖ്യാപനം. തമിഴ്നാട്ടില് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്റെ പാര്ട്ടി മല്സരിക്കുമെന്ന് ആവര്ത്തിച്ച കമല് മതേതര […]
വൈറലായി പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ വീഡിയോ
ക്രിസ്ത്യൻ- ഹിന്ദു ആചാര പ്രകാരമായിരുന്നു പ്രിയങ്കാ ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും വിവാഹ ചടങ്ങുകൾ. ഡിസംബർ ഒന്നിന് രാജസ്ഥാനിലെ ഉമൈബാൻ പാലസ് ഹോട്ടലിൽ ക്രിസ്ത്രീയ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നു. നിക് ജോനാസിന്റെ പിതാവാണു വിവാഹത്തിനു കാർമികത്വം വഹിച്ചത്. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രിയങ്കയും നിക് ജോനാസും വിവാഹത്തിന് എത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ് പ്രിയങ്കയുടെയും നിക് ജോനാസിന്റെയും വിവാഹ ചിത്രങ്ങളും വിഡിയോയും. NickYanka Wedding VIDEO: Priyanka Chopra and #NickJonas' wedding is […]
രാജ്യത്തിന് നാണക്കേടായി വസ്ത്രം ധരിച്ചു; ഈജിപ്ഷ്യന് നടിയെ കാത്ത് ജയില് ശിക്ഷ
കൊയ്റോ: പൊതുവേദിയില് സുതാര്യമായ വസ്ത്രം ധരിച്ചെത്തിയ നടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. രാജ്യത്തെ നാണം കെടുത്തുന്ന തരത്തിലുളള വസ്ത്രം ധരിച്ചതിന് നടി റാണിയ യൂസഫിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങുകയാണ് . അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്ക്ക് പരാതി നല്കിയത്. കേസില് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല് അഞ്ച് വര്ഷം വരെ തടവ് ലഭിക്കും. കൊയ്റോ ഫിലിം ഫെസ്റ്റിവലിനാണ് കറുത്ത നിറത്തിലുളള ശരീരത്തോട് ഒട്ടിച്ചേര്ന്നുകിടക്കുന്ന വസ്ത്രം ധരിച്ച് റാണിയ എത്തിയത്. എന്നാല് സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ചു നടി രംഗത്തെത്തിയിരുന്നു. ഇതാദ്യമായിട്ടാണ് ഇത്തരത്തിലുളള വസ്ത്രം ധരിക്കുന്നതെന്നും രാജ്യത്ത് […]










