മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച്‌ ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ക്കെതിരേ ആഞ്ഞടിച്ച്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഞ്ജു അവരുടെ ചെറിയ സിനിമകളെപോലും പ്രകീര്‍ത്തിച്ചു പോസ്റ്റ് ഇടുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകള്‍ പ്രമോട്ട് ചെയ്യുന്നു.

എന്നാല്‍ ഒടിയന്‍ പോലുള്ളൊരു സിനിമയ്ക്ക് വേണ്ടി അതൊന്നും ചെയ്തില്ല. ഈ ചിത്രം അവരുടെ മുജ്ജന്മ ഭാഗ്യമാണ്. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അവരുടെ കൂടെ പരസ്യമായി നില്‍ക്കുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണെന്നും ശ്രീകുമാര്‍ പറയുന്നു. മഞ്ജു വാര്യയുടെ നയം അത്ഭുതപ്പെടുത്തുന്നുവെന്നും ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന പല നിലപാടുകളും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ വളരെ അനുഗൃഹീതയായ, വലിയ ഭാവിയുള്ള നടിയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു അഭിനയ പ്രതിഭാസം ആണ് മഞ്ജു വാര്യര്‍. താന്‍ ആരാണെന്നും എന്താണ് തന്‍റെ വില എന്നതും ആദ്യം തിരിച്ചറിയേണ്ടത് മഞ്ജു തന്നെയാണ്. മഞ്ജുവിനോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ഇപ്പോള്‍ തുറന്ന് പറയുന്നതും മുമ്പ് തുറന്ന് പറഞ്ഞതും എല്ലാം മഞ്ജുവിന് തിരുത്താന്‍ വേണ്ടിയാണെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു വാര്യര്‍ നൂറ് ശതമാനം കൈവിട്ടു എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. താന്‍ മാത്രമല്ല, കേരളം മുഴുവന്‍ ഇക്കാര്യം പറയുന്നുണ്ട്. ഒരാള്‍ക്ക് ആവശ്യമുള്ള സമയത്തല്ലേ സുഹൃത്തും സൗഹൃദവും എല്ലാം ഉണ്ടാകേണ്ടത്. വനിത മതിലില്‍ നിന്ന് പിന്മാറിക്കൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞ കാര്യങ്ങളേയും ശ്രീകുമാര്‍ മേനോന്‍ വിമര്‍ശിക്കുന്നുണ്ട്. വനിത മതിലിന്‍റെ രാഷ്ട്രീയത്തെ കുറിച്ച്‌ തനിക്ക് അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ ജനം ചിരിക്കില്ലേ എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം.

സാമൂഹ്യ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും അടുത്ത് നിന്ന് പഠിക്കുകയും ചെയ്യുന്ന ഒരാളായിട്ടല്ലേ മഞ്ജുവിനെ കേരള സമൂഹം കാണുന്നത്? അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ പറയുന്നതിന്‍റെ അര്‍ത്ഥം എന്താണ്? ഇത്രയും കാലം ഇവര്‍ കാട്ടിക്കൂട്ടുകയായിരുന്നോ എന്നും ശ്രീകുമാര്‍ മേനോന്‍ ചോദിച്ചു. ഡബ്ല്യുസിസിയെ കുറിച്ചും തന്നെ മാത്രമല്ല, പ്രതിസന്ധി ഘട്ടത്തില്‍ പലരേയും മഞ്ജു വാര്യര്‍ കൈവിട്ടിട്ടുണ്ട് എന്നാണ് ആക്ഷേപം. ഡബ്ല്യുസിസിയുടെ കാര്യവും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ഈ നിലപാടുകള്‍ മഞ്ജു വാര്യര്‍ തിരുത്തണം എന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെടുന്നുണ്ട്.

prp

Related posts

Leave a Reply

*