കൊച്ചി: സ്വവര്ഗ ലൈംഗികത അസുഖമാണെന്ന് പറയുന്നവരാണ് മാനസിക രോഗികളെന്ന് നടന് പൃഥ്വിരാജ്. റോഷന് ആന്ഡ്രൂസ് ചിത്രം മുംബൈ പൊലീസിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് പൃഥ്വിരാജ് മനസ്സുതുറന്നത്. സ്വവര്ലൈംഗികത എന്നത് യാഥാര്ത്ഥ്യമാണന്നും അത്തരത്തിലുള്ള വ്യക്തികള് സമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് മുംബൈ പൊലീസിന്റെ ക്ലൈമാക്സ് ഗംഭീരമായിട്ടാണ് തോന്നിയത്. നമ്മള് എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യം, അത്തരത്തിലുള്ള വ്യക്തികള് സമൂഹത്തിലുണ്ട്. സ്വവര്ഗലൈംഗികത യാഥാര്ഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവര്ക്കാണ് മാനസിക രോഗം. നമ്മള് സിനിമയില് കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോ ടൈപ്പുണ്ട്. ‘മുംബൈ […]
Category: Film News
‘പേരന്പി’നും രക്ഷയില്ല; ചിത്രം തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റില്
മമ്മൂട്ടി ചിത്രം ‘പേരന്പും’ റിലീസ് ചെയ്ത അന്നു തന്നെ ചോര്ത്തി സിനിമാ വ്യവസായത്തിന് വീണ്ടും ഭീഷണിയുയര്ത്തുകയാണ് പൈറസി ഭീമന്മാരായ തമിഴ് റോക്കേഴ്സ്. ചിത്രത്തിന്റെ പൈറസി കോപ്പി തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളില് പ്രത്യക്ഷപ്പെട്ടു എന്നാണ് റിപ്പോര്ട്ടുകള്. ചിത്രം ജനുവരി 31 നാണ് തമിഴ് നാട്ടില് റിലീസ് ചെയ്തത്. ഫെബ്രുവരി ഒന്നിന് ചിത്രം കേരളത്തിലും റിലീസിനെത്തി. ചിത്രം മികച്ച നിരൂപക പ്രശംസ നേടുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ പട്ടികയില് ഉള്പ്പെടുത്താവുന്ന ഒന്നാണ് ‘പേരന്പി’ലെ അമുദവന് എന്ന കഥാപാത്രം […]
രജനികാന്തിനെ തലൈവര് എന്ന് വിളിക്കുന്നവരെ കൊല്ലണം; രൂക്ഷ വിമര്ശനവുമായി സംവിധായകന്
ചെന്നൈ: തമിഴ് താരം രജനികാന്തിനെതിരെ സംവിധായകന് സീമാന്. രജനിയെ തലൈവര് എന്നു അഭിസംബോധന ചെയ്യുന്നതിനെതിരെയാണ് സീമാന് രംഗത്തെത്തിയത്. സിനിമയില് അഭിനയിക്കുന്നവരെ നേതാവെന്നല്ല വിളിക്കേണ്ടതെന്നും നടനെന്നാണെന്നുമായിരുന്നു സീമാന്റെ പ്രസ്താവന. രജനികാന്തിനെ നേതാവെന്ന് വിളിക്കുന്നവരെ കൊല്ലണമെന്നും സീമാന് പറഞ്ഞു. ‘സിനിമയില് അഭിനയിക്കുന്നവര് നടന്മാരാണ് അല്ലാതെ നേതാവല്ല. രജനികാന്ത് നേതാവാണെങ്കില്, പ്രഭാകരന്, കാമരാജ്, ജീവാനന്ദം, സിങ്കാരവേലന്, രത്മണി ശ്രീനിവാസന് ഇവരൊക്കെ ആരാണ്? അവരെന്താ സാമൂഹ്യ വിരുദ്ധരാണോ? നക്സലുകളോ ദേശ വിരുദ്ധരോ ആണോ? തങ്ങളുടെ യഥാര്ഥ നോതാവ് ആരാണെന്ന് അറിയാത്തവരാണ് വെള്ളിത്തിരയിലെ താരങ്ങള്ക്ക് […]
‘പേരന്പ് കണ്ടു, മമ്മൂക്കയ്ക്ക് ഒരു നൂറ് ഉമ്മകള്’; സണ്ണി വെയ്ന്
മമ്മൂട്ടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം പേരന്പ് റിലീസ് ദിവസം തന്നെ ആരാധകര് ഏറ്റെടുത്തു കഴിഞ്ഞു. മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്പെന്ന് സണ്ണി വെയ്ന് ഫെയ്സ്ബുക്കില് കുറിച്ചു. ”പേരന്പ് കണ്ടു. മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്പ്. മമ്മൂക്കയ്ക്ക് ഒരു നൂറ് ഉമ്മകള്. അന്പോടെ, ഒരു ഫാന് ബോയ്’’ സണ്ണി വെയ്ന് എഫ്ബിയില് കുറിച്ചു. ദേശീയ അവാര്ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്പ് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപത്രങ്ങളിലൊന്നാണ്. സാധനയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം. സ്പാസ്റ്റിക് പരാലിസിസ് എന്ന […]
പ്രധാനപ്പെട്ട രംഗങ്ങളെല്ലാം കങ്കണ നീക്കി, തന്നെ ചതിക്കുകയായിരുന്നു; ഗുരുതര ആരോപണവുമായി ആദം ജോണ് നായിക രംഗത്ത്
കങ്കണ റണാവത്തിനെതിരെ ആദം ജോണിലൂടെ മലയാളികള്ക്ക് സുപരിചിതയായ മിഷ്തി രംഗത്ത്. നടിക്കെിരെ ചിത്രത്തിന്റെ സംവിധായകന് ക്രിഷും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മിഷ്തിയുടെ ആരോപണം. വ്യാജ വാഗ്ദാനങ്ങള് നല്കി കങ്കണ വഞ്ചിച്ചെന്ന് നടി പറയുന്നു. കങ്കണയുടെ മണികര്ണികയാണ് വിവാദച്ചുഴിയില് അകപ്പെട്ടത്. അവര്ക്ക് പ്രാധാന്യം ലഭിക്കാന് മറ്റുള്ള താരങ്ങളുടെ കഥാപാത്രങ്ങളെ വെട്ടിമുറിച്ചെന്നും മിഷ്തി പറയുന്നു. ചിത്രം എങ്ങനെയായിരുന്നോ ആദ്യം പൂര്ത്തിയാക്കിയത് അതില് എഡിറ്റിങ് നടത്തി തന്റെ കഥാപാത്രത്തിനു മാത്രം പ്രധാന്യം നല്കുന്ന തരത്തില് ഈ ചിത്രത്തെ മാറ്റി. സിനിമ തിയറ്ററില് കണ്ട് താന് […]
നജീബായി പൃഥ്വിരാജ്; ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂള് ആരംഭിച്ചു
പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള് ജോര്ദ്ദാനില് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നജീബായുള്ള പൃഥ്വിരാജിന്റെ ലുക്ക് സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്. നജീബിന് വേണ്ടി വമ്പന് മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. നാട്ടിലെ സീനുകള് എല്ലാം പൂര്ത്തിയായ ചിത്രത്തിന്റെ അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്ദ്ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള് പൂര്ത്തിയാക്കുക. മൊറോക്കോയും ലിസ്റ്റിലുണ്ടെന്നാണ് വിവരം. ‘2019ല് സിനിമ റിലീസ് ചെയ്യാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല് സാങ്കേതിക കാരണങ്ങളാല് […]
പൂര്ണ്ണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരിച്ചുവരുന്നു
ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും ഇന്നും പ്രേക്ഷകര് ഓര്ത്തിരിക്കുന്നുണ്ട് പൂര്ണ്ണിമയെന്ന അഭിനേത്രിയെ. മിനിസ്ക്രീന് പരമ്പരകളില് നിറഞ്ഞുനില്ക്കുന്നതിനിടയിലായിരുന്നു പൂര്ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. വിവാഹത്തിന് ശേഷം താരം അഭിനയത്തില് സജീവമായിരുന്നില്ല. സിനിമയില് സജീവമായിരുന്നില്ലെങ്കിലും മറ്റ് പല മേഖലകളിലും പൂര്ണ്ണിമ തന്റെ പേര് അടയാളപ്പെടുത്തിയിരുന്നു. പരസ്യങ്ങളിലും റിയാലിറ്റി ഷോകളിലും ബിസിനസ്സിലുമൊക്കെയായി താരം ആകെ സജീവമാണ്. ഇപ്പോഴിതാ പൂര്ണ്ണിമ സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്നുള്ള റിപ്പോര്ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. വല്യേട്ടന്, നാറാണത്ത് തമ്പുരാന്, ഉന്നതങ്ങളില്, മേഘ മല്ഹാര്, രണ്ടാംഭാവം തുടങ്ങിയ സിനിമകളില് താരം അഭിനയിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തോട് ബൈ […]
ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു, വെന്റിലേറ്ററില് നിന്ന് മാറ്റി
കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച നടന് ശ്രീനിവാസന്റെ ആരോഗ്യനിലയില് പുരോഗതി. നില മെച്ചപ്പെട്ടതിനാല് വെന്റിലേറ്ററില് നിന്നു മാറ്റി. 24 മുതല് 48 മണിക്കൂര് വരെ ഐസിയുവില് തുടരുമെന്ന് മെഡിക്കല് ബുള്ളറ്റിനില് അറിയിച്ചു. ആശുപത്രിയിലുള്ള ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും ശ്രീനിവാസന് സംസാരിച്ചുവെന്നാണ് വിവരം. സന്ദര്ശകര്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില് പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചു. ശ്വാസകോശത്തില് ഫ്ലൂയിഡ് നിറഞ്ഞതും നീര്ക്കെട്ടുണ്ടായതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ബാധിച്ചത്. ബുധാനാഴ്ച രാവിലെ ഡബ്ബിംഗിനായി ലാല് മീഡിയയില് എത്തിയ […]
‘ഷോട്ടിന് ശേഷവും മുഖം ശരിയായില്ല, എല്ലാവരും ഭയപ്പെട്ടു’: സാധന
റാം സംവിധാനം ചെയ്ത പേരന്പ് നാളെ തിയേറ്ററുകളില് എത്തുകയാണ്. മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നാണ് പ്രീമിയര് ഷോ കണ്ടവര് പറയുന്നത്. മമ്മൂട്ടിയെ പോലെ വെല്ലുവിളികള് നേരിടുന്ന കഥാപാത്രമായാണ് സാധന എത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച മമ്മൂട്ടിയുടെ മകളായാണ് സാധന ചിത്രത്തില് അഭിനയിക്കുന്നത്. ചലച്ചിത്രമേളകളില് നിറഞ്ഞ കയ്യടി നേടിക്കൊണ്ട് പേരന്പ് മുന്നേറുകയാണ്. ചിത്രത്തില് അഭിനയിക്കുമ്പോള് ഒരിക്കല് മുഖം കഥാപാത്രമായ പാപ്പായെപ്പോലെ കോടിപ്പോയെന്ന് സാധന ഓര്ക്കുന്നു. ലോങ് ഷോട്ടിന് ശേഷമായിരുന്നു അത്. ഒരുപാട് നേരം മുഖം കോടിപ്പിടിച്ചതുകൊണ്ട് ഷോട്ടിന് ശേഷവും […]
രണ്ടാമൂഴത്തിന്റെ സംവിധായകന് ശ്രീകുമാര് മേനോന് തന്നെ; ബി.ആര് ഷെട്ടിക്ക് പകരം പുതിയ നിര്മ്മാതാവ്
കൊച്ചി: ആയിരം കോടി രൂപ ബജറ്റില് വി.എ ശ്രീകുമാര് ‘രണ്ടാമൂഴം’ സംവിധാനം ചെയ്യുന്നതായി വാര്ത്തകള് വന്നിരുന്നു. പ്രമുഖ ബിസിനസുകാരന് ബി.ആര് ഷെട്ടിയാണ് ചിത്രം നിര്മ്മിക്കാമെന്നേറ്റത്. എന്നാല് പ്രൊജക്റ്റ് തുടങ്ങാന് വൈകിയപ്പോള് സംവിധായകനില് ഉള്ള വിശ്വാസം നഷ്ടപ്പെട്ട എം ടി വാസുദേവന് നായര് തന്റെ തിരക്കഥ തിരികെ വേണം എന്ന് പറഞ്ഞു കോടതിയില് എത്തുകയും അതിനെ തുടര്ന്ന് ബി ആര് ഷെട്ടി ഈ പ്രോജക്ടില് നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പിന്നീട് ചിത്രം അനിശ്ചിതത്വത്തിലായി. എന്നാല് പുതിയ റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത് […]









