മമ്മൂട്ടിയുടെ വീട്ടില്‍ പാപ്പയുടെ കുടുംബം; ദുല്‍ക്കറിനെ കണ്ടതിന്‍റെ സന്തോഷം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ്‌

കൊച്ചി: മമ്മൂട്ടി ചിത്രം പേരന്‍പ് തമിഴ്‌നാട്ടിലും കേരളത്തിലും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയക്കരുത്തില്‍ ശക്തമായ വേഷം കാഴ്ചവെയ്ക്കുന്ന സാധനയുടെ പാപ്പ എന്ന കഥാപാത്രവും പ്രേക്ഷക കൈയടി നേടുകയാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സാധന നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയത്തിനൊപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്‍റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സാധനയും കുടുംബവും. സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. യഥാര്‍ഥ മനുഷ്യനാണ് […]

അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ല; ഖുശ്ബുവിന്‍റെ സിനിമകള്‍ കാണാത്തതിനെ കുറിച്ച് മകളുടെ മറുപടി

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഖുശ്ബു. ഇപ്പോഴും സിനിമയ്ക്ക് പുറമേ സീരിയലിലും ഖുശ്ബു നിറഞ്ഞ സാന്നിധ്യമായി തുടരുകയാണ്. എന്നാല്‍ അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ലെന്നാണ് ഖുശ്ബുവിന്‍റെ മകള്‍ അനന്ദിത സുന്ദര്‍ പറയുന്നത്. അതിന് വ്യക്തമായ കാരണവും അവര്‍ പറയുന്നുണ്ട്. അമ്മ അഭിനയിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടില്ലേ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്നാല്‍ ഇല്ലെന്ന് പറയുമ്പോള്‍ എല്ലാവരും എന്നെ ചീത്ത പറയാറാണ് പതിവ്. നടി എന്നതിലുപരി അവര്‍ എനിയ്ക്ക് അമ്മയാണ്. അമ്മ അഭിനയിച്ച ചിത്രങ്ങളായ […]

പ്യാരി വിത്ത് സണ്ണി ചേച്ചി; ആഘോഷമാക്കി ട്രോളന്മാര്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് നടന്‍ സലീംകുമാറും സണ്ണി ലിയോണും തമ്മിലുള്ള ഫോട്ടോ.സലീംകുമാര്‍ തന്നെ ഫേസ്ബുക്കിലൂടെ പടം പുറത്ത് വിട്ട പടം സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത ഉറപ്പിക്കുന്നതാണ് ആദ്യം മമ്മൂട്ടിയുടെ കൂടെ മധുരരാജയിലെ ഡാന്‍സ് പെര്‍ഫോമന്‍സ്,ഇപ്പോ നായികയാകുന്ന രംഗീല. സോഷ്യല്‍ മീഡിയയില്‍ സണ്ണിയുടെ കേരളത്തിലേക്കുള്ള വരവ് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയ ഇളക്കി മറിക്കുകയാണ് സലീംകുമാര്‍ പുറത്തു വിട്ട ഫോട്ടോ. എന്തായാലും ട്രോള്‍ ലോകത്തെ പ്രധാനതാരമായ സലീമിന്‍റെ സണ്ണിയോട് ഒത്തുള്ള പടം […]

‘9’ കണ്ട് കിളി പോയെന്ന് ആരാധകന്‍; ചിത്രം ഒന്ന് കൂടി കണ്ടാല്‍ പോയ കിളി തിരിച്ചു വരുമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം 9 തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ചിത്രത്തെ വാനോളം പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. ചിത്രത്തിന് വളരെ രസകരമായ കമന്‍റുകളും ആരാധകര്‍ ഇടുന്നുണ്ട്. ഇതിന് ഉരുളക്കുപ്പേരി പോലെ മറുപടിയും പൃഥ്വിരാജ് നല്‍കുന്നുണ്ട്. അത്തരത്തിലുള്ള ഒരു കമന്‍റാണ് ഇപ്പോള്‍ വൈറല്‍. “ചിത്രം കണ്ടു, ആകെ കണ്‍ഫ്യൂഷന്‍, കിളിപോയി‍‍, ക്ലൈമാക്സ് ഒന്ന് വിശദീകരിച്ച്‌ തരാമോ?” എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ഇതിന് ചിത്രം ഒന്ന് കൂടി കണ്ടാല്‍ മതി, അപ്പോള്‍ പോയ കിളി തിരിച്ചു വന്നോളും എന്നായിരുന്നു പൃഥ്വിയുടെ […]

300 കോടി ബജറ്റ്; ‘മഹാവീര്‍ കര്‍ണ’ന്‍റെ ചിത്രീകരണം ആരംഭിച്ചു

ഹിന്ദിയിലും തമിഴിലും പൂര്‍ത്തിയാകുന്ന വിക്രം ചിത്രം മഹാവീര്‍ കര്‍ണന്‍റെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചു. ചിത്രീകരണം തുടങ്ങിയ വിവരം സംവിധായകന്‍ വിമല്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. വിക്രമിനൊപ്പമുള്ള സംവിധായകന്‍ വിമലിന്‍റെയും എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്‍റെയും ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പിന്‍റെയും ചിത്രവും ഫെയ്‌സ്ബുക്കിലൂടെ പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് […]

കഥ മോഷ്ടിച്ചെന്ന് ആരോപണം; ആഷിഖ് അബു ചിത്രം വൈറസിന് സ്‌റ്റേ

കൊച്ചി: കഥ മോഷ്ടിച്ചെന്ന പരാതിയില്‍ ആഷിഖ് അബു ചിത്രം ‘വൈറസി’ന് കോടതിയുടെ സ്‌റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കേസ് ഈ മാസം 16 ന് വീണ്ടും പരിഗണിക്കും. പകര്‍പ്പവകാശ ലംഘനം കാണിച്ച് സംവിധായകന്‍ ഉദയ് ആനന്ദാണ് കോടതിയെ സമീപിച്ചത്. വൈറസ് എന്ന പേരും കഥയും തന്‍റെതെന്ന് ഉദയ് ആനന്ദ് പറഞ്ഞു. അതേസമയം, ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷു റിലീസായി ഏപ്രില്‍ 11 ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ […]

അഭിനേതാവെന്ന നിലയില്‍ ഞാന്‍ സ്വാര്‍ത്ഥനാണ്; ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്, അതുകൊണ്ടാണ് കളിക്കാത്തത്: മമ്മൂട്ടി

അഭിനേതാവെന്ന നിലയില്‍ താന്‍ സ്വാര്‍ത്ഥനാണെന്നും അതിനാലാണ് സിനിമയില്‍ നിന്ന് താന്‍ വിട്ടു പോകാത്തതെന്നും വ്യക്തമാക്കി മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. ഒരു മികച്ച കഥാപാത്രം ചെയ്തുവെന്ന് കരുതി അതിന് ശേഷം അതവിടെ നിര്‍ത്താന്‍ കഴിയില്ല. വീണ്ടും അഭിനയിച്ചു കൊണ്ടിരിക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും തമിഴ് ചാനലായ ‘തന്തി ടിവി’ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു. അഭിനേതാവെന്ന നിലയില്‍ ഞാന്‍ സ്വാര്‍ഥനാണ്, എല്ലാ സിനിമകളിലും ഞാന്‍ തന്നെ അഭിനയിക്കണമെന്നും, എല്ലാ കഥാപാത്രങ്ങളും എനിക്ക് തന്നെ ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ്. […]

എല്ലാ തമിഴ് നടന്മാരുടെയും സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷേ ഈ നടന്മാരൊന്നും എന്‍റെ സിനിമകള്‍ കാണാറില്ല: മമ്മൂട്ടി

മമ്മൂട്ടിയും സാധനയും മത്സരിച്ച് അഭിനയിച്ച റാമിന്‍റെ ‘പേരന്‍പ്’ തിയേറ്ററുകളില്‍ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന വികടന്‍ അവാര്‍ഡ്‌സില്‍ മമ്മൂട്ടിയും സംവിധായകന്‍ റാമും നടി അഞ്ജലിയും പങ്കെടുത്തിരുന്നു. പരിപാടിയുടെ അവതാരകരായി എത്തിയത് മിര്‍ച്ചി ശിവയും സതീഷും ആയിരുന്നു. മമ്മൂട്ടിയുടെ സ്നേഹത്തോടെയുള്ള സംസാരം കേള്‍ക്കുമ്പോള്‍ ദേഷ്യപ്പെടുന്ന പോലെയാണെന്നും ചെറിയ പേടി തനിക്കുണ്ടെന്നും ശിവ പറഞ്ഞു. നിരവധി ചോദ്യങ്ങളുമായാണ് മമ്മൂട്ടിയുടെ അടുത്തേക്ക് ശിവയും സതീഷും എത്തിയത്. തമിഴ് സിനിമകള്‍ ശ്രദ്ധിക്കാറുണ്ടോ എന്നായിരുന്നു മമ്മൂട്ടിയോട് മിര്‍ച്ചി ശിവ ചോദിച്ചത്. […]

തെ​ലു​ങ്ക് സീ​രി​യ​ല്‍ താ​രം നാ​ഗ ത്സാ​ന്‍​സി ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്ക് ടെ​ലി​വി​ഷ​ന്‍ താ​രം നാ​ഗാ ഝാ​ന്‍​സി (21) ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലെ ഫ്ലാറ്റിലാണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഫ്ലാറ്റില്‍ നടി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. വാതിലില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗാപ്രസാദ് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഝാന്‍സി അകന്ന ബന്ധുവായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഝാന്‍സി വിഷാദത്തിലായിരുന്നു. പ്രണയം തകര്‍ന്നതില്‍ മനംനൊന്താകാം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ […]

ഒരു അഡാറ് ലവിലെ പുതിയ തെലുങ്ക് ഗാനം പുറത്തിറങ്ങി

ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രം തമിഴിലും, ഹിന്ദിയിലും, തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ തെലുങ്ക് ഗാനം ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫ്രീക് പെണ്ണെ എന്ന ഗാനത്തിന്‍റെ തെലുങ്ക് വേര്‍ഷന്‍ ആണ് റിലീസ് ചെയ്തത്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തും. കണ്ണിറുക്കി പ്രശസ്തയായ പ്രിയ പി വാരിയര്‍ നായികയായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു […]