മണലിട്ട് വറുത്തു കോരിയ കപ്പലണ്ടി പോലെ നല്ല രുചികരമായ കപ്പലണ്ടി ഗാനവുമായി ജയസൂര്യ എത്തി. മാധവ് രാമദാസന് സംവിധാനം ചെയ്ത് ഗിന്നസ് പക്രു നായക വേഷത്തിലെത്തുന്ന ‘ഇളയരാജ’യിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചത്. മോഹന്ലാല്, ഉണ്ണി മുകുന്ദന് എന്നിവരെക്കൊണ്ട് പാട്ടു പാടിച്ച സംഗീത സംവിധായകന് രതീഷ് വേഗയുടേതാണ് ഈണം. മേല്വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളുടെ സംവിധായകനാണ് മാധവ് രാമദാസന്. അപ്പോത്തിക്കരിയില് ജയസൂര്യ പ്രധാന വേഷം ചെയ്തിരുന്നു.2005ല് പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി എന്ന് തുടങ്ങുന്ന ഗാനമാണ് ജയസൂര്യയെ […]
Category: Film News
അരുണ്ഗോപിയുടെ വിവാഹ റിസപ്ഷനില് തിളങ്ങി ദിലീപും പ്രണവും; വീഡിയോ വൈറല്
കൊച്ചി: രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകന് അരുണ് ഗോപിയുടെ വിവാഹ റിസപ്ഷന് വീഡിയോ വൈറല്. സെന്റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട വര്ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നടന്മാരായ ദിലീപ്, പ്രണവ് മോഹന്ലാല്, കലാഭവന് ഷാജോണ്, നിര്മാതാവ് ടോമിച്ചന് മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര് വിവാഹ ചടങ്ങില് പങ്കെടുത്തു. മുളകുപാടം ഫിലിംസ് നിര്മിക്കുന്ന മോഹന്ലാല് ചിത്രമാണ് അരുണ് ഗോപിയുടെ പുതിയ പ്രോജക്ട്.
മധുര രാജയെ ട്രോളി സോഷ്യല് മീഡിയ; പെട്രോള് വില വര്ധന കാരണമാണ് രാജ സൈക്കിളില് വന്നതെന്ന് ട്രോളന്മാര്
മധുരരാജ സൈക്കിള് റിക്ഷ പോസ്റ്റര് ഏറ്റെടുത്ത് ട്രോളന്മാര് . പോക്കിരി രാജയില് മമ്മൂട്ടിയുടെ വരവ് ബെന്സില് കൂട്ടമായി ആയിരുന്നു. എന്നാല് മോദി സര്ക്കാര് മധുര രാജയെ സൈക്കിളില് വരുത്തി എന്നാണ് ട്രോളുകള്. എന്തായാലും ചിത്രത്തിന് നല്ല പ്രചരണം ആരാധകരിലൂടെയും ട്രോളന്മാരിലൂടെയും ലഭിക്കുന്നുണ്ട്. 2010 ല് ആഡംബര കാറില് ‘മാസ്’ എന്ട്രി നടത്തിയ നായകന് 2019 ല് സൈക്കിള് റിക്ഷകളുടെ റാലിയുമായി അവതരിക്കേണ്ട സാഹചര്യം എന്താണെന്ന് ചിത്രം കണ്ടുതന്നെ അറിയേണ്ടി വരും. പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജ […]
ആര്യയുടെ വിവാഹവാര്ത്ത തെറ്റാണെന്നാണ് ഞാന് കരുതിയിരുന്നത്, ആര്യയ്ക്കും സയേഷയ്ക്കും ആശംസകള്: അബര്നദി
തമിഴ് നടന് ആര്യയും നടി സയേഷയും തമ്മില് വിവാഹിതരാകാന് പോകുന്നു എന്ന വാര്ത്തകള്ക്ക് പ്രതികരണവുമായി അബര്നദി. ആര്യയ്ക്കും സയേഷയ്ക്കും ആശംസള് നേരുന്നുവെന്നും മാര്ച്ച് മാസത്തിനായി താന് കാത്തിരിക്കുകയാണെന്നും അബര്നദി പറഞ്ഞു. വിവാഹ വാര്ത്ത ആര്യ ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെയാണ് അബര്നദിയുടെ പ്രതികരണം. ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരില് നടത്തിയ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റിഷോയിലെ മത്സരാര്ഥിയായിരുന്നു അബര്നദി. ഷോയില് ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്ഥി അബര്നദി സെമി ഫൈനല് റൗണ്ടില് പുറത്ത് പോയി. ഷോയില് […]
പ്രണയ ദിനത്തിൽ വിവാഹ വാർത്ത പങ്കുവെച്ച് ആര്യയും സയേഷയും
ആര്യയുടെ വധുവിനെ തെരഞ്ഞെടുക്കാന് നടത്തിയ റിയാലിറ്റി ഷോ വന് വിവാദമായിരുന്നു. എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല് പിന്നീട് പ്രഖ്യാപനത്തില് നിന്ന് ആര്യ പിന്മാറിയിരുന്നു. താന് ഒരാളെ തെരഞ്ഞെടുത്താന് മറ്റുള്ളവര്ക്ക് വേദനയാകുമെന്നായിരുന്നു ആര്യയുടെ മറുപടി. എന്നാല് തൊട്ടുപിന്നാലെ ആര്യയും നടി സയേഷയും വിവാഹിതരാകുന്നുവെന്നും വാര്ത്തകള് വന്നു. സംഭവവും വിവാദമായതോടെ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന് ആര്യ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ തന്റെ വിവാഹ വാര്ത്ത അറിയിച്ച് ആര്യ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. […]
ലുട്ടാപ്പി ലുക്കില് കോട്ടയം പ്രദീപ്;വൈറലായി ‘ഫാന്സി ഡ്രസ്സിന്റെ പോസ്റ്റര്
ലുട്ടാപ്പി പഴയ ലുട്ടാപ്പിയല്ല. മായാവിയെയും രാജുവിനെയും രാധയെയുമൊക്കെ കടത്തി വെട്ടുന്ന താര പരിവേഷമാണ് മലയാളികളുടെ സ്വന്തം ‘ക്യൂട്ട് കുട്ടിച്ചാത്ത’ന്. ഒരു ലക്കം ബാലരമയില് കാണാതായപ്പോള് തന്നെ ലുട്ടാപ്പിയുടെ ആരാധക പിന്തുണയെന്തെന്ന് മലയാളി തിരിച്ചറിഞ്ഞതാണ്. സോഷ്യല് മീഡിയയില് ‘സേവ് ലുട്ടാപ്പി’ എന്ന ഹാഷ്ടാഗില് ആരാധകരുടെ പോസ്റ്റുകള് നിറഞ്ഞു. ഒടുവില് ലുട്ടാപ്പി പുതിയ ലക്കത്തില് തിരികെ വരുമെന്ന് ബാലരമ അറിയിച്ചതോടെയാണ് ലുട്ടാപ്പി ഫാന്സുകാര്ക്ക് മനസ്സമാധാനമായത്. ഇപ്പോഴിതാ ലുട്ടാപ്പി സിനിമയിലേക്കുമെത്തുകയാണ്. കോട്ടയം പ്രദീപാണ് സിനിമയില് ലുട്ടാപ്പിയുടെ വേഷത്തില്. ഗിന്നസ് പക്രു ആദ്യമായി […]
”പോ മോനേ വാട്സാപ്പേ” ; വാട്ട്സാപ്പിനോട് വിടപറഞ്ഞ് മോഹന്ലാല്
തൃശൂര്: സമയവും സന്തോഷവും തിരിച്ചുപിടിക്കാന് നടന് മോഹന്ലാല് വാട്സാപ് ഉപേക്ഷിച്ചു. ‘രാവിലെ എഴുന്നേല്ക്കുമ്പോള് ഞാന് എന്നും പ്രാര്ത്ഥിക്കും. അതിനു ശേഷം ഫോണ് നോക്കുമ്പോള് പലപ്പോഴും കാത്തിരിക്കുന്നതു മോശം വാര്ത്തകളും ചിത്രങ്ങളുമാകും. സന്തോഷത്തേക്കാള് കൂടുതല് പരിഭവങ്ങളും. കാറിലിരിക്കുമ്പോള് ഞാന് കാഴ്ചകള് കാണുമായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരെയും എനിക്കറിയാമായിരുന്നു. ഇപ്പോള് ആലോചിക്കുമ്പോഴാണ് അറിയുന്നത് അതൊന്നും ഏറെക്കാലമായി കാണാറില്ലെന്ന്. ‘ഇപ്പോള് എനിക്കു ധാരാളം സമയമുണ്ട്. രാവിലെ പത്രവായനയുടെ സുഖമുണ്ട്. നേരത്തേയും പത്രവായന […]
ഹാപ്പി സര്ദാറായി കാളിദാസ്; സിനിമയുടെ മോഷന് പോസ്റ്റര് വൈറല്
പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകവേഷത്തില് എത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി സര്ദാര്. സിനിമയില് പഞ്ചാബി വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ മോഷന് പോസ്റ്റര് സമൂഹ മാധ്യമങ്ങളില് പുറത്തിറങ്ങിയിരുന്നു. ഹാപ്പി സിങ് എന്നാണ് ചിത്രത്തില് കാളിദാസിന്റെ പേര്. കാളിദാസിനൊപ്പം ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില് ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് അറിയുന്നു. ഒരു പഞ്ചാബി സര്ദാറും മലയാളി ക്രിസ്റ്റ്യന് പെണ്കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ചിത്രം പറയുന്നത്. പൂമരത്തില് കാളിദാസിനൊപ്പം അഭിനയിച്ച മെറിന് ഫിലിപ്പാണ് ചിത്രത്തില് നായികാ വേഷത്തിലെത്തുന്നത്. […]
‘ഒരു അഡാറ് ലവി’ന്റെ പുതിയ ടീസ൪ പുറത്തിറങ്ങി
ഹാപ്പി വെഡ്ഡിംഗ്,ചങ്ക്സ് എന്നീ ചിത്രങ്ങള്ക്കു ശേഷം ഒമര് ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു അഡാറ് ലവി’ന്റെ തെലുങ്ക് പതിപ്പിന്റെ ടീസര് സമൂഹ മാധ്യമങ്ങളില് പുറത്തിറങ്ങിയിരുന്നു. ലവേഴ്സ് ഡേ എന്ന് പേരിട്ട് ചിത്രത്തിലെ പാട്ടിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രിയയ്ക്കും റോഷനുമൊപ്പം നൂറിന് ഷെരിഫും ഗാനരംഗത്തില് തിളങ്ങുന്നുണ്ട്. ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല് മീഡിയയില് ലഭിച്ചിരിക്കുന്നത്. ഒരേസമയം നാലു ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. മലയാളത്തിനു പുറമെ തെന്നിന്ത്യയിലെ മറ്റു മൂന്ന് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കില് ലവേഴ്സ് […]
അതിശയിച്ച് മോഹന്ലാല്; ഗൗരവം വിടാതെ കുട്ടി ആരാധകന്- video
കൊച്ചി: ‘എന്തോ ഇഷ്ടമാണ് ആളുകള്ക്ക്..’ സിനിമയിലെ വാചകമാണെങ്കിലും മലയാളി എന്നും ഈ നടന്റെ പേരിനൊപ്പം ചേര്ത്ത് കെട്ടാറുണ്ട് ഇതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില് വൈറലാകുന്നത് ഒരു കുട്ടിലാലേട്ടന് ആരാധകനാണ്. വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്റെ മുഖത്തെ കുറിമ്പും ഗൗരവവും ആരാധകര്ക്കും ഏറെ ഇഷ്ടമാകുന്നു കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷത്തിനിടയാണ് സംഭവം നടന്നത്. വേദിയിലിരിക്കുന്ന മോഹന്ലാലിന് അടുത്തേക്ക് നടന്നെത്തിയ കുട്ടി ആരാധകന് ഒരു സെല്ഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്റെ മുന്നിലിരിക്കുന്ന സൂപ്പര്താരത്തെയോ മറ്റ് താരങ്ങളയോ കൂസാതെ വളരെ സാധാരണമായി ഇവന് സെല്ഫിയുമായി […]










