തിരുവനന്തപുരം: കേരളത്തിലെ സാംസ്കാരിക നായകന്മാരെ രൂക്ഷമായ ഭാഷയില് വിമര്ശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിലെ സാംസ്കാരിക നായകന്മാര് അഭിപ്രായം പറയുന്നത് നവംബര് ഡിസംബര് മാസങ്ങളില് മാത്രമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ജനുവരിയിലാണ് അവര്ക്കുള്ള അവാര്ഡ് പ്രഖ്യാപിക്കുന്നത് അതാണ് നവംബര് ഡിസംബര് മാസം തിരഞ്ഞെടുക്കാനുള്ള കാരണമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സാംസ്കാരിക നായകന്മാരെ കുറിച്ച് ജനങ്ങള് ഒന്ന് പഠിക്കുന്നത് നല്ലതാണ്. അവര് കേരളത്തിലെ കാര്യങ്ങള്ക്കൊന്നും […]
Category: Film News
‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ; ഇപ്പോള് പടം ഒന്നും ഇല്ല അല്ലേ’; പരിഹാസകന് മറുപടിയുമായി നമിത പ്രമോദ്
കൊച്ചി: ”ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ? ഇപ്പോള് പടം ഒന്നും ഇല്ല അല്ലേ…” നടി നമിത പ്രമോദിന്റെ ഇന്സ്റ്റഗ്രാം പേജില് വന്ന ഒരു കമന്റ് ആണിത്. സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ അധിക്ഷേപിക്കുന്ന നിരവധി ആളുകളുണ്ട്. പലരും വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാകും അശ്ലീലവര്ഷം ചൊരിയുന്നത്. എന്നാല് ഇത്തരക്കാരെ വെറുതെ വിടാന് നടി നമിത ഉദ്ദേശിച്ചിരുന്നില്ല. പരിഹസിച്ചവന് ചുട്ട മറുപടി തന്നെ നടി നല്കി. ”ചേട്ടന്റെ പ്രൊഫൈല് കണ്ടപ്പോള് മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല് അറിയാം ഊരിലെ […]
ഒറിജിനലിനെ വെല്ലും ബീവറേജ് ഔട്ട്ലെറ്റ്; ക്യൂ നിന്ന് ചമ്മിയവര് മടങ്ങിയത് സിനിമയില് മുഖം കാണിച്ച്
ഒരൊറ്റ രാത്രികൊണ്ട് കലവൂര് പാതിരപ്പള്ളിയില് പുതിയ ബീവറേജസ് ഔട്ട്ലെറ്റ്. വിവരമറിഞ്ഞവരെല്ലാം രാവിലെ തന്നെ ഓടിയെത്തി. ഔട്ട്ലെറ്റിന്റെ കെട്ടും മട്ടുമൊന്നും ആരും ശ്രദ്ധിച്ചില്ലെങ്കിലും ഒരു പൈന്ഡ് എങ്കിലും വാങ്ങിപ്പോകാമെന്ന പ്രതീക്ഷയില് പലരും ക്യൂവില് അണിചേര്ന്നു. പക്ഷേ, പുതിയ ബീവറേജ് ഔട്ട്ലെറ്റിലേക്ക് സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാംഎത്തിയതോടെ സീനാകെ മാറി. അപ്പോഴാണ് പലരും ബീവറേജ് ഔട്ട്ലെറ്റിലേയ്ക്ക് ഒന്നുകൂടി നോക്കിയത്. അതോടെ പണിപാളിയത് മനസ്സിലാക്കി പലരും വലിഞ്ഞു. കഴിഞ്ഞദിവസം പാതിരപ്പള്ളിയില് സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് പലരും ഇളിഭ്യരായസംഭവമുണ്ടായത്. […]
‘ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്ഷം ഒരു ഹര്ത്താല് നടന്നത് നിങ്ങള് അറിഞ്ഞില്ലേ’; ശ്യാം പുഷ്കരന് മറുപടിയുമായി ഹരീഷ് പേരടി
കൊച്ചി: സന്ദേശം സിനിമയെ വിമര്ശിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്കരന് മറുപടിയുമായി നടന് ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്ഷം ഒരു ഹര്ത്താല് നടന്നത് നിങ്ങള് അറിഞ്ഞില്ലേയെന്നും അത് തന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കില് കുറിച്ചു. സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില് വിയോജിപ്പുണ്ടെന്ന് ശ്യം പുഷ്കരന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില് പറഞ്ഞിരുന്നു. സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്കുന്നതെന്ന് എനിക്കറിയില്ല. മലയാള […]
ഒരു അഡാറ് ലൗവിലെ കലാഭവന് മണി ട്രിബ്യൂട്ട് സോംഗ് ശ്രദ്ധേയമാകുന്നു- video
ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വന് വിജയത്തിന് ശേഷം ഒമര് ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. “മണിച്ചേട്ടന് സോങ്” എന്ന ടൈറ്റിലില് ആണ് വീഡിയോ ഗാനം പുറത്തിറങ്ങിയത്. കലാഭവന്മണിയുടെ നാടന് പാട്ടുകള് ഒരുമിച്ച് ചേര്ത്ത ഗാനം ആലപിച്ചിരിക്കുന്നത് ഷാന് റഹ്മാന് ആണ്. ചിത്രം ഫെബ്രുവരി 14ന് പ്രദര്ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് തീയറ്ററില് നിന്ന് ലഭിക്കുന്നത്. കണ്ണിറുക്കി പ്രശസ്തയായ പ്രിയ […]
‘അബിയോട് അന്ന് പറഞ്ഞു, നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന് വരുമെന്ന്’; ഷെയിനെ കുറിച്ച് നാദിര്ഷ
മിമിക്രി താരവും നടനുമായിരുന്ന അബിയുടെ പെട്ടെന്നുള്ള മരണം കേരളക്കരയെ ഞെട്ടിച്ച വാര്ത്തയായിരുന്നു. 2017 നവംബര് 30 നായിരുന്നു അബി അന്തരിച്ചത്. അന്ന് അബിയുടെ ആഗ്രഹങ്ങളെല്ലാം മകന് ഷെയിന് നിറവേറ്റുമെന്ന് ആരാധകര്ക്ക് ഉറപ്പായിരുന്നു. ഇപ്പോള് അതേ കാര്യം നടന് നാദിര്ഷയും പറഞ്ഞിരിക്കുകയാണ്. ഷെയിന്റെ ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സ് കണ്ടതിനെ കുറിച്ചായിരുന്നു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില് നാദിര്ഷ പറഞ്ഞിരിക്കുന്നത്. ”കുറേനാള് മുന്പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന് അബിയോട് പറഞ്ഞു നീ സ്വപ്നം […]
ഗായകന് കാര്ത്തിക്കിനെതിരായ ലൈംഗികാരോപണം; മൂന്ന് മാസത്തിനു ശേഷം മൗനം വെടിഞ്ഞ് കാര്ത്തിക് രംഗത്ത്
ചെന്നൈ: ഇന്ത്യന് സിനിമാ രംഗത്തെ ഞെട്ടിച്ച മീ ടൂ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഗായകന് കാര്ത്തിക്കിനെതിരെ വന്നത്. ഗായിക ചിന്മയി ശ്രീപദയാണ് കാര്ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്ത്തിക്കിനെതിരേയുള്ള മീ ടൂ ക്യാമ്പയ്നില് തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്കുട്ടികളും ചേരുമെന്നും ചിന്മയി ട്വിറ്ററില് കുറിച്ചു. ആരോപണങ്ങള് ഉയര്ന്ന് മൂന്ന് മാസത്തോളം പ്രതികരിക്കാതിരുന്ന കാര്ത്തിക് ഇപ്പോള് മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കാര്ത്തിക് വിഷയത്തില് പ്രതികരണവുമായി രംഗത്ത് വന്നത്. കശ്മീരില് വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാര്ക്ക് ആദരമര്പ്പിച്ചാണ് കാര്ത്തിക് […]
പ്രിയയുമായി പ്രണയത്തിലാണോ? കഥ തിരുത്താന് ഒമറിനോട് പ്രിയ ആവശ്യപ്പെട്ടോ?; മറുപടിയുമായി റോഷന്
ഒമര് ലുലു സംവിധാനം ചെയ്ത ഒരു അഡാര് ലവ് ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമ പുറത്തിറങ്ങും മുന്പേ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ റോഷനും പ്രിയാ വാര്യരും ലോകശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള് സാമൂഹിക മാധ്യമങ്ങളില് പങ്കുവയ്ക്കാറുമുണ്ട്. തുടര്ന്ന് റോഷനും പ്രിയയും പ്രണയത്തിലാണെന്ന തരത്തില് പ്രചരണങ്ങളുമുണ്ടായി. ഇതിന് മറുപടി നല്കുകയാണ് റോഷന്. മൂവി മാന് ബ്രോഡ്കാസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് റോഷന് മനസ്സു തുറന്നത്. ‘ഗോസിപ്പാണോ എന്ന് ചോദിച്ചാല് എന്റെ സുഹൃത്തുക്കള് വരെ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. […]
ജഗതി ശ്രീകുമാര് വീണ്ടും അഭിനയത്തിലേക്ക്; പരസ്യചിത്രം ഉടന്
കൊച്ചി: നടന് ജഗതി ശ്രീകുമാര് വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ജഗതിയുടെ മകന് രാജ്കുമാര് ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര് എന്റര്ടെയ്ന്മെന്റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. 2012 മാര്ച്ചിലാണ് കാര് അപകടത്തില് ജഗതിക്ക് പരിക്കേറ്റത്. ഏഴ് വര്ഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല് ജഗതിയുടെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടര്മാര് പറഞ്ഞതായി രാജ്കുമാര് വാര്ത്ത സമ്മേളനത്തില് പറഞ്ഞു. സില്വര് സ്റ്റോം വാട്ടര് തീം പാര്ക്കിന്റെ പരസ്യത്തിലാണ് […]
സിനിമയിലെ ലിപ്പ് ലോക്കും പുകവലിയും ഉപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്; കാരണം…?
സിനിമയിലെ ലിപ് ലോക്കും പുകവലിയും താനുപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്. ഫഹദിന്റെ ഈ നിലപാട് കേട്ട് ആരാധകര് ഒന്നടങ്കം വിഷമത്തിലാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. മലയാള സിനിമയില് ദൈര്ഘ്യമേറിയ ലിപ് ലോക്ക് ഫഹദിന്റെതായിരുന്നുവെന്ന തരത്തിലുള്ള വിമര്ശനം ഇടക്കാലത്ത് ഉയര്ന്നുവന്നിരുന്നു. ലിപ് ലോക്ക് രംഗങ്ങള് തുടങ്ങിയെന്ന് താനിതുവരെയും പറഞ്ഞിട്ടില്ലല്ലോ അപ്പോള് പിന്നെ നിര്ത്തുന്നത് അറിയിക്കണമെന്നുണ്ടോയെന്നായിരുന്നു താരം ചോദിച്ചത്. ലിപ് ലോക്ക് മാത്രമല്ല പുകവലി രംഗങ്ങളും താനിനി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു സിനിമ കണ്ടിട്ട് നാളെ […]










