ഒരു അഡാറ് ലവിലെ പുതിയ തെലുങ്ക് ഗാനം പുറത്തിറങ്ങി

ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രം തമിഴിലും, ഹിന്ദിയിലും, തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ തെലുങ്ക് ഗാനം ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഫ്രീക് പെണ്ണെ എന്ന ഗാനത്തിന്‍റെ തെലുങ്ക് വേര്‍ഷന്‍ ആണ് റിലീസ് ചെയ്തത്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തും. കണ്ണിറുക്കി പ്രശസ്തയായ പ്രിയ പി വാരിയര്‍ നായികയായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു .

നൂറിന്‍ ഷെറീഫ് , പ്രിയ പ്രകാശ് വാര്യര്‍ , വൈശാഖ് പവനന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . വിനീത് ശ്രീനിവാസന്‍ , ഷാന്‍ റഹ്മാന്‍ , സത്യജിത്ത് , നീതു നടുവതേറ്റ് എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ചിത്രത്തിന്‍റെ കഥ ഒമര്‍ ലുലുവും, സംഭാഷണം സാരംഗ് ജയപ്രകാശും , ലിജോ പനാടനും , സംഗീതം ഷാന്‍ റഹ്മാനും ആണ്.

Related posts

Leave a Reply

*