300 കോടി ബജറ്റ്; ‘മഹാവീര്‍ കര്‍ണ’ന്‍റെ ചിത്രീകരണം ആരംഭിച്ചു

ഹിന്ദിയിലും തമിഴിലും പൂര്‍ത്തിയാകുന്ന വിക്രം ചിത്രം മഹാവീര്‍ കര്‍ണന്‍റെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചു. ചിത്രീകരണം തുടങ്ങിയ വിവരം സംവിധായകന്‍ വിമല്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്.

വിക്രമിനൊപ്പമുള്ള സംവിധായകന്‍ വിമലിന്‍റെയും എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്‍റെയും ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പിന്‍റെയും ചിത്രവും ഫെയ്‌സ്ബുക്കിലൂടെ പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയിരുന്നു.

രാജ്യാന്തര നിലവാരത്തില്‍ പൃഥ്വിരാജിനെ നായകനാക്കി മൂന്നുവര്‍ഷം മുമ്പാണ് ആര്‍.എസ് വിമല്‍ കര്‍ണന്‍ പ്രഖ്യാപിക്കുന്നത്. പിന്നീട് സിനിമയില്‍ നിന്നും പൃഥിരാജ് മാറി വിക്രം എത്തുകയും എട്ട് തവണയോളം തിരക്കഥ മാറ്റിയെഴുതുകയും ചെയ്തു. റാമോജി ഫിലിം സിറ്റി, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളാണ് മഹാവീര്‍ കര്‍ണ ചിത്രീകരിക്കുക. 300 കോടി ബജറ്റില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.

ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കുമെന്നും ഇന്ദ്രന്‍സ് സിനിമയിലൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിക്രത്തെ കൂടാതെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും താരങ്ങളും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ നേരത്തെ പ്രഖ്യാപിച്ച കര്‍ണന്‍ എന്ന പ്രൊജക്ട് അല്ല ഈ സിനിമയെന്നും ഇത് പുതിയ പ്രൊജക്ടാണെന്നും ആര്‍.എസ് വിമല്‍ പറ!ഞ്ഞു.

prp

Related posts

Leave a Reply

*