300 കോടി ബജറ്റ്; ‘മഹാവീര്‍ കര്‍ണ’ന്‍റെ ചിത്രീകരണം ആരംഭിച്ചു

ഹിന്ദിയിലും തമിഴിലും പൂര്‍ത്തിയാകുന്ന വിക്രം ചിത്രം മഹാവീര്‍ കര്‍ണന്‍റെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചു. ചിത്രീകരണം തുടങ്ങിയ വിവരം സംവിധായകന്‍ വിമല്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. വിക്രമിനൊപ്പമുള്ള സംവിധായകന്‍ വിമലിന്‍റെയും എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്‍റെയും ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പിന്‍റെയും ചിത്രവും ഫെയ്‌സ്ബുക്കിലൂടെ പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് […]