നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്യുന്ന ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ പുതിയ ഗാനം പുറത്തിറങ്ങി. “ഉയിരില്….” എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല് വീഡിയോയാണ് പുറത്തിറങ്ങിയത്. അന്വര് എഴുതിയ വരികള്ക്ക് സംഗീതം നല്കിയിരിക്കുന്നത് സുഷിന് ശ്യാം ആണ്. സൂരജു൦ ആനിയും ചേര്ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില് ഷെയ്ന് നിഗം, ഫഹദ് ഫാസില്, ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേര്ന്ന് നിര്മ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് ഫെബ്രുവരി ഏഴിന് പ്രദര്ശനത്തിന് […]
Category: Film News
ദേഹാസ്വാസ്ഥ്യം; ശ്രീനിവാസനെ ആശുപത്രിയില് പ്രവേശിപ്പിച്ചു
കൊച്ചി: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഡബ്ബിംഗിനായി കൊച്ചിയിലെ ഒരു സ്റ്റുഡിയോവില് എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്ന്ന് കാറില് നിന്നിറങ്ങിയില്ല. അതേ വാഹനത്തില് തന്നെ അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ് ഇപ്പോള്.
ഷീല ഒരിക്കലും പ്രേം നസീറിനേക്കാള് പ്രതിഫലം വാങ്ങിയിട്ടില്ല; അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില് അതവരുടെ തോന്നല് മാത്രം:ഷാനവാസ്
കൊച്ചി: ഷീല ഒരിക്കലും സിനിമയില് പ്രേം നസീറിനേക്കാള് പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ് പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷാനവാസ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.ഷീല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില് അതവരുടെ തോന്നല് മാത്രമാണെന്നും അന്നും ഇന്നും നായികമാര്ക്ക് നായകന്മാരേക്കാള് പ്രതിഫലം കുറവാണെന്നും ഷാനവാസ് പറഞ്ഞു. ഇതെല്ലാം വയസ്സായപ്പോള് പേരെടുക്കാന് വേണ്ടി പറയുന്നതാണ്. ഇതേ കാര്യം നസീര് ജീവിച്ചിരിക്കുമ്പോള് പറഞ്ഞുവെങ്കില് അദ്ദേഹം എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാന് ഇഷ്ടമല്ല. കൂടുതല് വാങ്ങുകയാണെങ്കില് വാങ്ങിക്കോട്ടെ […]
ചിത്രം കണ്ടിറങ്ങിയിട്ടും അതിലെ ഓരോ കഥാപാത്രങ്ങളും പിന്തുടരുന്നു’; പേരന്പിനെക്കുറിച്ച് ആശ ശരത്ത്
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പേരന്പിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ ശരത്. ഹൃദയസ്പര്ശിയും ആര്ദ്രവുമായ ഒരു അനുഭവമായിരുന്നു ചിത്രമെന്നും കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്ത്തങ്ങളും പിന്തുടരുന്ന അവസ്ഥയാണെന്നും ആശാ ശരത് പറഞ്ഞു. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നും അവര് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം ‘പേരന്പ്’…. ഹൃദയസ്പര്ശിയും ആര്ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം. കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്ത്തങ്ങളും പിന്തുടരുന്ന അവസ്ഥ. മമ്മൂക്കയെ കുറിച്ച് […]
പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ‘മധുര രാജ’യുടെ പുതിയ സ്റ്റില് പുറത്തുവിട്ടു
മമ്മൂട്ടി ആരാധകര് ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മധുര രാജ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ സ്റ്റില് പുറത്തുവിട്ടു. സണ്ണി ലിയോണും മമ്മൂട്ടിയും ഒരുമിച്ചുള്ള സ്റ്റില് ആണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ഗാനത്തിലാണ് സണ്ണി ലിയോണ് എത്തുന്നത്. സലീം കുമാര്, വിനയപ്രസാദ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, ഷംന കാസിം, ജയ്, രമേഷ് പിഷാരടി, തെസ്നി ഖാന്, അനുശ്രീ തുടങ്ങിയവരാണ് മറ്റു താരങ്ങള്. തമിഴ് നടന് ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില് […]
‘പത്മവ്യൂഹത്തിലെ അഭിമന്യു’ ഫെബ്രുവരിയില് തിയേറ്ററുകളിലേക്ക്
മഹാരാജാസ് കോളേജില് പോപ്പുലര് ഫ്രണ്ടുകാരാല് കൊലചെയ്യപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ പറയുന്ന സിനിമ തീയേറ്ററുകളിലെത്തുന്നു. ആര്എംസിസി പ്രൊഡക്ഷന്റെ ബാനറില് വിനീഷ് ആരാധ്യ കഥയും സംവിധാനവും നിര്വ്വഹിച്ച ‘പത്മവ്യൂഹത്തിലെ അഭിമന്യു’ ആണ് ഫെബ്രുവരിയില് തിയേറ്ററുകളിലെത്തുന്നത്. അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ് ബ്രിട്ടോ ചിത്രത്തില് ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ദ്രന്സ്, അഭിമന്യുവിന്റെ അച്ഛനായും ആകാശ് ആര്യന് അഭിമന്യുവായും രംഗത്തെത്തുന്നു. അജയ് ഗോപാല് രചനയും സംഗീതവും നിര്വഹിച്ച മൂന്ന് പാട്ടും മൂന്ന് […]
യൂട്യൂബ് ട്രെന്ഡിംഗില് ഒന്നാമത്; തരംഗമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്
പ്രണവ് മോഹല്ലാല് നായകനായെത്തുന്ന അരുണ് ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര് തരംഗമാകുന്നു. പുറത്തിറങ്ങി രണ്ടു ദിവസം പിന്നിടുമ്പോള് 11 ലക്ഷത്തിന് മേല് കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്ഡിംഗില് ഒന്നാമതുണ്ട് ട്രെയിലര്. തകര്പ്പന് ആക്ഷന് രംഗങ്ങളുടെ അകമ്പടിയോടെയാണ് ട്രെയിലര് എത്തിയിരിക്കുന്നത്. പുലിമുരുകനിലെയും ഒടിയനിലെയും മോഹന്ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര് പീറ്റര് ഹെയ്നാണ് ഈ ചിത്രത്തിനും സംഘടനം ഒരുക്കുന്നത്. പ്രണവ് മോഹന്ലാലിന്റെ സര്ഫിങ് രംഗങ്ങള്ക്കു ഒപ്പം ഒരു ട്രെയിന് ഫൈറ്റും ഈ ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തില് നായികയായി […]
പൊതുവേദിയില് അല്ലു അര്ജുന് ഗണ് കിസ്സ് നല്കി പ്രിയാ വാര്യര്; നാണത്തോടെ നടന്- video
ഒരു കണ്ണിറുക്കലിലൂടെ ലോകമനസ്സ് കീഴടക്കിയ പെണ്കുട്ടിയാണ് പ്രിയാ വാര്യര്. അഡാര് ലവ് ചിത്രത്തിലെ ഒറ്റ സീന് കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പ്രിയയ്ക്ക് കൈനിറയെ അവസരങ്ങളാണ്. ആദ്യ ചിത്രം റിലീസ് ആയില്ലെങ്കിലും ബോളിവുഡിലും മികച്ച അവസരങ്ങള് പ്രിയയെ തേടി വന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് സിനിമയില് അഭിനയിക്കുകയാണ് പ്രിയ വാര്യര്. കഴിഞ്ഞ ദിവസം അഡാര് ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില് അതിഥിയായി എത്തിയത് അല്ലു അര്ജുന് ആണ്. പ്രിയയുടെ വലിയ ആരാധകനുമാണ് അല്ലു […]
‘പതിനെട്ട് സപ്ലികളെഴുതിയാണ് ബിബിഎ പാസായത്’: ആസിഫ് അലി
കൊച്ചി: സിനിമകളില് അലസനായി തന്നെ കാണിക്കുന്നതുപോലെയാണ് യഥാര്ഥ ജീവിതത്തിലുമെന്ന് നടന് ആസിഫ് അലി. ബിബിഎയാണ് പഠിച്ചത്. മൂന്ന് വര്ഷത്തെ കോഴ്സാണ്, ആറ് സെമസ്റ്റര്. പക്ഷെ അഞ്ച് വര്ഷം കൊണ്ട് 18 സപ്ലികളെഴുതിയാണ് കോഴ്സ് പാസായത്. വിജയ് സൂപ്പറും പൗര്ണമിയും എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില് സംസാരിക്കുകയായിരുന്നു ആസിഫ്. സണ്ഡേ ഹോളിഡേ തീയേറ്ററുകളില് എത്തിയപ്പോള് ഫുള് ഫാമിലിയാണ് അവിടെ കാണാന് കഴിഞ്ഞത്. ജിസ്സിന്റെ ഏറ്റവും വലിയ പ്രത്യേക എന്താണെന്നു വച്ചാല് ഫൈനല് എഡിറ്റ് കഴിഞ്ഞ് അദ്ദേഹം […]
ധനുഷിന്റെ നായികയായി മഞ്ജു വാര്യര് തമിഴിലേക്ക്
മലയാളത്തിന്റെ ലേഡീ സൂപ്പര്സ്റ്റാര് തമിഴിലേക്ക് ചേക്കേറുന്നു. കഴിഞ്ഞ 24 വര്ഷത്തെ സിനിമാ ജീവിതത്തിനുശേഷമാണ് ധനുഷിന്റെ നായികയായി മഞ്ജു എത്തുന്നത്. അസുരന് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ധനുഷ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. അവരോടൊപ്പം അഭിനയിക്കാന് പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നു ധനുഷ് ട്വീറ്റ് ചെയ്തു. ”എന്റെ ആദ്യ തമിഴ് ചിത്രം. ഇതില്പരം എന്ത് ആഗ്രഹിക്കാന്. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്”. ധനുഷിന്റെ ട്വീറ്റിന് മറുപടിയായി മഞ്ജു പറഞ്ഞു. തമിഴിലെ പ്രമുഖ എഴുത്തുകാരന് പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് […]










