പണത്തിന് വേണ്ടിയാണ് വിശാല്‍ വിവാഹിതനാകുന്നതെന്ന് ആരോപണം; ചുട്ട മറുപടി നല്‍കി അനീഷ

ചെന്നൈ: തമിഴ്‌നടന്‍ വിശാലിന്‍റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ചാ വിഷയം. ഹൈദരാബാദ് സ്വദേശിയായ അനീഷ അല്ലയാണ് വിശാലിന്‍റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം അനീഷയാണ് ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഓഗസ്റ്റില്‍ ഇവര്‍ വിവാഹിതരാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അനീഷയെ കടന്നാക്രമിക്കുകയാണ്. വിശാല്‍ പണത്തിന് വേണ്ടിയാണ് വിവാഹിതനാകുന്നതെന്നും, പണം കൊണ്ട് എന്തും വിലകൊടുത്ത് വാങ്ങാമെന്നും ഒരാള്‍ അനീഷയുടെ പോസ്റ്റിനു താഴെ കുറിച്ചു. […]

ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടും നാണമില്ലേ എന്ന് ചോദിച്ചു; കോളേജ് വേദിയില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ഡെയ്ന്‍ ഡേവിസ്- VIDEO

കാസര്‍ഗോഡ്: കോളേജില്‍ അതിഥിയായി വിളിച്ച നടന്‍ ഡെയ്ന്‍ ഡേവിസിനെ വേദിയില്‍ നിന്ന് ഇറക്കി വിട്ട സംഭവം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്‍റ് സയന്‍സ് കോളേജിലായിരുന്നു സംഭവം. പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ‘മാനേജ്‌മെന്‍റിന്‍റെ അറിവോട് കൂടിയാണ് വിദ്യാര്‍ഥികള്‍ എന്നെ വിളിച്ചത്. അങ്ങനെയാണ് അവര്‍ പറഞ്ഞത്. കോളേജിന്‍റെ ഗെയ്റ്റില്‍ എത്തിയപ്പോഴാണ് ഡ്രസ് കോഡിനെ സംബന്ധിച്ച പ്രശ്‌നമുണ്ടെന്ന് അറിയുന്നത്. വലിയ പ്രശ്‌നമൊന്നും ഇല്ലെന്നാണ് ഞാന്‍ […]

‘ശ്രീദേവി എന്നത് കഥാപാത്രത്തിന്‍റെ പേര് മാത്രം’: പ്രിയാ വാര്യര്‍

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ റിലീസിനു മുന്‍പേ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തതിനുപിന്നാലെയാണ് വിവാദം ഉടലെടുത്തത്. ചിത്രത്തിന്‍റെ ടീസറില്‍ ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങള്‍ അടങ്ങിയിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച സീനുകള്‍ വരെ ടീസറില്‍ പുനരാവിഷ്കരിക്കപ്പെട്ടിരുന്നു. ഇതോടെയാണ് ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ചിത്രവുമായി ബന്ധപ്പെട്ടുയര്‍ന്ന് വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യര്‍. “ചിത്രത്തിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേരാണ് ശ്രീദേവി. ഇത്തരം വിവാദങ്ങള്‍ […]

തിയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ മധുരരാജയെത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പോക്കിരിരാജയ്ക്കു ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന മാസ് എന്‍റര്‍ടെയ്‌നര്‍ ‘മധുരരാജ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ രണ്ടാംഭാഗമായാകും ചിത്രമെത്തുന്നത്. പോക്കിരിരാജ റിലീസ് ചെയ്ത് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം എത്തുന്ന ചിത്രം മമ്മൂട്ടിയുടെ 9 ഇയര്‍ ചലഞ്ച് ആണെന്നാണ് ആരാധകര്‍ പറയുന്നത്.   പുലിമുരുകന്‍റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ […]

യുവനടന്‍ അനീഷ് ജി മേനോന്‍ വിവാഹിതനായി- VIDEO

കൊച്ചി: യുവനടന്മാരില്‍ ശ്രദ്ധേയനായ അനീഷ് ജി മേനോന്‍ വിവാഹിതനായി. ഫേസ്ബുക്കിലൂടെയായിരുന്നു വിവാഹിതനാവുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നായിരുന്നു അന്ന് താരം കുറിച്ചത്. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, ‘കാപ്പുച്ചിനോ, തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനാണ് താനെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അയല്‍വാസിയുടെ […]

കണ്ണിറുക്കുന്ന പെണ്‍കുട്ടിയായല്ല ഒരു നടിയായി അംഗീകരിക്കൂ; പ്രേക്ഷകരോട് പ്രിയ വാര്യര്‍

മുംബൈ: കണ്ണു ചിമ്മുന്ന പെണ്‍കുട്ടി ആയല്ല, തന്നെ ഒരു നടിയായി അംഗീകരിക്കണമെന്ന് പ്രിയ പ്രകാശ് വാര്യര്‍. വിക്കി കൗശല്‍ നായകനായ ഉറിദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുമ്പോഴായിരുന്നു പ്രിയയുടെ അപേക്ഷ. സിനിമയുടെ പ്രദര്‍ശനത്തിന് ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാളായിരുന്നു പ്രിയയും. വിക്കി കൗശലാണ് പ്രിയയെ ക്ഷണിച്ചത്. അത് തനിക്ക് ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്ന് പ്രിയ പറഞ്ഞു. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളിയായ […]

ആക്ഷന്‍രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച് മോഹന്‍ലാല്‍; ‘ഒടിയ’ന്‍റെ ചിത്രീകരണ വീഡിയോ പുറത്ത്

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ ചെയ്ത ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വിഡിയോ പുറത്ത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. Dedication 🙏🏻Mohanlal sir ❤️🙂 Posted by Peter Hein on Wednesday, January 16, 2019 മരത്തിനുമുകളില്‍ നിന്ന് ചാടുന്ന രംഗം ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. സമര്‍പ്പണം (ഡെഡിക്കേഷന്‍) എന്ന ക്യാപ്ഷനോടെയാണ് ഹെയ്ന്‍ വിഡിയോ പങ്കുവെച്ചത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. […]

ആ വീഡിയോ വ്യാജം, ടൊവിനോയും പിഷാരടിയും അപമാനിച്ചിട്ടില്ല: വിനയ് ഫോര്‍ട്ട്‌- video

കൊച്ചി: അല്‍ഫോന്‍സ് പുത്രന്‍റെ മകളുടെ മാമോദീസ ചടങ്ങുകള്‍ക്കിടെ നടന്‍ വിനയ് ഫോര്‍ട്ടിനെ നടന്മാരായ ടൊവിനോ തോമസും രമേശ് പിഷാരടിയും അപമാനിച്ചുവെന്ന വാര്‍ത്തകളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ടൊവിനോയ്ക്കും രമേശിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വൈറലായ വീഡിയോയുടെ താഴെ താരങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട് എത്തി. വീഡിയോകളിലും വാര്‍ത്തകളിലും കാണുന്നത് പോലെ യാതൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും അത് തെറ്റിദ്ധാരണ ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയെടുത്ത […]

ലെനിന്‍ രാജേന്ദ്രന്‍റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: തിങ്കളാഴ്ച രാത്രി അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലും പൊതുദര്‍ശനത്തിന്‌ വെയ്ക്കും. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നലെ വൈകിട്ട് തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിലുള്ള വസതിയിലെത്തിച്ചിരുന്നു.  ആയിരങ്ങള്‍ യാത്രാമൊഴി നല്‍കാനെത്തി. 1953ല്‍ മലയിന്‍കീഴ് പഞ്ചായത്തിലെ ഊരൂട്ടമ്പലം രാജേന്ദ്ര വിലാസത്തില്‍ എം. വേലുക്കുട്ടി, ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്‍ ജനിച്ചത്. ഊരൂട്ടമ്പലം സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം […]

ഡിസ് ലൈക്ക് ചെയ്തു പരിഹസിക്കുന്നവരോട് പ്രിയാ വാര്യര്‍ക്ക് പറയാനുളളത്‌

മുബൈ: മലയാളത്തിലെ യുവനായിക പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു. മണിക്കൂറുകള്‍ക്കകം വൈറലായ ടീസറിന് യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. ട്രെയിലറിനെയും പ്രിയയെയും പരിഹസിച്ച് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ടീസറില്‍ ഗ്ലാമര്‍ ലുക്കിലും സിഗരറ്റ് വലിച്ചുമൊക്കെ പ്രിയ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ടീസര്‍ കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയ. ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും അതിന്‍റെതായ പരിഭ്രമമുമുണ്ടെന്നും താരം പറയുന്നു. ‘ടീസര്‍ കാണാനും […]