‘ശ്രീ​ദേ​വി ബം​ഗ്ലാ​വി’​നെ​തി​രേ നി​യ​മന​ട​പ​ടി​ക്കൊ​രു​ങ്ങി ബോ​ണി ക​പൂ​ര്‍

മും​ബൈ: പ്രി​യ വാ​ര്യ​രു​ടെ ആ​ദ്യ ബോ​ളി​വു​ഡ് സി​നി​മ​യാ​യ’ ശ്രീ​ദേ​വി ബം​ഗ്ലാ​വി’​നെ​തി​രേ നി​യ​മ നടപടിക്കൊരു​ങ്ങി ബോ​ണി ക​പൂ​ര്‍. അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ടി ശ്രീ​ദേ​വി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പറയുന്നതെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഭ​ര്‍​ത്താ​വ് ബോ​ണി ക​പൂ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‌ലറില്‍ ഒരു കഥാപാത്രം ബാത്ത് ടബ്ബില്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഇതും ചിത്രത്തിന്‍റെ പേരുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ബോണി കപൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ശ്രീദേവി എന്നത് ഒരു സാധാരണ […]

മഞ്ജുവിനെ വീണ്ടും പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍; പരിഹാസം ട്വിറ്ററിലൂടെ

കൊച്ചി: മഞ്ജു വാര്യരെ പരോക്ഷമായി പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘മൂത്തോന്’ ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കൊടുത്ത മറുപടി ചര്‍ച്ചയാകുന്നു. മഞ്ജുവിന്‍റെ ഉറ്റ സുഹൃത്താണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്‍റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്. ‘ഈ മണിക്കൂറിലും സിനിമയെ […]

ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്‌കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇന്നലെ രാത്രിയാണ് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് ലെനിന്‍ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മര്‍ദ്ദം കുറഞ്ഞതുമാണ് മരണകാരണം. രാവിലെ 9 മണിക്ക് ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളെജില്‍ എംബാം ചെയ്ത ശേഷം മൃതദേഹം വൈകീട്ട് നാല് […]

ഗ്ലാമറസായി പ്രിയാ വാര്യര്‍; ‘ശ്രീദേവി ബംഗ്ലാവി’ന്‍റെ ടീസര്‍ പുറത്തിറക്കി

ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റിയ താരം പ്രിയാ വാര്യറുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കി. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിന്‍റെ ആദ്യ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. പ്രിയാ വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മോഹന്‍ലാല്‍ ചിത്രം ‘ഭഗവാന്‍’ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രിയ പ്രകാശ് തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. […]

ഉണ്ണി മുകുന്ദന്‍റെ അനിയന്‍ നായകനായ മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു- VIDEO

നടന്‍ ഉണ്ണി മുകുന്ദന്‍റെ അനിയന്‍ സിദ്ധാര്‍ത്ഥ് രാജന്‍ അഭിനയിച്ച മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു. കന്നഡയിലെ യുവതാരം സാനിയ അയ്യരാണ് ആല്‍ബത്തില്‍ സിദ്ധാര്‍ഥിന്‍റെ നായികയായി എത്തുന്നത്. ജോയിസ് സാമുവലിന്‍റെ സംഗീതത്തില്‍ നജിം അര്‍ഷാദാണ് ‘ആരാരോ നീയാരോ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. സതീഷ് ഒലിയില്‍ ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

‘പത്മപ്രിയയൊക്കെ ഈ വിഷയത്തെകുറിച്ച് പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി’: ബാബു രാജ്

കൊച്ചി: അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസി ആരോപണം ഉന്നയിച്ചപ്പോള്‍ നടിമാര്‍ക്കെതിരെ രംഗത്ത് വന്ന താരമാണ് ബാബു രാജ്. ഇപ്പോള്‍ ഈ വിഷയത്തില്‍ വ്യക്തമായ ഒരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അമ്മ സംഘടനയെക്കുറിച്ച് മോശമായി സംസാരിച്ചതിനാലാണ് ഡബ്ല്യു സിസി അംഗങ്ങളെക്കുറിച്ച് താന്‍ അന്ന് അത്തരത്തില്‍ പ്രതികരിച്ചതെന്ന് ബാബുരാജ് വെളിപ്പെടുത്തി. ‘ഡബ്ല്യു സിസി അംഗങ്ങള്‍ അമ്മയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ആ സംഘടനയിലെ പെണ്‍കുട്ടികളെല്ലാവരും തന്നെ വളരെ കഴിവുള്ളവരാണ്. പാര്‍വതി, പത്മപ്രിയ, രമ്യനമ്പീശന്‍ തുടങ്ങി എല്ലാവരും തന്നെ മികച്ച അഭിനേത്രികളാണ്. അവര്‍ […]

രജനികാന്തിന്‍റെ പേട്ട ഇന്‍റര്‍നെറ്റില്‍; എച്ച് ഡി പ്രിന്‍റ് പുറത്തുവിട്ടത് തമിഴ് റോക്കേഴ്‌സ്

ചെന്നൈ: കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ പേട്ട ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍. രണ്ട് മണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍ ചിത്രീകരിച്ച എച്ച്.ഡി പ്രിന്‍റാണ് പ്രചരിക്കുന്നത്. ആദ്യദിനം സിനിമ കാണുന്നവര്‍ ചിത്രത്തിന്‍റെ കഥയും സര്‍പ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്ന്  കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

സിനിമയെ സിനിമയായി മാത്രം കാണാനാവില്ല, കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറിനെയും പോള്‍ലിസ്റ്റില്‍ നിന്ന് നീക്കുന്നതായി സിനിമാ പാരഡീസോ ക്ലബ്ബ്

കൊച്ചി: ദിലീപിനെയും അലന്‍സിയറിനെയും അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഒഴിവാക്കി ഫെയ്‌സ്ബുക്കിലെ പ്രധാന സിനിമാ ഗ്രൂപ്പായ സിനിമാ പാരഡീസോ ക്ലബ്ബ്. സിനിമയെ സിനിമയായി മാത്രം കാണാനാവില്ലെന്നും ആയതിനാല്‍ കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും അന്തിമ പോള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണെന്നും സിപിസി (സിനിമാ പാരഡീസോ ക്ലബ്ബ്) പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍ ഇവര്‍ ഭാഗമായ സിനിമകള്‍ ഒഴിവാക്കിയിട്ടില്ല. സിനിമാ പാരഡീസോ ക്ലബ്ബിന്‍റെ പ്രസ്താവന: ഡിയര്‍ സിപിസിയന്‍സ്, സീ പി സി സിനി അവാര്‍ഡ്‌സ് പോളിങ് ആരംഭിക്കാന്‍ വൈകുന്നതിന് ആദ്യം തന്നെ ക്ഷമചോദിക്കുന്നു. […]

കുടുംബ പ്രേക്ഷകരുടെ മനംകവര്‍ന്ന് ‘വിശ്വാസം’; തലയ്‌ക്കൊപ്പം തലയെടുപ്പോടെ നിന്ന് നയന്‍താര

ചെന്നെ: അച്ഛന്‍, മകള്‍ ബന്ധത്തിന്‍റെ ഹൃദയസ്പര്‍ശിയായ കഥയുമായി കുടുംബപ്രേക്ഷകരുടെ ഹൃദയം കവരാന്‍ അജിത്തിന്‍റെ ‘വിശ്വാസം’ തിയേറ്ററുകളിലെത്തി. രജനീകാന്തിന്‍റെ ‘പേട്ട’യ്ക്ക് ഒപ്പം റിലീസിനെത്തിയ വിശ്വാസവും പ്രതീക്ഷകള്‍ തെറ്റിക്കാതെ തിയേറ്ററുകളില്‍ കയ്യടികള്‍ വാങ്ങിക്കൂട്ടുകയാണ്. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും സംവിധായകന്‍ ശിവയും ഒന്നിക്കുന്ന വിശ്വാസവും ഒരു വിജയ മസാലചിത്രത്തിനുള്ള ചേരുവകള്‍ എല്ലാം ചേര്‍ത്താണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒപ്പം കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന രണ്ടാം പകുതി ഹൃദയത്തെ സ്പര്‍ശിക്കുമെന്നാണ് പ്രേക്ഷകരുടെ ആദ്യഘട്ട പ്രതികരണം. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ […]

‘ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം’; ഡാന്‍സ് സ്‌കൂള്‍ ഉദ്ഘാടനത്തിന് ചിരിയുണര്‍ത്തി മമ്മൂട്ടി- video

ചലച്ചിത്രതാരം കൃഷ്ണപ്രഭയുടെ ഡാന്‍സ് സ്‌കൂളിന്‍റെ ഉദ്ഘാടനത്തില്‍ ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍. കൃഷ്ണ പ്രഭയുടെ ജൈനിക കലാ വിദ്യാലയത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ ഫലിതം. ‘കൃഷ്ണ പ്രഭ, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്‍റെ ശിഷ്യ ഇങ്ങനെ ഒരു സ്‌കൂള്‍ തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായിപ്പോഴും എല്ലായിടത്തും എത്താന്‍ കഴിയണം എന്നില്ല..’- മമ്മൂട്ടി പറഞ്ഞു. തിരക്കുകള്‍ക്കിടയിലും തന്‍റെ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി […]