ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടും നാണമില്ലേ എന്ന് ചോദിച്ചു; കോളേജ് വേദിയില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ഡെയ്ന്‍ ഡേവിസ്- VIDEO

കാസര്‍ഗോഡ്: കോളേജില്‍ അതിഥിയായി വിളിച്ച നടന്‍ ഡെയ്ന്‍ ഡേവിസിനെ വേദിയില്‍ നിന്ന് ഇറക്കി വിട്ട സംഭവം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്‍റ് സയന്‍സ് കോളേജിലായിരുന്നു സംഭവം.

പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ‘മാനേജ്‌മെന്‍റിന്‍റെ അറിവോട് കൂടിയാണ് വിദ്യാര്‍ഥികള്‍ എന്നെ വിളിച്ചത്. അങ്ങനെയാണ് അവര്‍ പറഞ്ഞത്. കോളേജിന്‍റെ ഗെയ്റ്റില്‍ എത്തിയപ്പോഴാണ് ഡ്രസ് കോഡിനെ സംബന്ധിച്ച പ്രശ്‌നമുണ്ടെന്ന് അറിയുന്നത്. വലിയ പ്രശ്‌നമൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതിയത്.

 

Image result for ഡെയ്ന്‍ ഡേവിസ്

 

എന്നാല്‍ പരിപാടി നടത്തില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍. വേദിയിലിരുന്ന എന്നോട് ഇറങ്ങിപ്പോകാന്‍ അദ്ദേഹം പറഞ്ഞു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ രണ്ട് വാക്ക് പറഞ്ഞിട്ട് പോകണമെന്ന് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചു. ഞാന്‍ മൈക്കിന്‍റെ അടുത്ത് എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ വീണ്ടും ദേഷ്യപ്പെട്ടു. ഇറങ്ങിപോകാന്‍ പറഞ്ഞിട്ടും നാണമില്ലേ, എന്ന് ചോദിച്ചു, ആക്രോശിച്ചു. ഇതോടെ എനിക്ക് സഹികെട്ടു’ ഡെയ്ന്‍ പറഞ്ഞു.

കോളേജ് പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ വ്യത്യസ്ത തീമുകളില്‍ വസ്ത്രം ധരിക്കാറുണ്ട്. അത് പാടില്ലെന്ന് പ്രിന്‍സിപ്പല്‍ നേരത്തേ വിലക്കിയിരുന്നു. വിദ്യാര്‍ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമായി. പ്രിന്‍സിപ്പലിന്‍റെ വാക്കിനെ മറികടന്ന് വിദ്യാര്‍ഥികള്‍ ഡെയ്‌നെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്.

കോളേജ് പരിപാടിക്കിടെ സംഘര്‍ഷം; ഡെയ്ന്‍ ഡേവിസിനെ സ്റ്റേജില്‍നിന്ന് ഇറക്കി വിട്ടു……കൊണ്ടോട്ടി: വലിയപറമ്പ് ബ്ലോസം ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ, കോളേജ് ഡേ ആഘോഷത്തിൽ വിശിഷ്ടാതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസിനെ സ്റ്റേജിൽനിന്ന് പ്രിൻസിപ്പാൾ ഇറക്കി വിട്ടു.

Posted by Badir Palakkal Media on Thursday, January 17, 2019

Leave a Reply

*